9 November 2009

ബ്ലോഗ് ബ്ലോഗ് ബ്ലോഗ്



ബ്ലോഗ് എന്ന പുതിയ സാഹിത്യ പ്രസിദ്ധീകരണം കാരണം മലയാളസാഹിത്യം വളര്‍ന്നോ, മുരടിച്ചോ???


ബ്ലോഗ് എന്ന സംരംഭം തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷം ആയെങ്കിലും , ഇന്നും ബ്ലോഗ് മലയാളത്തിന്റെ ശൈശവാവസ്ഥയിലാണെന്നാണ്, പല ബ്ലോഗിന്റെ പിതാമഹന്മാരും ഇന്നും വിശ്വസിക്കുന്നത്.ആർക്കും ഒരു ഇമെയിൽ ഉണ്ടെങ്കിൽ ബ്ലൊഗ് തുടങ്ങാം.അതു മലയാളത്തിൽ എന്നു നിർബന്ധം ഇല്ല. ഇൻഡ്യയിലെ ഏതു ഭാഷയിലും ഇന്ന് ബ്ലോഗുകൾ എഴുതാൻ സാദ്ധമാണ്. മലയാളത്തിൽ ബ്ലോഗ് തുടങ്ങിയിട്ടു വർഷങ്ങളായി. നമ്മുടെ പേരും മറ്റുവിവരങ്ങളും ,പിന്നെ ഒരു പേജിന്റെ പല രീതിയിലുള്ള ചിത്രങ്ങൾ എല്ലാം തന്നെ ബ്ലോഗ് തുടങ്ങുന്ന അവസരത്തിൽ തന്നെ നമുക്ക് തീരുമാനിക്കാം.ഇതിനു ശേഷം നമ്മുക്ക് ആവശ്യമുള്ള ലേഖനങ്ങൾ കവിതകൾ എന്നും വേണ്ട എന്തും തന്നെ ഇവിടെ പോസ്റ്റ് ചെയ്യുന്നു. സ്വന്തം അക്ഷരങ്ങൾ അവിടെ ചേർക്കുന്നതിനെ പോസ്റ്റിംഗ് ‘ എന്നു പറയുന്നു. കൂടെ ചിത്രങ്ങളും ഇടാം. ഇനി,അഭിപ്രായങ്ങൾക്കായി പ്രത്യേക യാഹു, ജിമെയിൽ ഗ്രൂപ്പുകൾ ഉണ്ട്. നമ്മുടെ ഇമെയിലിന്റെ സഹായത്താൽ അവിടെ ഒരു അക്കൌണ്ട് തുടങ്ങിയാൽ, ഓരൊ തവണയും നമ്മൾ പുതിയ ബ്ലോഗ് പോസ്റ്റ് ചെയ്യുമ്പോൾ ഈ ഗ്രൂപ്പിലുള്ള എല്ലാവർക്കും തന്നെ ഒരു ഇമെയിൽ എത്തുന്നു, ബ്ലൊഗിന്റെ ലിങ്കും, ആളിന്റെ പേരും ചേർത്ത്. അങ്ങനെ അഭിപ്രായം അറിയിക്കാൻ താത്പര്യം ഉള്ളവർ നമ്മുടെ ബ്ലൊഗിൽ വന്ന് വായിച്ച് അഭിപ്രായങ്ങളും വിമർശനങ്ങളും രേഖപ്പെടുത്തുന്നു.ഇതാണ് സാധാരണക്കാരന്റെ അറിവിലുള്ള ബ്ലോഗ്. പിന്നെ നമ്മുടെ സഹബ്ലോഗർമാർ എപ്പോഴും എവിടെയും നമ്മെ സഹായിക്കാൻ സന്നദ്ധരാണ്.



1.എല്ലാവര്‍ക്കും പ്രസിദ്ധീകരിക്കനുള്ള അവസരം ഉണ്ടായതുകോണ്ടോ അതോ??? വിമര്‍ശിക്കാന്‍ കൂടുതള്‍ ആള്‍ക്കാരുണ്ടായതു കൊണ്ടോ?



മലയാളം ബ്ലോഗുകളുടെ കൂട്ടതില്‍ പ്രാവസി സാഹിത്യബ്ലോഗുകള്‍ ധാരാളം ഉണ്ടല്ലൊ.അതുപൊലെ പാചകം,ആരോഗ്യം,വിദ്യാബ്യാസം,ജോലികൾ തിരിയാനുള്ള ബ്ലൊഗുകൾ ഒക്കെ.അതെല്ലം ചേർത്തു, ബ്ലൊഗിലെ പ്രാവസി സഹിത്യം പല മേഘലകളിലായി വ്യാപിച്ചു വരുന്നു.കഴിഞ്ഞ ഒരു 2,3 വർഷമായി, സ്വന്താമായി ബ്ലൊഗില്ലാത്തെ ഒരു സിനിമാനടനോ, സാഹിത്യകാരനോ എഴുത്തുകാരനോ ഇല്ല എന്നുതന്നെ പറയാം. പ്രശസ്തരുടെ ബ്ലോഗുകൾ അവരെഴുതുന്നതായിരിക്കണം എന്നില്ല. എങ്കിലും സാധാരണക്കാർന്റെ ഇടയിലേക്കിറങ്ങിച്ചെല്ലാനും എല്ലാവർക്കും തന്നെ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നത്, ഭാഷയുടെ വളർച്ച തന്നെയാണ് ബ്ലോഗറായ മീര അനിരുദ്ധൻ :ഇപ്പോൾ നെറ്റ് കണക്ഷൻ ഉള്ളവരിൽ , സ്വന്തമായി ഇരു ബ്ലോഗ്ഗ് എങ്കിലും ഇല്ലാത്തവർ വളരെ കുറവാണ് എന്നു തോന്നുന്നു.നമ്മൾ എഴുതുന്ന വിഷയത്തെ പറ്റിയുള്ള അഭിപ്രായം അപ്പപ്പോൾ അറിയാൻ പറ്റുന്നതിനാൽ ഇതൊരു നല്ല മാധ്യമമാണ്.തന്റെ സൃഷ്ടീ മാധ്യമങ്ങൾക്കയച്ചാൽ പ്രസിദ്ധീകരിക്കപ്പെടുമോ എന്ന പേടിയുള്ളവരും ബ്ലോഗ്ഗുകളിൽ എഴുതാൻ മടി കാണിക്കുന്നില്ല.ബ്ലോഗ്ഗുകൾ നല്ലതാണു എന്നാണു എന്റെ അഭിപ്രായം.വിഷ്ണുപ്രസാദ് എന്ന

ബ്ലോഗറുടെ ഒരു കവിതയുലെ വാക്കുകൾhttp://boolokakavitha.blogspot.com/. സാധാരണക്കാരിൽ സാധാരണക്കാരുടെ മാത്രം വാക്കുകളാൻ മെനെഞെടുക്കപ്പെടുന്ന കവിതകൾ
ഇറങ്ങിവരുവാനും ക്ഷമിക്കുവാനുംഞങ്ങളപ്പോഴും
പറയുന്നുണ്ടായിരുന്നു.അത് നിനെ കൂടുതല്‍ പ്രകോപിതയാക്കി.

കാലുകള്‍ വലിച്ചെടുത്ത് നീ ഉയര്‍ന്നു നിന്നു.

നിനക്കിപ്പോള്‍ ഒരു കോമാളിയുടെ രൂപം.

നീ അട്ടഹസിച്ചുകൊണ്ടിരുന്നു.
നീ വീണ്ടും ചാടിഇക്കുറിയും നീ വിജയിച്ചില്ല.

കെട്ടിടത്തിന്റെ തൊട്ടു താഴത്തെ നിലയിലേക്ക് നീ വീണു

എനിക്കെന്തോ ചിരി വന്നു.ഞങ്ങള്‍ നിന്നെ കളിയാക്കി.

നീ ചാവുമെന്ന് പറഞ്ഞപ്പോള്‍ഞങ്ങള്‍ നിന്നോട് ചത്തുകൊള്ളാന്‍ പറഞ്ഞു.

നിന്റെ കോമാളിക്കോലവും പരിഹാസ്യമായ ചാട്ടങ്ങളും

ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.


2.സാഹിത്യം ​അവിടെ കുരിങ്ങിപ്പൊയെന്നാണൊ? അതൊ സാഹിത്യം ബ്ലോഗില്‍ വളരുന്നു എന്നണോ?


സാഹിത്യം ഒരിടത്തും കുരുങ്ങിപ്പോവുകയോ നിർജ്ജീവമാവുകയോ ചെയ്തിട്ടില്ല,മറിച്ച്,വായനയുടെയും, സാഹിത്യത്തിന്റെ പല നല്ല മേഘലകളിലേക്ക് വ്യാപിക്കാൻ അതു വളരെ സഹായിച്ചു .ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഓൺ ലൈൻ വായനശാല.പഴയ "വായനശാലകൾക്കും, സാഹിത്യ ചർച്ചകൾക്കും"പകരം വെക്കാൻ നമ്മൾക്കധികമൊന്നുമില്ല എന്ന തിരിച്ചറിവും,ലോകത്തു പല കോണുകളിലായി ചിതറിക്കിടക്കുന്ന സമാന മനസ്കരെ കണ്ടെത്താനും, Internet ന്റെ സാധ്യതകൾ ഉപയോഗിച്ചു തുറന്ന ചർച്ചകൾക്കു തുടക്കമിടാനും ഒരു വേദി,അത്രയുമെ ഈ കൂട്ടായ്മ കൊണ്ടുദ്ദേശിക്കുന്നുള്ളു. സാഹിത്യം, സിനിമ, മറ്റു കലാരൂപങ്ങൾ എല്ലാം നമുക്കു സംസാരിക്കാം. ബ്ലൊഗിൽ സജീവമായിട്ടുള്ള റോയ് ജോർജ്ജ് :ബ്ലോഗ്‌ മൂലം മലയാള സാഹിത്യം വളര്‍ന്നോ എന്ന് പറയാന്‍ ഞാന്‍ ആളല്ല .പക്ഷെ ബ്ലോഗില്‍ കൂടി എത്രയോ സാധാരണക്കാര്‍ക്ക് എക്സ്പ്രസ്സ്‌ ചെയ്യാന്‍ പറ്റുന്നു. ആനുകാലികങ്ങളിലെ പേജുകള്‍ സാഹിത്യത്തിലെ വരേണ്യ വര്‍ഗ്ഗത്തിന് മാത്രമായി നീക്കിവക്കുന്ന അവസ്ഥ പണ്ടത്തെപോലെ ഇന്നുമുണ്ടല്ലോ? അപ്പോള്‍ സാധാരണക്കാരന്‍ അവന്റെ മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ പ്രതിഫലിപ്പിക്കുവാന്‍ ബ്ലോഗിന്റെ ആവിര്‍ഭാവത്തോടെ അവസരം വന്നിരിക്കുകയാണ്. പ്രവാസികളായ എത്രയോ പേര്‍ക്ക് ആശ്വാസമാണ് ഇതുപോലെയുള്ള ബ്ലോഗ്ഗുകള്‍. മലയാള സാഹിത്യം വളരാന്‍ ഒരു പരിധി വരെ ഇത് സഹായിക്കും എന്നാണ് എന്റെ അഭിപ്രായം.


3.ഒരുപക്ഷെ കൂടുതലും സുഖിപ്പിക്കല്‍ എർപ്പാടുകളല്ലെ ബ്ലൊഗിൽ സർവ്വസാധാരണമായി കാണുന്നത് എന്നൊരു ധാരണയും ഇല്ലെ?



ഇപ്പോഴതെ നിലയില്‍ പൊയാല്‍ വലിയ പ്രയോജനം ആയിട്ടില്ല.ചുരുങ്ങിയ നിലക്ക് നല്ല ലേഖനങ്ങൾ, കവിതകൾ, ആത്മകഥാശം നിറയുന്ന ചില തുടർക്കഥകളും മറ്റും വരുന്നുണ്ട്. സത്യം പറഞാല്‍ ബാക്കി സഹബ്ലോഗുകൾ എല്ലാവരും കൂടി കൊല്ലും.ആരൊഗ്യകരമായ വഴിക്കല്ല മലയാളം ബ്ലൊഗ് നീങ്ങുന്നത് എന്ന അഭിപ്രായം ഉള്ളവരും വിരളമല്ല.തനി ചവറു പൊസ്റ്റുകൾ ചില ആളുകൾ എഴുതി പോസ്റ്റുചെയ്യുകയാണെങ്കിൽ അതിനു വരുന്ന നല്ല ചുട്ട മറുപടി കമെന്റ്സ്/അഭിപ്രായങ്ങൾ നോക്കണം.ആവശ്യത്തിൽ കവിഞ്ഞ സ്വാതന്ത്ര്യം എടുക്കയൊ, മറിച്ച് ആരെയെങ്കിലും വേദനിപ്പിക്കുകയോ, മറ്റുള്ളവരെഅനുകരിച്ച് അവരുടെ ബ്ലൊകൾ കോപ്പി ചെയ്യാനോ ശ്രമിക്കുന്നവരെ, നിഷ്കരുണം കണ്ടുപിടിച്ച്, കണക്കിനു, വാക്കുകളാൽ തേജോവധം ചെയ്ത്, നിയമം നിയമായി പാലിക്കുന്ന മലയാളത്തെ സ്നേഹിക്കുന്ന ബ്ലൊഗിന്റെ മാതാപിതാക്കൾ ഉണ്ട്.
ബ്ലോഗ് തുടങ്ങിവെച്ച് ,ഇതുവരെ എഴുതി വായിക്കാത്ത നിയമസംഹിതകൾ, സസ്ശ്രദ്ധം മുന്നൊട്ടു കൊണ്ടുപോകുന്നവർ ലോകത്തിന്റെ പല ഭാഗത്തായി സിബുവും,ഏവൂരാനും,രാജ് നായരും ഇഞ്ചിപ്പെണ്ണും, ഡെയിനും ഉണ്ട്.അവർ ബ്ലൊഗ് മാത്രമല്ല തുടങ്ങിയത്, അതിനു മുൻപായി മലയാളഭാഷ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇംഗ്ലീഷ് അക്ഷരമാലകൾ കൊണ്ടുതന്നെ എങ്ങനെ എഴുതാം എന്നു എല്ലാ ഭാഷാസ്നേഹികളെയും പഠിപ്പിക്കാനായി ഇന്റെർനെറ്റിൽ തന്നെ പാഠശാലകൾ തുറന്നു. ആർക്കും എളുപ്പം മനസ്സിലാക്കത്തക്ക രീതിയിൽ അതു ഇംഗ്ലീഷിലും മലയാളത്തിലും എഴുതി. ഫ്രീയായിത്തന്നെ അതിന്റെ ഫോൻഡുകളും പ്രോഗ്രാമുകളും സ്വന്തം കമ്പ്യൂട്ടറിലേക്ക് എങ്ങനെ കൊണ്ടുവരാം എന്ന ,പടി പടിയായ വിവരങ്ങൾ. ഇതിന്റെ ഉപജ്ഞതാക്കളോട് ചാറ്റ് വഴി നേരിട്ടു സംസാരിക്കാനുള്ള എളിപ്പവഴി,ഇവയെല്ലാം തന്നെ ഇന്റെർനെറ്റിലിൽ ലഭ്യമാണ്.ആന്റണി ഡെയിൻ, മംഗ്ലീഷിൽ എഴുതുന്നവരുടെ സ്വാതന്ത്ര്യത്തെ വീണ്ടു വികസിപ്പിക്കാനായി ഇളമൊഴി എന്ന ഒരു പ്രോഗാം നിർമ്മിച്ചെടുത്തു. അതായത്, nammal onnaalle എന്ന് ഇളമൊഴിയുടെ ഒരു വിൻഡോയിലെഴുതിയാൽ അടുത്ത വിൻഡോയിൽ അതിന്റെ മലയാളപരിഭാഷ ഉടൻ തന്നെ നമുക്ക് കോപ്പിചെയ്തെടുക്കാം. http://adeign.googlepages.com/ilamozhi.html


മലയാളത്തിനുണ്ടായ അഭിവൃത്തി ധാരാളമാണ്.


ഇംഗ്ലീഷ് വായിക്കാനറിയാന്മേലാത്ത കർഷർക്കായി ചന്ദ്രശേഖരൻ നായർ വികസിപ്പിച്ചെടുത്ത ഈ ബ്ലൊഹിൽ ,കർഷകർക്കാവശ്യമായ സകലവിവരങ്ങളും സംശയനിവാരണത്തിനുള്ള ഉപാധികളും വിളികാനും സംസാരിക്കനുള്ള നംബറുകളും മറ്റൂം ധാരാളമായുണ്ട്.കേരളഫാർമർ എന്ന പേരിൽ ഉള്ള ഈ ബ്ലോഗിനിപ്പറ്റി സംസാരിക്കുന്നതിനിടയിൽത്തന്നെ പശുവിനെ കറക്കാനായി ഇത്തിരി നേരത്തെക്ക് ആൾ സ്ഥലം വിട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മലയാളം ഇന്റെർനെറ്റില്‍ എഴുതാനും വായിക്കാനും കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്.അപ്പോള്‍ മലയാള ഭാഷ വളരുന്നു എന്ന് തന്നെയല്ലെ മനസ്സിലാക്കാന്‍? മാധ്യമ മുതലാളിയുടെ എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ ലോക സദസില്‍ മനസിലുള്ള ആശയങ്ങള്‍, അഭിപ്രായങ്ങള്‍, ചിന്തകള്‍ തുടങ്ങി ധാരാളം മലയാള രചനകള്‍ സൌജന്യ സ്പേസില്‍ പ്രസിദ്ധീകരിക്കുന്നത് അനായാസം,ഇഷ്ട വിഷയങ്ങളും മറ്റൊരിടത്തും വായിക്കാൻ പറ്റാത്തവ പുസ്തക രൂപത്തില്‍ കിട്ടാത്തത്, ഇവിടെ ലഭ്യമാകുന്നു. തെരച്ചിലിലൂടെ സ്കൂളുകളില്‍പ്പോലും നെറ്റും ബ്ലോഗ് രചനകളും ഇന്ന് പഠന വിഷയമാണ്. ബാലേട്ടൻ എന്ന ബ്ലൊഗർക്ക് ,ബ്ലോഗിന്റെ എണ്ണത്തില്‍ വലിയ പ്രസക്തി ഒന്നും തന്നെ കാണുന്നില്ല .എഴുതുന്നവർക്ക് അവരുടെ പരിമിതികൾ നന്നായിട്ടറിയാം.അത് തുറന്നു പറയാന്‍ ഒരു മടിയുമില്ല. എന്തൊക്കെയോ കുത്തിക്കുറിക്കുന്നതല്ലാതെ അതെല്ലാം ഒരു സൃഷ്ടി ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല.എങ്കിലും അതില്‍ കൂടി എന്തെങ്കിലും ഒരു മെസ്സേജ് കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌..പിന്നെ മലയാളം.നമ്മുടെ മാതൃഭാഷ..അതിലെ പല അക്ഷരങ്ങളും എനിക്കിപ്പോള്‍ തപ്പിപ്പിടിക്കേണ്ടി വരുന്നു...കാരണം ഈ 52 ആം വയസ്സിലാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്.കഴിഞ്ഞ 35 വര്‍ഷമായി മലയാളം എഴുതാറോ അധികം വായിക്കാറോ ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ എത്ര പേര്‍ അത് വിശ്വസിക്കും?52 വയസ്സ് കഴിഞ്ഞു എന്നു പറഞ്ഞിട്ടു കാര്യം ഇല്ല,എഴുതാൻ തുടങ്ങിയല്ലോ. അതിൽലാ‍ണ് കാര്യം. മനസ്സിൽ ഉള്ളത് സ്വന്തം ഭാഷയിൽ എഴുതി ഫലിപ്പിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യം ആണ്. ഒരു സാഹിത്യകാരനും,പ്രസിദ്ധരായ കവികൾക്കും കവയത്രികൾക്കും മാത്രമല്ല സാഹിത്യവും മലയാളവും വഴങ്ങുന്നത്.സാഹിത്യം വെച്ചു കാച്ചിയില്ലെങ്കിലും,നർമ്മരസങ്ങളിൽ മുക്കിയെഴുതിയതും, യാഥാർത്ഥ്യങ്ങൾ നിറഞ്ഞൊഴുകുന്ന ചെറുകഥകളും എന്നു വേണ്ട, എന്തെല്ലാം പുതിയ പുതിയ കാര്യങ്ങൾ വായിക്കാനും അഭിപ്രായം പറയാനും സംവാദിക്കനും സാധിക്കുന്നു ബ്ലൊഗിലൂടെ.
പല വിധത്തിലുള്ള തെറ്റിദ്ധാരണകളും, വിമർശനങ്ങളും ഇല്ലാതില്ല.



ബ്ലോഗിൽ വളരെ സജീവമായ മുഹമ്മദ് കുട്ടിയുടെ :“പുതിയതായി ഈ രംഗത്തേക്ക് കടന്നു വന്ന ആളെന്ന നിലയില്‍ ഒരഭിപ്രായം പറയട്ടെ.സ്വന്തമായി പ്രസിദ്ധീകരിക്കാനുള്ള അവകാശം കിട്ടിയപ്പോള്‍ പലരും സ്വന്തം സൃഷ്ടികള്‍ ഒരാവര്‍ത്തി പോലും വായിക്കാന്‍ മെനക്കെടാതെ ഉടനെ പോസ്റ്റ് ചെയ്യാനുള്ള ധൃതിയിലാണ്.അക്ഷരത്തെറ്റുകള്‍ ധാരാളം.എന്തിനാണ് ഇത്ര ആക്രാന്തം എന്നു മനസ്സിലാവുന്നില്ല.ആദ്യം സ്വയം വിമര്‍ശകനായി ഒരു നിരീക്ഷണം നടത്തണം,എന്നിട്ടു മതി പോസ്റ്റ് ചെയ്യല്‍.ഇനി അധവാ ഒരു അക്കിടി പറ്റിയാലും തിരുത്താന്‍ അവസരമുണ്ടല്ലോ?.വയസ്സൊരു പ്രശ്നമല്ല.എന്റെ അഭിപ്രായത്തില്‍ അതു കൂടുന്നതാ നല്ലത്.എന്നാല്‍ ആക്രാന്തം കുറയും.എനിക്കു 60 കഴിഞ്ഞില്ലെ?.“സപ്നയെ ഞാന്‍ പരിചയപ്പെടുന്ന കാലം മുതല്‍ അവര്‍ ഒരു ബ്ലോഗറാണ്.കൊല്ലം കുറെയായി.എന്നിട്ടും ഈ പോസ്റ്റിലും ധാരാളം അക്ഷരത്തെറ്റുകള്‍ കാണാം.എന്നാല്‍ ബാലേട്ടന്റെ കമന്റില്‍ അതു കാണുന്നില്ല.അതാണ് ഞാന്‍ പറഞ്ഞത്,ധൃതി പാടില്ല എന്ന്.പിന്നെ ചിലര്‍ മംഗ്ലീഷില്‍ കമന്റും,ചിലര്‍ ബ്ലോഗുകള്‍ തന്നെ എഴുതുന്നു.അതിനോടെനിക്കു യോചിക്കാന്‍ കഴിയുന്നില്ല“.മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ തെറ്റില്ലാതെ മലയാളത്തില്‍ തന്നെ എഴുതുന്നു, തപ്പിത്തടഞ്ഞിട്ടെങ്കിലും അതിനു ശ്രമിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.മഴത്തുള്ളി പോർട്ടലിന്റെ മാത്യു പറയുന്നത് മലയാളസാഹിത്യം ഒരു പരിധിവരെ വളർന്നു എന്നാണ്...”എഴുതാതെ ഇരുന്നവരും എഴുതാന്‍ തുടങ്ങിയല്ലൊ, കവിത എഴുതന്‍ അറിയാത്തവരും എഴുതി തുടങ്ങി. സ്ഥിരമായി എഴുതിയതിന്റെ ഫലമയി,നന്നായി എഴുതുന്നവരും ഉണ്ട്.ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം വളര്‍ന്നു. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.“
ജോലിയിൽ ആയിരിക്കുന്ന സമയത്ത്, ആരുടെയും കണ്ണിൽ‌പ്പെടാതെ ബ്ലോഗാൻ ശ്രമിക്കുന്നവരെ, മംഗ്ലീഷിൽ എഴുതുന്നതിൽ നമുക്ക് കുറ്റം പറയാൻ പറ്റില്ല. ബ്ലോഗ് തുറക്കാൻ സമ്മതിക്കാത്ത ചില ഓഫീസ്സുകളിൽ ബ്ലോഗിന്റെ കമെന്റ് ലിങ്ക് എടുത്ത് അവിടെ നിന്നും ബ്ലോകുകൾ വായിച്ച് അഭിപ്രായങ്ങൾ എഴുതുന്നവരും ഉണ്ട്. ഇതെല്ലാം പുരോഗമനപരമായ വളർച്ചകൾ തന്നെയാണ്. മംഗ്ലീഷ് എഴുതാൻ പിന്നെ നിർബന്ധിതരാവുന്നത്, പലതരം കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ വ്യത്യാസത്താൽ, മലയാളം എഴുതാൻ സാധിക്കില്ല,വായിക്കാൻ മാത്രം സാധിക്കും.


സന്തോഷ്“പ്രവാസി സാഹിത്യം”,”നിവാസി സാഹിത്യം” ,“ദളിത് സാഹിത്യം”,”പെണ്ണെഴുത്ത്”, ”ആണെഴുത്ത്”....എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ പ്രസക്തമാണോയെന്നറിയീല്ല. എന്തായാലും. ബ്ലൊഗെഴുത്തിലൂടെ,സ്വയം ആവിഷ്കരിക്കാന്‍ ഒരു വേദികിട്ടിയ ആളെന്നനിലയില്‍ ഒരു കൊച്ചുസന്തോഷം ഞാന്‍ പങ്കുവെക്കുന്നൂ.കുഞ്ചൂസിന്റെ അഭിപ്രായത്തിൽ,“വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എഴുതാന്‍ തനിക്കുകിട്ടിയ പ്രചോദനം ഈ ബ്ലോഗ്‌ എഴുത്തായതിനാല്‍ ഇതൊരു നല്ല കാര്യമായിട്ടാണ്‌ എനിക്ക് തോന്നുന്നത്.“


ബ്ലോഗ് എന്ന സംരംഭത്തിൽക്കൂടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തവർ ധാരളമായുണ്ടായി.
സ്വന്തം കവിതാസമാരങ്ങളും, ബ്ലോഗുകളായി എഴുതവയുടെ ഒരു കളക്ഷൻ എന്നിങ്ങനെ ധാരാളമായി അച്ചടിക്കപ്പെടുന്നു. അതിനുത്തമ ഉദാഹരണം ആണ് ജ്വാലകൾ ശലഭങ്ങൾ - ശ്രീ.ശശി ചിറയിൽ (കൈതമുള്ള്‌ ) കഴിഞ്ഞ ദിവസം (30-10-2009) കൈതമുള്ള്‌ എന്ന പേരിൽ ബ്ലോഗ്‌ എഴുതുന്ന ശ്രീ.ശശി ചിറയിലിന്റെ "ജ്വാലകൾ ശലഭങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം, അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ആയ UAE യിലെ സുഹ്രുത്തുക്കൾക്കു വേണ്ടി, Dubail വെച്ച്‌ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ Blog മുൻപേ വായിച്ചിരുന്നതുകൊണ്ട്‌ നല്ല കയ്യടക്കമുള്ള ഒരു എഴുത്തുകാരനാണെന്ന് അറിയാമായിരുന്നു. http://kaithamullu.blogspot.com/ ശശിയുടെ അഭിപ്രായത്തിൽ നാളത്തെ സാഹിത്യത്തിന്റെ നിലനില്‍പ്പ്‌ തന്നെ ബ്ലോഗിനെ ആശ്രയിച്ചിരിക്കും എന്നാണു ഞാന്‍ പറയുക. അടുത്ത ജെനറേഷനില്‍ എത്ര പേരുണ്ടായിരിക്കും പുസ്തകം വാങ്ങുന്നവരായി? ദിനവും വര്‍ത്തമാന പത്രം വായിക്കുന്നവരായി?ദീര്‍ഘകാല പ്രവാസിയായ എന്റെ അനുഭവത്തില്‍ നിന്നാണു ഞാനിത്‌ പറയുന്നത്‌. നാട്ടിലുള്ള ബന്ധുക്കളോട്‌, സുഹൃത്തുക്കളോട്‌ സംസാരിച്ചപ്പോള്‍ അവരും പരിതപിക്കുന്ന ഒരു കാര്യമാണിതെന്ന് മനസ്സിലായി. ബുക്കുകള്‍ കൂടുതല്‍ പ്രിന്റ്‌ ചെയ്യപ്പെടുന്നു, വില്‍ക്കുന്നു എന്നൊക്കെയുള്ള കണക്കുകള്‍ വച്ച്‌ സംസാരിക്കുന്നവരും ഒരു വൃത്തത്തിന്നകത്ത്‌ നിന്ന് കറങ്ങുകയല്ലാതെ അല്‍പം ദൂരേക്ക്‌ കണ്ണുകള്‍ അയക്കാന്‍ മിനക്കെടുന്നില്ല. പണ്ടത്തെ വായനശാലകള്‍, ഗ്രാമം തോറുമുള്ള സാഹിത്യസമാജങ്ങള്‍, സ്കൂളുകളില്‍ ദിനവും അസംബ്ലിക്ക്‌ മുന്‍പുള്ള പത്രപാരായണം, ആഴ്ച തോറുമുള്ള സംവാദങ്ങള്‍ ഒക്കെ ഇന്നെവിടെ?(അപൂര്‍വം ചില സ്ഥലങ്ങളിലൊഴിച്ച്‌)


പ്രവാസികളാണു ബ്ലോഗേഴ്സില്‍ അധികവും; അതും പുസ്തകം കാശ്‌ മുടക്കി വാങ്ങി വായിക്കുന്ന പ്രവാസികള്‍. ബ്ലോഗിലൂടെ പുതിയ ഒരു പുസ്തകത്തെപ്പറ്റി അഭിപ്രായമറിഞ്ഞ ശേഷമാണവരില്‍ പലരും ആ പുസ്തകം വാങ്ങുന്നത്‌ തന്നെ.അതിനാല്‍ ബ്ലോഗ്‌ സാഹിത്യത്തെ മുരടിപ്പിച്ചു എന്ന വാദത്തിനു പ്രസക്തിയില്ല. മുരടിപ്പിക്കുകയല്ല പരിപോഷിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്‌ എന്ന് പറയുക തന്നെ വേണം.




മാത്യു, മഴത്തുള്ളികള്‍ (http://www.mazhathullikal.com/) എന്ന ഒരു മലയാളം വെബ്സൈറ്റിന്റെ ഉടമയും നടത്തിപ്പുകാരനുമാണ്. മാത്യുവിനോടൊപ്പം വീണ വിജയ്, ഖാന്‍ എന്നീ രണ്ട് അഡ്മിനിസ്ട്രേറ്റര്‍മാര്‍ കൂടി മഴത്തുള്ളികള്‍ എന്ന വെബ്സൈറ്റ് നടത്തുന്നു. മാത്യൂ. : ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം ഒരു പരിധി വരെ വളര്‍ന്നു എന്ന് തന്നെ പറയാം. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.ബ്ലോഗ് വന്നതിനു ശേഷം മലയാള സാഹിത്യം ഒരു പരിധി വരെ വളര്‍ന്നു എന്ന് തന്നെ പറയാം. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.


മഴത്തുള്ളി എന്ന് വെബ്സൈറ്റ് തുടങ്ങാൻ കാരണം?



മാത്യു : മഴത്തുള്ളികള്‍ പ്രവാസി മലയാളികള്‍ക്ക് ഒത്തുകൂടാനും സൌഹൃദം പങ്കുവെക്കാനുമുള്ള ഒരു സൈറ്റ് എന്ന രീതിയിലാണ് ആദ്യം തുടങ്ങിയത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മഴത്തുള്ളികള്‍ക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച മഴത്തുള്ളികള്‍ എന്ന സൈറ്റിലൂടെ പല നല്ല കാര്യങ്ങളും ചെയ്യാനുള്ള സാധ്യതകള്‍ തുറന്നിട്ടു. ഇന്ന് ധാരാളം സുഹൃത്തുക്കള്‍ തങ്ങളുടെ കവിതകള്‍, കഥകള്‍, യാത്രാവിവരണങ്ങള്‍ എന്നിവ മഴത്തുള്ളികളില്‍ പ്രസിദ്ധീകരിക്കുന്നു. ബ്ലോഗ് പോസ്റ്റുകളിലൂടെയും, ചര്‍ച്ചകളിലൂടെയും, സ്ക്രാപ്പുകളിലൂടെയും എല്ലാവരും അവരവരുടെ കഴിവുകളും, ആശയങ്ങളുമെല്ലാം കൂട്ടുകാരുമായി പങ്കുവെക്കുന്നു. പല തരം വിഷയങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടാതെ മഴത്തുള്ളി സുഹൃത്തുക്കളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സാമ്പത്തികമായും, മാനസികമായും, ചികിത്സാപരമായുമുള്ളള്ള സേവനങ്ങള്‍ നല്‍കാനായി “സാന്ത്വനമഴ” എന്നൊരു ഗ്രൂപ്പും പുതിയതായി ആരംഭിച്ചിട്ടുണ്ട്. സാന്ത്വനമഴയിലൂടെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന് സഹായം എത്തിക്കുവാനും മഴത്തുള്ളി അംഗങ്ങളുടെ സഹായം മൂലം സാധിച്ചു.തൊഴില്‍ തേടുന്നവര്‍ക്കായി തൊഴില്‍വീഥി, പാചക വിദഗ്ദര്‍ക്ക് തങ്ങളുടെ വൈദഗ്ദ്യം തെളിയിക്കാന്‍ രുചിമഴ, രസകരമായ ചോദ്യോത്തരപംക്തിയായ ചോദ്യമഴ, മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന മഴത്തുള്ളി കൂട്ടുകാര്‍ക്ക് പ്രണയകഥകള്‍, പ്രണയകവിതകള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ പ്രണയമഴ, കൊച്ചുകൂട്ടുകാര്‍ക്കു വേണ്ടിയുള്ള കുട്ടിക്കവിതകള്‍, കുട്ടിക്കഥകള്‍, അമ്മൂമ്മക്കഥകള്‍, കാര്‍ട്ടൂണുകള്‍ മുതലായവ പ്രസിദ്ധീകരിക്കാന്‍ കളിമുറ്റം, ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അറിയാനും, സമ്പാദ്യങ്ങള്‍ കരുതലോടെ നിക്ഷേപിക്കാനുള്ള വഴികാട്ടിയായി ഓഹരിമഴ എന്നിങ്ങനെ വളരെ മികച്ച വിഭാഗങ്ങള്‍ മഴത്തുള്ളികളിലുണ്ട്. കൂടാതെ ഇനിയും പുതിയ ചില വിഭാഗങ്ങള്‍ കൂടി ഉടനെ തുടങ്ങുന്നതുമാണ്.



പ്രത്യേകമായ ഒരു വിഷയം എന്നതിൽനിന്നുയർന്ന്,ഏതു വിഷയത്തിനും ബ്ലോഗിന്റെ പരിവേഷത്തിൽ അതിന്റെ പല തലങ്ങളിൽ വിമർശനങ്ങളും ചിത്രങ്ങളും മറ്റും ചേർത്ത് വളരെ പ്രസിദ്ധീകരിക്കുന്നു.ഓരോ ദിവസവും രാവിലെ ഓഫീസിൽ ചെല്ലുമ്പോൾ രാവിലെത്തെ കത്തുകളും മെയിലും നോക്കുന്നതു പോലെ യാഹുവും ജിമെയിൽ എന്നിവയുടെ ‘Follow Up' മെയിലുകളിലൂടെ എന്നും ഓരൊ ബ്ലൊഗുകളും വായിച്ച് അഭിപ്രായം എഴുതുന്നവർ ധാരാളമാണിന്ന്. അങ്ങനെ മലയാളം വായിച്ച് തന്നെ ദിവസം തുടങ്ങുന്നവർ.എല്ലാം തന്നെ ശുദ്ധസാഹിത്യം അല്ലെ,സമ്മതിക്കുന്നു. എന്നിരുന്നാലും കൂടുതലും വായിച്ചും അഭിപ്രായം പറഞ്ഞും ,ചിന്തിപ്പിച്ചും മലയാളം വളരുക തന്നെയാണെന്ന കാര്യത്തിൽ സംശയം ഇല്ല.



ഒരു ബ്ലോഗ് ഏങ്ങനെ തുടങ്ങാം?


ഗൂഗിൾ ഈമെയിൽ ഉള്ള ആർക്കും തന്നെ ബ്ലോഗ് തുടങ്ങാം. ആദ്യം മലയാളം എഴുതുവാൻ വേണ്ടി മൊഴി കീമാൻ എന്ന പ്രോഗാം കം പ്യൂട്ടറിലേക്ക് ഡൌൺലോഡ് ചെയ്യുക.അതിനു ശേഷം അഞ്ചലി മലയാളം ഫോൺ ഡ് നിങ്ങളുടെ കമ്പ്യൂട്ടറിലെ കണ്ട്രോൾ പാനലിൽ ഉള്ള, ഫോണ്ട് എന്ന ഫോൾഡറിലേക്ക് ഡൌൺലോഡ് ചെയ്യുക. ഇംഗ്ലീഷ് അക്ഷരമാല കൊണ്ടുതന്നെ മലയാളം റ്റൈപ്പ് ചെയ്യുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കാൻ ധാരാളം ബ്ലൊഗർ മാരുണ്ട്. ഗൂഗിളിന്റ് മറുമൊഴികൾ അതെല്ലെങ്കിൽ യാഹുവിന്റെ മറുമൊഴിയുടെ ഗ്രൂപ്പിൽ ഇവയിൽ അംഗമാവുക. സ്ഥിരമായി വരുന്ന മെയിലുകളിൽ നിന്ന് നമുക്ക് വായിക്കാനും ,ഇവയിലെ അംഗത്വം വഴി നമ്മുടെ ബ്ലോഗുകൾ വായിക്കാനും അഭിപ്രായം പറയാനും,മറ്റു ബ്ലോഗർമാരെ ക്ഷണിക്കാനും സാധിക്കുന്നു. ഇന്ന് ഏതു ഭാഷയിലും ബ്ലോഗാൻ സാധിക്കുന്നു, മലയാളം,ഇംഗ്ലീഷ്, തമിഴ്,ഹിന്ദി.....ഇതിത്രെയും പ്രസിദ്ധമായവ.


ഏതു നാണയത്തിനും ഒരു മറുവശം കൂടിയുണ്ട്. എത്ര നല്ല സംരഭങ്ങളെയും നാശത്തിന്റെ വിത്തു വിതക്കാനായി,പാഴ്വിത്തുകൾ എന്നും ഉണ്ടാവും. ബ്ലോഗിലും ഇവയില്ലാതില്ല. പലരുടെയും ബ്ലോഗുകളിൽ അഭിപ്രായങ്ങളൂടെ കൂടെ വേദനിപ്പിക്കുന്ന കുത്തുവാക്കുകളുടെ അഭിപ്രായങ്ങളും, അശ്ലീലചിത്രങ്ങളും ലിങ്കുകളും അയച്ചു ശല്യം ചെയ്യുക എന്നിവ,ഒന്നിടവിട്ട സംഭവങ്ങളായി കണ്ടുവരാറുണ്ട്.



ഇതിനെല്ലാം പുറമെ ഏറ്റവും പ്രധാനമാനപ്പെട്ട കാര്യം,ഒരു കുടുംബമായി,എല്ലാവരും ,ഏവരെയും സഹായിച്ച്,അഭിപ്രായങ്ങളറിയിച്ച്, തുടക്കക്കാരെ സഹായിച്ച്, അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാണിച്ച്, ഇന്നും ബ്ലോഗ് മലയാള സാഹിത്യത്തെ വളർത്തുക മാത്രമല്ല, മുരടിക്കാതെ, സാഹചര്യത്തിനും, സംസ്കാരത്തിനു അനുചിതമായി, മലയാള സാഹിത്യത്തെ മൂന്നോട്ടു തന്നെ നയിക്കുന്നു.

11 October 2009

കള കളം കായലോളങള്‍ പാടും കഥകള്‍

കെട്ടുവള്ളത്തില്‍ ഒരു കുട്ടനാടന്‍ യാത്ര. വെള്ളവും മഴയും ,തോടും,നിറഞ്ഞു നില്‍ക്കുന്ന എന്റെ നാട്,കോട്ടയം.എവിടെ നോക്കിയാലും വയലും പാടവും, ആറും, കായലും. അതിനടുത്തായിത്തന്നെ, കുമരകം.ഈ കായലിലെ കുഞ്ഞോളങ്ങളില്‍ ഇളകിയാടി,പുതിയ സാങ്കേതികളുടെയും, പുരോഗമനാത്മക ചിന്താഗതിയുടെ ഭാഗമായി, കിട്ടിയ ‘ഹൗസ് ബോട്ട്‘ എന്ന ആധുനികതയില്‍ പൊതിഞ്ഞ് ഞാനും കുടുംബവും യത്രയായി. ജീവിതത്തിന്റെ ഒട്ടുകുക്കാല്‍ ഭാഗവും ഈ ഭാഗത്തൊക്കെത്തന്നെയായിരുന്നു എങ്കിലും ഇപ്പൊള്‍ ഏഴുകടലക്കരെ ഗള്‍ഫുനാടുകളില്‍ ജീവിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്‍ക്കുവെണ്ടിയുള്ള ഒരു അവധിക്കാല വിരുന്ന്. ആധുനികതയുടെ വേഗതകള്‍ മാത്രം കണ്ടു ജീവിക്കുന്ന കുട്ടികള്‍ക്ക്,ഈ സാധാരണജീവിതങ്ങള്‍ ഒരു ‘അവധിക്കാല വര്‍ക്ക്ഷോപ്പ്‘ എന്നും വിളിക്കാം. കായലിന്റെ ഓളങ്ങളില്‍ ചഞ്ചാടി, ഞങ്ങള്‍ക്കുവേണ്ടി, ഒഴുകിയെത്തിയ, നീലമേഖം എന്ന, കെട്ടുവെള്ളത്തില്‍ ഒരു നാലുമണി നേരത്ത്, ഞങ്ങള്‍ രണ്ടു ദിവസത്തെ യാത്രക്കായി, ഒരുങ്ങിയിറങ്ങീ.




ഒരു ആഴ്ച മുന്‍പ് തീരുമാനിച്ചുറപ്പിച്ച,'മെനു', ആഹാര വിഭവങ്ങളുടെ കൊതിപ്പിക്കുന്ന ഒരു നീണ്ട നിര,നേരത്തെ പറഞ്ഞിരുന്നു.കെട്ടും പാണ്ടവും ഓരോ മുറികളിലായി, വെച്ച്, ബോട്ടാകെ ഒരു അവലോകനം നടത്തി. കേരളത്തനിമയുള്ള ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളോകൂടിയുള്ള, ഒരു വരാന്ത, അവിടെ ഞങ്ങളേയും കാത്ത്,നല്ല ഏത്തക്കാപ്പവും ചായയും ഇരിപ്പുണ്ടായിരുന്നു,നാലുവശവും തുറന്നു കിടക്കുന്ന ഒരു വരാന്ത,അതിലൂടെ നടക്കുമ്പോള്‍ മൂന്നുവശത്തും പരന്നു കിടക്കുന്ന വെള്ളത്തിന്റെ, പരവതാനി. അങ്ങുദൂരെ കരയുടെ ഓരം ചേര്‍ന്നു നില്‍ക്കുന്ന തെങ്ങുകള്‍ , ഒരു കറുത്ത കുറ്റിപുല്ലിന്റെ നീളം മാത്രം തോന്നിക്കുന്നു . ചുവന്നു ചുവന്ന് ഇല്ലാതെയാകാനായി തയ്യാറെടുക്കുന്ന സൂര്യന്‍. ചായകുടി കഴിഞ്ഞപ്പോള്‍ ഏതാണ്ട്, സന്ധ്യയായിത്തുടങ്ങി.


തൃസന്ധ്യ.....



ആരെയും ഒരു വല്ലാത്ത’സെന്റി മൂഡിലേക്കു കൊണ്ടുപോകുന്ന സമയം ആണ്,കാറ്റ്,ശാന്തത, ആകെ ഒരു‘റൊമാന്റിക്ക്സെന്റി’. സന്ധ്യയായിക്കഴിഞ്ഞാല്‍ ബോട്ട് എവിടെയെങ്കിലും കരക്കടുപ്പിച്ച്, കിടക്കും. കരക്കടുപ്പിക്കുന്നതിന് പകരം, കായലിന്റെ ഒത്ത നടുക്ക് നങ്കൂരം ഇടാന്‍ പറഞ്ഞു.പതുക്കെ സൂര്യന്റെ പ്രകാശം കുറഞ്ഞ് കുറഞ്ഞ് വന്ന്,ഒരു ചുവന്നഗോളം അങ്ങു ചക്രവാളത്തിലേക്കിറങ്ങി.നോക്കിയാല്‍ എത്തപ്പെടാത്തത്ര ദൂരത്തിലാണ് കര.കാറ്റിന്റെ തണുപ്പ് കൂടിക്കൂടി വന്നു,അപ്പോ,ദാ ഒരു ചോദ്യവുമായി ഞങ്ങളുടെ ‘ചീഫ് കുക്ക്’രാത്രീലത്തെ അത്തഴത്തിന് എന്തെങ്കിലും ‘സ്പെഷ്യല്‍ ’മുന്‍കൂറായി ,നമ്മുക്ക് തീരുമാനിച്ചുറപ്പിച്ച ഒരു;മെനു’ ഉള്ളതിനു പുറമെയാണീ ഈ ചോദ്യം!എന്റെ ഡാഡിയോടുള്ള ബോട്ടുടമക്കുള്ള ബഹുമാനത്തിന്റെ ഭാഗമാണോ? അതോ രണ്ടു കുപ്പി ‘സ്കോച്ച്’ മുറിയില്‍ കണ്ടതിന്റെ പ്രതീക്ഷയാണോ, എന്നെനിക്കു തോന്നിപ്പോയി. എന്റെ സ്വന്തം ഭര്‍ത്താവെന്ന ‘നാടന്‍ ചിന്താഗതിക്കരന്റെ’ചോദ്യം? ‘ഒരു കൊഞ്ച് ഉലര്‍ത്തിയത് കിട്ടുമോ?‘ ഒരു റ്റച്ചിങ്ങസ് ആയി! രാത്രിയിലേക്കുള്ള താറാവുകറിയും അപ്പവും’.പോരാത്തതിന്, പിന്നെ ഈ റ്റച്ചിങ്ങ്സും..... നടക്കട്ടെ!


സന്ധ്യക്ക് ഇത്ര ഭംഗിയുണ്ടന്ന്, ഞാന്‍ എന്നൊ മറന്നിരിക്കയായിരുന്നു. എങ്കിലും എത്ര കണ്ടിട്ടും മതിവരാത്ത ഒരു നിറവും,എല്ലാ ചിന്തകളും വിട്ട്, ഈ ഒരു സന്ധ്യ മാത്രം, മനസ്സിലും കണ്ണിലും. അതിമനോഹരമായ ഈ കാഴ്ച്ക കണ്ടിരിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ കുട്ടനാടന്‍ ഉള്‍പ്രദേശത്തിന്റെ ഒരു ചിത്രം നമുക്കുകാണാം. കെട്ടുവള്ളങ്ങളില്‍ പുല്ലുനിറച്ച്, വീടുകളിലേക്ക് പോകുന്നവര്‍ ‍,അന്നത്തെ അത്താഴത്തിനുള്ള പല വ്യഞ്ചനങ്ങളുടെ ചെറിയ കടലാസു പൊതികള്‍ ,നിറച്ചിരിക്കുന്ന,ചെറിയ വെള്ളുകൊട്ട, പുല്ലും കെട്ടുകളൂടെ മീതെ ഇരിക്കുന്നു.ഒരറ്റത്ത് ഭര്‍ത്താവ് നീണ്ട കഴുക്കോലും കൊണ്ടും, മറ്റേഅറ്റത്ത് തുഴയുമായി ഭാര്യയും തുഴഞ്ഞു പോകുന്നു.ചില വള്ളങ്ങളില്‍ സ്കൂള്‍ യൂണിഫോമിട്ട് ബാഗുകളുമായി,അഛനമ്മമാരുടെ കൂടെ, ഇതേ വള്ളത്തില്‍ വീട്ടിലേക്കു പോകുന്നവരും, ഉണ്ട്. ഞങ്ങളുടെ ബോട്ടിനടുത്തെത്തിയപ്പോള്‍ അവര്‍ ഒന്നു പതുക്കെയാക്കി,യൂണിഫോമിട്ട കുട്ടികളുടെ ചോദ്യം” പേനാ ഉണ്ടെങ്കില്‍ ,തരാമൊ? ഞങ്ങളുടെ ബോട്ടുകാര്‍ എതിര്‍ത്തു ! “സറേ, ഇതിവരുടെ സ്ഥിരം പണിയാ,കൊടുക്കണ്ടാ!“.ഇവിടെ,ഗള്‍ഫില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് “ഒരു പേനതരുമോ?“ എന്നചോദ്യം, ഒരു കണ്ണുനീര്‍ത്തുള്ളിയില്‍ നിറഞ്ഞു നിന്നു.ഇവിടെ 2 റിയാലിനു(25 രൂപക്ക്),6 പേനാകിട്ടുമ്പൊള്‍ ,അതും ഓരോ മക്കള്‍ക്കു ഈരണ്ടു പാക്ക്റ്റ്’വാങ്ങി സ്റ്റോക്കുചെയ്യാറുമുണ്ട്! അന്നൊന്നും,ഈ “ഒരു പേനക്ക്’“ ഇത്രകണ്ട് വിലയുണ്ടെന്ന് അറിയില്ലായിരുന്നു.എല്ലാ ബാഗും,പെട്ടിയും,തപ്പി, കയ്യിലുണ്ടായിരുന്ന മുഴുവന്‍ പേനയും പെന്‍സിലും കൊടുത്തു, ആത്മാര്‍ ത്ഥതയുള്ള ഒരു നിറഞ്ഞചിരിയും, കൂടെ;“റ്റാങ്ക്സ്“’.വള്ളം തുഴയുന്ന ആ അമ്മ തോര്‍ത്തു മുണ്ടെടുത്തൊന്നു മുഖം തുടച്ചു,കുറച്ചുദിവസത്തേക്ക് പേനക്കുള്ള കാശ് മാറ്റിവെക്കണ്ടല്ലോ എന്ന തോന്നലാവാം!!!, അവരുടെ മുഖത്തും, നന്ദിയുള്ള ഒരു ചിരിയുടെ മിന്നലാട്ടം.


രാത്രി ഇത്ര സമയം കൊണ്ട് എതാണ്ട് മുഴുവന്‍ തന്നെ ഇരുട്ടായി,ഇതിനിടെ ബോട്ട് ഡ്രൈവര്‍മാരി ലൊരാള്‍, ഇവിടെ അടുത്തുള്ള അയാളുടെ വീട്ടില്‍ കിടന്നിട്ട്,രാവിലെ,5 മണിക്കെത്തി ക്കോളാം എന്ന കരാറില്‍ കരക്കിറങ്ങി.പക്ഷെ കരക്കടുപ്പിച്ചിട്ട വള്ളത്തിലേക്ക് കൊതുകളുടെ സംഗീതാത്മകമായ സഞ്ചാരം തുടങ്ങി,സഞ്ചാരം അല്ല, കടന്നാക്രമണം.ഒരു രണ്ടുവരി നടവരി നടപ്പാത കഴിഞ്ഞാല്‍ പിന്നെ പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങള്‍ ആണ്, അവിടെ നിന്നു വരുന്ന ഈ കൊതുകളെ തുരത്താന്‍ ,ഒരു ‘മൊസ്ക്കിറ്റോ റിപ്പെല്ലെന്റി’നും കഴിഞ്ഞില്ല. “സാറിനു പേടിയില്ലെങ്കി നമുക്ക് കായലിന്റെ നടുക്കോട്ടു മാറ്റിക്കെട്ടാം, അപ്പൊ ഈ കൊതുകിന്റെ ശല്യം കാണില്ല“,ബോട്ട് ഡ്രൈവര്‍ . ഓ പിന്നെന്താ... അങ്ങോട്ടു മാറ്റിക്കെട്ടിക്കോ എന്റെ ഭര്‍ത്താവിന്റെ വക പൂര്‍ണ്ണസമ്മതം, (പണ്ട് സ്വന്തം വീട്ടില്‍ കൈവീശി അടിച്ചു കൊതുകിനെ കൊന്നതും, ചൊറിഞ്ഞ് ചൊറിഞ്ഞ്,ചോരവന്നതും ഒക്കെ,എന്റെ മോന് ,10 വര്‍ഷത്തെ,ഗള്‍ഫ് ജീവിതം കോണ്ട് മറന്നു,ഉം......) പക്ഷെ ഒന്നുണ്ട്, ഈ പിള്ളാരെ അതു വല്ലാതെ കടിച്ചു കൊല്ലും, ചിക്കന്‍പോക്സ് വന്ന പരുവം ആകും. ബോട്ടുമായി ഞങ്ങള്‍ നടുക്കായലില്‍ നങ്കൂരം ഇട്ടു. നന്നായി ഇരുട്ടിത്തുടങ്ങി. അത്താഴത്തിനുള്ള വട്ടം കൂട്ടല്‍,ഞാനടുക്കളയിലേക്ക് ഒന്നു കയറി.വലിയ കൊഞ്ച് ശട,ശടാന്ന് പൊളിച്ച് ,നാരും കുടലും നീക്കി,ഒന്നു കഴുകി,വാലവെച്ച്,നാരങാ നീരും പുരട്ടി വെച്ചു,നല്ല സ്വയമ്പന്‍ ,മയക്കിയ നാടന്‍ ചട്ടിയില്‍,ഒരു ഉറിയിലാക്കി മാറ്റിവെച്ചു. ‘സ്ഥലപരിമിതികൊണ്ടാ!’, തോമസ്സിന്റെ ഒരു മഞ്ഞച്ചിരി. എന്നാല്‍ , ഈ തൂക്കിയിട്ടിരിക്കുന്ന ഉറികളും, പഴക്കുലകളും മറ്റും,അതിന്റെ സാമീപ്യം,ഒരു ചാരുത, പ്രവാസികളായ, ഞങ്ങളൊക്കെ എത്രമാത്രം “മിസ്സ്“ ചെയ്യുന്നു എന്ന് തോമാച്ചേട്ടന് അറിയുന്നില്ലല്ലോ!! അടുത്ത , അഞ്ചു മിനിട്ടിനുള്ളില്‍, ഒരു ഇടികല്ലില്‍ ,ഫ്രിഡ്ജില് സൂക്ഷിച്ചിരിക്കുന്ന 5,6 കൊച്ചുള്ളിയും,ഒരു കഷണം, ഇഞ്ചിയും,4 കുരുമുളകും ഇട്ട് ചതച്ച്, മറ്റൊരു ചട്ടിയില്‍ ഇട്ടു,കൂടെ ഒരു സ്പൂണ്‍ മല്ലിപ്പൊടി , മുളകുപൊടി, അര റ്റീസ്പൂണ്‍ ഉലുവ,കുറച്ചു മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ,ഉറിയില്‍ വെച്ചിരുന്ന കൊഞ്ചെടുത്ത് ഞെക്കിപ്പിഴിഞ്ഞ് ,ഈ അരപ്പിലേക്കിട്ടു. രണ്ടു കതിര്‍പ്പ് കരിവേപ്പിലയുമിട്ട്, പ്ലസ്റ്റിക് ഗ്ലൌസിട്ട കൈകൊണ്ട് ഇളക്കിച്ചേര്‍ത്തു.അന്നേരം എന്റെ ചോദ്യം” അയ്യൊ ,നാരങാനീരു കഴുകിക്കളയണ്ടേ? വേണ്ട, നാരങ്ങൊ ഒരു ‘റ്റെഡരൈസര്‘(tenderizer) ആണ്.ആ ഇഗ്ലീഷ് വാക്ക് എനിക്ക് എവിടെയോ കൊണ്ടു? ഇദ്ദേഹംവെറും ‘ഹൌസ് ബോട്ട്” കുക്ക് അല്ല!!!,,എന്റെ ചോദ്യത്തിനുമുന്‍പ്, ഇങ്ങോട്ടു മറുപടി വന്നു, ഞാന്‍ സാറിന്റെ സപെഷ്യല്‍ “ ഗെസ്റ്റുകള്‍ വരുംമ്പോള്‍ മത്രമേ, ഇവിടെത്തെ പാചകത്തുനുവരാറുള്ളു. എനിക്ക് കൊച്ചിയിലെ റിസോര്‍ട്ടില്‍ ജോലിയുണ്ട്.ഈ സമയം കൊണ്ട് കൊഞ്ച്, വെന്തു വെള്ളം പറ്റി.പക്ഷെ , കൈയ്യിലെ പ്ലാസ്റ്റിക്ക് ഗ്ലൌസ്സ് കണ്ടപ്പോ എനിക്കും തോന്നിയിരുന്നു“, എന്റെ മറുപടിക്ക് തൊമസിന്റെ പതിവു മഞ്ഞച്ചിരി, കൂടെ”പിന്നെ ഈ ഉപ്പും,നാരങ്ങനീരും ചേര്‍ക്കുമ്പോള്‍ ,കൊഞ്ച് വേവാനുള്ള വെള്ളം ,അതിനിന്നു തന്നെ ഉണ്ടാവും“.10 മിനിട്ടുകൊണ്ട് വെന്ത കൊഞ്ച് , തിളക്കുന്ന വെളിച്ചെണ്ണയിലേക്ക് ഉലര്‍ത്താന്‍ ഇട്ടുകൊണ്ടായിരുന്നു അടുത്ത വര്‍ത്തമാനം.ഇതിനിടെ ബോട്ടു മുഴുവന്‍ നിറഞ്ഞ മണം ,ബോട്ടിന്റെ അങ്ങേത്തലക്കലിരുന്ന എല്ലാവരുംതെന്നെ,ഇങ്ങെത്തി, ഡ്രൈവറടക്കം. ഇതിനിടെ വെള്ളരിക്കമുറിച്ചു വെച്ചലങ്കരിച്ച നല്ല വെള്ള പിഞ്ഞാണിയില്‍ വിളമ്പീ.ഉഗ്രന്‍!!! ഒരു ഫോട്ടോ എടുക്കാന് പറ്റിയ വിധം സുന്ദരം.കൊഞ്ചിന്റെ പ്ലേറ്റുമായി, ബോട്ടിന്റെ മുവശത്തുള്ള തുറന്ന സ്വീകരണ മുറിയും, ഊണുമേശയും ഉള്ള ഭാഗത്ത്, ഭംഗിയായി കൊണ്ടു വെച്ചു കൂടെ, ആവശ്യത്തിനു സ്പൂണുകളും,കൈതുടക്കാന്‍ റ്റിഷ്യു പേപ്പറും .


രാത്രി അത്താഴത്തിനുള്ള താറാവുകറിയും,അപ്പവും,ഇനി അടുത്തെ, പാചകപരിപാടി.ഇതിനിടെ ദൂരെ, വെറും റാന്തല്വിളക്കുകള്‍ പോലെ എന്തൊ ഒന്നു അങ്ങു നീങ്ങിപ്പോകുന്നു,അടുക്കളയുടെ ഇറയത്തേക്കിറങ്ങി,നോക്കി.’അതു കൊഞ്ചു കുത്തുകാരാണ്, തോമസിന്റെ വിവരണം, വെട്ടുകൊഞ്ച്! വലിയ ‘ലോബ്സ്റ്റര്‍ ’ ആണ് ഇവര്‍ ഉദ്ദേശിക്കുന്നത്. കായലിന്റെ അരികിലൂടെ താഴ്ചകുറഞ്ഞ, ചേറുനിറഞ്ഞ സ്ഥലങ്ങളില്‍ ജീവിക്കുന്ന, ഈ വലിയ കൊഞ്ചിനെ, കൂര്‍പ്പിച്ച ശൂലം പോലെയുള്ള വടികൊണ്ട് ,കുത്തിപ്പിടിക്കുന്നു.വലിയ ഹോട്ടലുകാര്ക്കോ അല്ലെങ്കി ഇവിടുത്തെ ‘ബോട്ടുകാരുതതന്നെ വാങ്ങിക്കും.നല്ല കൊഞ്ചാണ്, പക്ഷേ അതുപോലെ വിലയും ആണ്. എന്തായാലും, ബോട്ടു ഡ്രൈവര്‍ വിളിച്ചു”പൂ ഹൊയ്‘!!.ചെറിയ കൊതുമ്പുവള്ളക്കാരന്‍, അടുത്തെത്തി, “നാളെ തിരികെപോകുമ്പോ, ഉള്ള കൊഞ്ച് ഇവിടെ തരുമോ?“തലകുലുക്കി സമ്മതിച്ച്,അയാള് വള്ളം തിരിച്ചു,അങ്ങു ദൂരേക്ക്,കുറെ അധികം കൊതുമ്പുവള്ളങ്ങളും, മെഴുകുതിരി വെട്ടം പോലെ കായലരികത്ത്,അവിടവിടെയായി, കണ്ടുതുടങ്ങി. ഇവരെല്ലാം നാളെ ഒരോ ബോട്ടുകാര്ക്കൊ ,അല്ലെങ്കില് ആലപ്പുഴയോ, കോട്ടയത്തോ ഉള്ള, ഹോട്ടലുകാര്ക്കോ,ഈ കൊഞ്ചെല്ലാം വിക്കും” നല്ല വിലയും കിട്ടും സാറെ!! പിന്നെ ഒരാഴ്ചത്തേക്ക്, പണിയെടുക്കില്ല.”വീണ്ടും മനം മയക്കുന്ന താറാവുകറിയുടെ മണം വന്നു തുടങ്ങി,ഞാന്‍ വീണ്ടും അടുക്കളഭാഗത്തേക്ക് നീങ്ങി.




നാടന്‍ മസ്സാലക്ക് ഇത്ര രുചിയും മണവും ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി,നാടന്‍ ചാറുകറി, ‘ഇതിലെന്താ മസാല?‘ എന്റെ ചോദ്യത്തിനു പതിവു മറുപടി’ഓ നമ്മുടെ മുളകും മല്ലിപ്പൊടിയും, പിന്നെ ഇതിവിടെ കല്ലില്‍ അരക്കുന്നതാ!,എവിടെ?ഒരു കൈനീളമുള്ള അമ്മിക്കല്ലില്‍ , കെട്ടുവള്ളത്തിനെന്റെ പടിയില്‍ അമ്മിക്കല്ലു വെച്ചരച്ചെടുക്കും. രുചിയുടെ മാലപ്പടക്കം തെന്നെയാണിവിടെ,ഒന്നൊന്നിനു മെച്ചം. താറാവുകറി,നല്ല പാത്രത്തിലേക്കു മാറ്റി അതിനു ഗാര്‍ണിഷ്(അലങ്കാരമായി)കൊച്ചുള്ളിയും കരിവേപ്പിലയും,നല്ല വെളിച്ചെണ്ണയില്‍ കടുകുവറത്തിട്ടു. വെളിച്ചെണ്ണക്കും കരിവേപ്പിലെയുടെയും സുഗന്ധം, എല്ലായിടത്തും പരന്നു.അടുത്ത പടി,ചൂടായിട്ട് ഉണ്ടാക്കുന്ന കള്ളപ്പം.പാലപ്പം,എന്നു വിളിക്കുന്ന ഈ അപ്പത്തിന്റെ മാവടുത്ത് അതിലേക്ക് പച്ച കരിക്കരച്ചു ചേര്‍ത്തു .“ഇത് വരുന്ന ഗെസ്റ്റിന്റെ അഭിരുചിക്കനുസരിച്ചാണ്, മിക്കവരും ചപ്പാത്തിയൊക്കെയെ ചോദിക്കാറുള്ളു“. അപ്പച്ചട്ടി, അടുപ്പിലേക്ക് വെച്ച്,അപ്പം ചൂടു ചൂടായി ഉണ്ടാക്കി. “ചേച്ചി ,ഈ ഭാഗത്തേക്ക്,കിച്ചണില്‍ ആരും തന്നെ വരാറില്ല“, തൊമസിന്റെ പരിഭവം നിറഞ്ഞ വാക്കുകള്‍ . പിന്നെ, വരുന്ന വിരുന്നുകാരോട് അധികം അടുത്തിടപെടരുത് എന്നു, ഞങ്ങള്‍ക്കൊരു താക്കീതും ഉണ്ട്, മാത്രമല്ല എല്ലാവര്‍ക്കും അതിഷ്ടപ്പെട്ടു എന്നു വരില്ല.”



അത്താഴം



ഞങ്ങളുടെ ഈ ബോട്ടിലെ സന്ധ്യയും,നീങ്ങി രാത്രിയും,പെട്ടെന്നു തന്നെ വന്നോ എന്നൊരു തോന്നല്‍ ! ശബ്ദകോലാഹലങ്ങളുടെ ഒരു ഇല്ലായ്മ ഒരു വല്ലാത്ത നിശബ്ദതയായി നിറഞ്ഞു നിക്കുന്നു.ശബ്ദങ്ങള്‍ നിലച്ച ഒരവസ്ഥ.എവിടെ നോക്കിയാലും ഉദിച്ചുവരുന്ന ചന്ദ്രന്റെ വെള്ളി നിലാവിന്റെ നിറം. അങ്ങു ദൂരെ കര മാത്രം,കറുത്ത ഒരു ചാമ്പല്‍ കൂമ്പാരങ്ങള്‍ പോലെ നീണ്ടു കിടക്കുന്നു.കൊതുമ്പു വള്ളങ്ങള്‍ പോകുമ്പോള്‍ മാത്രം,കുഞ്ഞോളങ്ങലുടെ നേര്‍ത്ത സ്വരം.രാത്രിക്കിത്ര സൌന്ദര്യമോ? പിന്നെ ശബ്ദകോലാഹലങ്ങള്‍ മാത്രം ചേക്കേറുന്ന ഗള്‍ഫ് രാത്രികളെ അപേക്ഷിച്ച് ഇത് മറ്റൊരുസ്വര്‍ഗ്ഗമാണ്. അത്താഴത്തിനുള്ള വട്ടക്കൂട്ടുകള്‍ തുടങ്ങി, പാത്രങ്ങളും റ്റിഷ്യൂ പേപ്പറുകളും മേശയില്‍ നിരന്നു. താറാവുകറിയും പാലപ്പവും,പിന്നെ തോമസിന്റെ സായിപ്പിനെ പറ്റിക്കാനുള്ള ‘കുക്കുമ്പര്‍റ്റൊമാറ്റോ‘സാലഡ്.മിനറല്‍ വാട്ടറും,പിന്നെ ഇളം കരിക്ക് മുറിച്ചതും, ശര്‍ക്കരക്കഷണങ്ങളും ചേര്‍ത്തിളക്കിയ, ഒരു ഉഗ്രന്‍ നാടന്‍ മധുരം.




ഒരു കുശലം



അത്താഴമേശയൊരുക്കിയതിനു ശേഷം, തോമാച്ചേട്ടനും ഞങ്ങടെ ബോട്ടു ഡ്രൈവറും,കുശലം പഞ്ഞിരിക്കാനയി എത്തി. ഒരോ യാത്രക്കരുടെയും സ്വഭാവവ്യത്യാസങ്ങളും, ഭക്ഷണത്തിന്റെ ഓരൊ പ്രത്യേകതകളും, മറ്റും പറഞ്ഞ് പറഞ്ഞ് ഞങ്ങള്‍ കുറെ ചിരിച്ചു. ഇക്കാലത്ത് ഹൌസ് ബോട്ട് ഒരു ആദായകരമായ ഒരു ബിസ്സിനെസ്സ് ആണ്. ധാരാളം ബോട്ടുകള്‍ ഇപ്പൊ ഇവിടെ പണിതിറക്കുന്നുണ്ട്. സിനിമാക്കരുടെ തന്നെ ഒട്ടേറെ പേരുടെ ബോട്ട്പണി നടന്നുകൊണ്ടിരിക്കുന്നു. ഇരുനിലയില്‍ പണിയുന്ന ബോട്ടുകളാണ് ഇന്നത്തെ ഏറ്റവും പ്രചാരം ഉള്ളത്. രണ്ടാമത്തെ നിലയില്‍ കോണ്ഫ്രന്‍സ് ,പ്രൊജക്ഷന്‍ മുറികള്‍ വരെയുള്ള ബോട്ടുകള്‍ ഉണ്ട്. ഇല വലിയ കംമ്പനികളുടെയും മീറ്റിംഗുകള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഒട്ടുമിക്കവയും ‘ബുഫേ ലഞ്ച്’‘ സഹിതം ആണ്. ഗൃഹതുരത്വത്തിന്റെ വില,ഒട്ടുമിക്കവാറും മലയാളികള്‍ മനസ്സിലാക്കിത്തുടങ്ങി എന്നതിന്റെ അടയാളമാണ് ,അതുവിറ്റു കാശാക്കാനുള്ള ഒരു സംരംഭമായി ‘ഹൌസ് ബോട്ട്’എന്ന ഈ പുതിയ ആശയത്തിന്റെ വേലിയേറ്റം.ഒട്ടു മിക്കവാറും ബുഫേ ഒരു “കോണ്ടിനെന്റല്‍ “രീതിയിലുള്ള ആഹാരങ്ങളായിരിക്കും എങ്കിലും, തനി നാടന്‍ കേരളത്തനിമയുള്ള‘ബുഫേ‘ ഭക്ഷണ സല്‍ക്കാരരീതികളും ഉണ്ട്.



അതിരാവിലെകാക്കയും കുരുവിയും അരയുന്ന വെള്ളകീറിവരുന്ന ആകാശം.നോക്കെത്താത്ത ദൂരംവരെ പരന്നു കിടക്കുന്ന ചുവന്ന ആകാശം. പതിവിനു വിപരീതമായി എത്ര ശാന്തമായ ഉറക്കം.കുഞ്ഞോളങ്ങളുടെ ചാഞ്ചാട്ടത്തില്‍ ഈ ബോട്ട് എന്ന തൊട്ടിലില്‍ അത്യന്തം ശാന്തമായ അംന്തരീക്ഷത്തില്‍ സുഖസുഷുപ്തിയില്‍ ഉറങ്ങി എഴുനേറ്റതിന്റെ ഉന്മേഷം.എഴുനേലക്കുന്നതിന്റെ മുന്നോടിയായി,നല്ല ചക്കരക്കാപ്പിയുടെ നറുമണം.തോമസിന്റെ പതിവു പല്ലവി.“ ഇന്നത്തെ ആള്‍ക്കാര്‍ക്ക് “ഇന്‍സെന്റ്” മതി എല്ലാം, ചക്കരക്കാപ്പൊയിന്നും ആരും തന്നെ ചോദിക്കാറില്ല” ബോട്ട് വാടകക്ക് എടുക്കുന്നതിനു മുന്‍പ്,നമുക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് കൊടുക്കാം.പിന്നെ മിനക്കേടുകാരണം ആരും തന്ന ഇതൊന്നും മുന്‍കൂട്ടീ യാത്രക്കാരോടു അവതരിപ്പിക്കാറില്ല. രാവിലത്തെ കാപ്പിക്ക്(Breakfast) പുട്ടും പഴവും, താറാവിന്റെ മുട്ട പുഴുങ്ങിയതും. 8 മണിക്കെടുക്കാം. ചമ്പാവരിപ്പുട്ടു നക്കുന്ന തൊമസിന്റെ കൂടെ രാവിലെ തിരിച്ചെത്തിയ ബൊട്ടിന്റെ ഡ്രൈവര്‍ , വള്ളപ്പടിയിരുന്നു പച്ചതേങ്ങ ചിരണ്ടുന്നു. ചുവന്ന നിറത്തിലുള്ള പുട്ടുനുതന്നെ എന്തുനല്ല മണം. ഈസ്റ്റേണ്‍കാരന്റെ പരീക്ഷണാര്‍ത്ഥം ഇറക്കിയ ചമ്പാവരി പുട്ടുപൊടി പാക്കറ്റുകള്‍ ചൂടപ്പം പോലെ ഗള്‍ഫില്‍ വിറ്റു തീരുന്ന കാര്യം ഇവര്‍ക്കറിയില്ലല്ലോ!!. കൂടെ നല്ല കരിക്കിന്‍ വെള്ളവും, നാടന്‍ പഴവും കൂട്ടിയ ഭക്ഷണം കഴിഞ്ഞ് ഏതാണ്ട്, 9 മണിയോടെ ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി.



കേരളത്തനിമരാവിലെ മുഹമ്മവഴി ആലപ്പുഴ കടന്ന് വീണ്ടും ആറ്റുതീരത്തെത്തി. അവിടെ ധാരാളം വൈദ്യശാലകളും, തിരുമല്‍വിദക്ദ്ധരും മറ്റൂം നിരനിരയായി കാണാം.എല്ലായിടത്തും തന്നെ തിങ്ങീ വിങ്ങീ വിദേശികളും മറ്റും കാണാം.എല്ലാവിധ സജീകരണങ്ങളോടും കൂടി വൈദ്യശാലകള്‍.വിപുലമായ സജ്ജികരണങ്ങളും, നല്ല വൈദ്യന്മാരും മറ്റും സജ്ജമായവയും, എന്നാല്‍ ചെറിയ രീതിയില്‍ കളിപ്പീരുപ്രസ്ഥാനങ്ങളും ഇല്ലാതെയില്ല.എങ്കിലും തിരുമല്‍ വൈദക്ത്യത്തിനു കുറവില്ല, പരീക്ഷണാര്‍ത്ഥം,തിരുമല്‍ ആവി മരുന്ന് എന്നിവ ചേര്‍ന്ന ,മണിക്കൂര്‍ കണക്കില്‍ ഉള്ള ചികിത്സകളും ലഭ്യമാണ്. എന്നാല്‍ ഇവിടെ താമസിച്ചു ചികിത്സകള്‍ ചെയ്യാനും ഉള്ള സൌകര്യങ്ങളും ഉണ്ട്. കരകൌശലവസ്തുക്കളുടെ ശേഖരം എല്ലാ വൈദ്യശാലകളിലും കാണാം. തടികളില്‍ തീര്‍ത്ത ദൈവവിഗ്രഹങ്ങളടക്കം ,പാത്രം,വിളക്ക്, ഇങ്ങേയറ്റം കസവു നെയ്ത്തറിയില്‍ തീര്‍ത്തവവരെ ലഭ്യമാണ്. കരകൌശലങ്ങള്‍ മാത്രം ഉള്ള കടകളും, ബോട്ടഅടുപ്പിച്ചുകെട്ടാവുന്ന പാകത്തില്‍ തീരത്തു തന്നെയുണ്ട്. കയറുല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളും ധാരാളമായിത്തന്നെ കാണാം. തിരുമ്മല്‍ കുളി എന്നിവക്കു ശേഷം തിരികെ ബോട്ടില്‍ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി അതും മറുകരവഴി. വീണ്ടും കാണാക്കാഴ്ചകളും,നീലനിരകള്‍ പോലെയുള്ളമറുകരകളും മറ്റും നോക്കി ഇരിക്കാം. കരയോടടുത്തു തുഴഞ്ഞെത്തിയാല്‍ ,കെട്ടുവള്ളം നിറയെ ആറ്റുമണ്ണുമായി തുഴഞ്ഞു നീങ്ങുന്ന വള്ളക്കാര്‍ . ശ്രദ്ധിച്ചു നോക്കിയാല്‍ വള്ളത്തിന്റെ മറ്റെത്തലക്കല്‍ ചെറിയ അടുപ്പില്‍ കഞ്ഞിക്കലത്തിന്റെ തീ പുകയുന്നതും,വള്ളപ്പടിയില്‍ ഇരുന്ന് മീന്‍ മുറിച്ചു കഴുകിയെടുക്കുന്നതും മറ്റും കാണാം.



ആലപ്പുഴയില്‍ നിന്നും കെട്ടുവള്ളം നിറയെ ,ആറ്റുമണലുമായി ദിവസങ്ങള്‍ നീണ്ടയാത്രക്കിടയില്‍, ഭക്ഷണവും മറ്റും സ്വന്താമായിത്തന്നെ ഇവര്‍ പാകം ചെയ്തുകഴിക്കുന്നു . പതിനൊന്നു മണിയോടെ ഞങ്ങള്‍ കുറച്ചുകൂടി ആറ്റുതീരത്തേക്കടുത്തു.നാടന്‍ കള്ളുഷാപ്പുകളുടെ ബോര്‍ഡുകള്‍ കണ്ടുതുടങ്ങി. ബോട്ടുകള്‍ അടുക്കുന്നതു കാണുമ്പോള്‍ത്തന്നെ തോര്‍ത്തുമുണ്ടു ചുഴറ്റിവീശി, “മധുരക്കള്ളേ ,കരിമീന്‍, പോള്ളിച്ചതേ” എന്നുള്ള നീണ്ടവിളികള്‍ കേള്‍ക്കാം. ബോട്ടില്‍ വരുന്നവര്‍ പ്രത്യേകം ചോദിക്കാറുള്ള വിഭവങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ടിവിടെ. അതില്‍ പ്രധാനം, കരിമീന്‍ പൊള്ളിച്ചത്‍,ഞണ്ട് കറി, താറാവ് വറുത്തത് എന്നിവയാണ് , പിന്നെ മധുരക്കള്ളും. ചെറിയ കുടത്തില്‍ വിളമ്പുന്ന നാടന്‍ കള്ളിന് ,ചെറിയ പുളിപ്പും മധുരവും കലര്‍ന്ന രുചിയാണ്. പണ്ടു കാലത്തെ ചെറിയ ഓലക്കൂടുകള്‍ പോലെയുള്ള കള്ളുഷാപ്പുകളുടെ സ്ഥാനത്ത്, വൃത്തിയും വെടിപ്പും ഉള്ള, ചെറിയ ഊട്ടുപുരകള്‍ ഉണ്ട്. ആവശ്യാനുസരണം ചെറിയ വാഷ്ബേസിനുകളും മറ്റും ഉള്ള വെടിപ്പുള്ള തുറസായ മുറികള്‍ . എന്നിരുന്നാലും ആറ്റുതീരങ്ങളില്‍ ഉള്ള ഈ കള്ളുഷാപ്പുകള്‍ക്ക്, അതിന്റെ തനതായ ശൈലിയില്‍ തന്നെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കള്ളുകുടിക്കനായി ചെടിയ കൊതുമ്പുവള്ളങ്ങളില്‍ എത്തുന്ന കൈലിയുടുത്ത പണിക്കാരും ,വള്ളക്കാരും, പാടം പണിക്കാരും മറ്റും ആണ് ധാരാളമായുള്ളത്. അതിനിടയില്‍ ഒരു കെട്ടുവള്ളം അടുക്കുന്നത് കടലിലെ ചാകരക്കു സമമാണ്. നേരത്തെ കേട്ട, കരിമീനെ ,കൊഞ്ച് താറാവ് എന്നുള്ള നിലവിളി ഇതിന്റെ ഭാഗമാണ്. ഈ കറികളൊന്നും തന്നെ ഒരു 5 സ്റ്റാര്‍ ഹോട്ടല്‍ സ്റ്റൈലില്‍ നിരത്തുന്നവയല്ല, എങ്കിലും ഇവിയുടെ സ്വാദ് ഏതൊരു 7സ്റ്റാര്‍ ഹോട്ടലിന്റെയും വെല്ലുന്നവയാണ്. കരക്കടുക്കുന്ന ഓരോ ചെറുവള്ളക്കാരും ഒരു കുപ്പിക്കള്ളിന്റെ കൂടെ വീടുകളിലേക്ക് വാങ്ങിപ്പോകുന്ന, കപ്പയും മീന്‍ കറിയും, പിന്നെ ഷാപ്പിലേക്ക് കയറുന്നതിനു മുന്‍പ് ഒരു കണ്ണ് നോട്ടം ഇന്നത്തെ സ്പെഷ്യലിലേക്കും ആയി, എന്നിട്ട് നീട്ടിയ ചോദ്യം ‘ഒരു പാര്‍സലും കൂടി‘ എന്നും.ഇതിനിടെ ഞങ്ങളുടെ 3 കുടം കള്ളും കക്ക ഇറച്ചി ഉലര്‍ത്തുമായി, ഞങ്ങള്‍ വീണ്ടും ബോട്ടിലേക്ക്.


വിടവാങ്ങല്‍ ....



മധുരക്കള്ളിന്റെയും കക്കാഇറച്ചിയുടെയും സ്വാദില്‍ വീണ്ടു ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഉച്ചയൂണിന്റെ തിരക്കുകള്‍ തുടങ്ങി എന്ന്, മസാലകളുടെ നറുമണത്തില്‍ നിന്നു മനസ്സിലായി. വാലു മുറിക്കാതെ നീളത്തില്‍ തന്നെ ചട്ടിയില്‍ വെട്ടി വൃത്തിയാക്കി വെച്ചിരിക്കുന്ന 5 കഷണം കരിമീന്‍. പിന്നെ ചാര്‍പ്പായിക്കു നേരെ ചാരി വെച്ചിരിക്കുന്ന 3 വലിയ വാഴയില. കരിമീന്‍ പൊള്ളിക്കാനാണോ?എന്റെ അന്തം വിട്ട ചോദ്യത്തിനു,തൊമാച്ചേട്ടന്റെ പ്രവുഠഗംഭീരമായ ചിരി, ’ഇതെനിക്കു മാത്രമെ കഴുയൂ’ എന്നൊരു ധ്വനിയുള്ള ചിരി. പതിവു പടി ,കരിമീന്‍ കഷണങ്ങളില്‍ നാരങ്ങാനീരു പുരട്ടി വെച്ചു. പിന്നെ മസാലയുടെ പട്ടിക, 10 വറ്റല്‍മുളകും, 5 കഷണം വെളുത്തിള്ളിയും, 1/2 ഇഞ്ച് നീളത്തില്‍ ഇഞ്ചിയും, 2 വലിയസ്പൂണ്‍ മുളകുപൊടിയും , 15 കൊച്ചുള്ളിയും,1/2 സ്പൂണ്‍ മഞ്ഞള്‍പൊടി, ഒരിറ്റു ഉലുവപൊടിയും, രണ്ടുതരി കടുകുമണിയും,ഉപ്പും ഒരു പാത്രത്തില്‍ ആക്കി അമ്മിക്കല്ലില്‍ അരക്കാന്‍ കൊടുത്തു. തരുതരുപ്പു വന്ന പരുവത്തില്‍ അതിലേക്ക്, നല്ല ഒരു പിടി കരിവേപ്പിലയും ചേര്‍ത്തിളക്കി. വരഞ്ഞ കരിമീനിലേക്ക് ഈ അരപ്പു പുരട്ടി ചട്ടിയിലെ ഉറിയിലേക്കു മാറ്റി. 10 കൊച്ചുള്ളി ചെറുതായരിഞ്ഞു, കുറച്ചു, ഇഞ്ചി നീളത്തില്‍ അരിഞ്ഞു,,കൂടെ 4 പച്ചമുളകു കീറിയതും കരിവേപ്പിലയും. എണ്ണയില്‍ ഇതെല്ലാം വഴറ്റി, ഒരു നുള്ളു ഉപ്പും മുളകുപൊടിയും ചേര്‍ത്തു വെച്ചു. പരന്ന ഒരു ചീനച്ചട്ടിയില്‍ കരിമീന്‍ 3/4 ഭാഗം വറുത്തു . വാഴയിലയില്‍ അല്‍പ്പം മസാല നിരത്തി അതിലേക്ക് മീനും വെച്ച് വാഴനാരുകൊണ്ട് കുറുകെ കെട്ടി. മറ്റൊരു ചീനച്ചട്ടിയില്‍ വെച്ച് രണ്ടു വശവും പൊള്ളിച്ചെടുത്തു. മണ്‍ചട്ടി പോലത്തെ പരന്ന പാത്രത്തിലേക്ക് ഓരൊരുത്തര്‍ക്കായി മാറ്റി. കൂടെ കുക്കുമ്പറും റ്റുമാറ്റോയും വെച്ചലങ്കരിച്ചു. കുത്തരിച്ചോറിന്റെ കൂടെ ഒരു തോരനും,പച്ചമൊരും, പരിപ്പുകറിയും,കൂടെ നാടന്‍ പപ്പടവും. കള്ളുഷാപ്പില്‍ നിന്നും കൂടെ കൊണ്ടുവന്ന കപ്പയും മീന്‍ കറിയും തീര്‍ന്നതിന്റെ പുറകെ ഈ കരിമീന്‍ പൊള്ളിച്ചതും കൂട്ടിയുള്ള ഊണ്.


ഏതാണ്ട് രണ്ടരമണിയോടെ ഞങ്ങള്‍ ബോട്ടില്‍ നിന്ന് ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി.ഈ ഓളങ്ങളുടെ തരാട്ടില്‍ , ഇളംകാറ്റിന്റെ തെന്നലില്‍ ജീവിതവു, ദിവസവും, സമയവും തെന്നിനീങ്ങി, സുഖസുഷുപ്തിയില്‍.എന്തൊ കൈവിട്ടു പോകുന്നപോലെ.വീണ്ടും തിരക്കുപിടിച്ച,പൊടിപടലങ്ങളുടെയും, ട്രാഫിക് ജാമിന്റെ ഇടയിലിലുള്ള,തിരക്കുപിടിച്ച യാന്ത്രിക ജീവിതം.നഷ്ടങ്ങളുടെ കൂമ്പാരങ്ങ ള്‍ക്കിടയില്‍ തെന്നിത്തെറിച്ചു നീങ്ങുന്ന ജീവിതത്തിലേക്ക്, നിവര്‍ത്തികേടിന്റെ പര്യായമായ ജീവിതം. എങ്കിലും ഈ അവധി ദിവസങ്ങള്‍ എന്നെഞ്ഞും ജീവിതത്തില്‍ മറയാതെ മായതെ നില്‍ക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.

13 September 2009

ഓണം വന്നെ,ഓണം വന്നെ

എന്നത്തെയും പോലെ കാത്തിരുന്ന പ്രവാസത്തിന്റെ മറ്റൊരാഘോഷം.....നോക്കി നോക്കി ഇരിന്ന് വന്നെത്തുന്ന ഓണം.കുട്ടികളും അമ്മമാരും,മറ്റും തയ്യാറെടൂക്കുന്നു, തന്തമാർ സഹിതം. ഇതിനിടെ ഓണം എന്ന ആഘോഷത്തിനു തുടക്കം ഇടുന്നത് എപ്പോഴും ഒരു കോളേജ് അലുമിനിയുടെ, സഹായസഹകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിൽ ആയിരിക്കും. ഓണ ഊണിനാണോ അതോ തിരുവാതിരക്കാണോ, പൂക്കളമത്സരങ്ങൾക്കാണോ താല്പറ്ര്യം എന്നറിയാനുള്ള ഇമെയിൽ? ആ ചോദ്യങ്ങൾ നമ്മളെന്താ ഓണത്തിനു പരിപാടി എന്ന ചോദ്യത്തിലെത്തിച്ചേരുന്നു! നമ്മളെന്താ!! വെള്ളമടി, വിജേഷിന്റെയും കുപ്പുവിന്റെയും ബാലായെയും അവരുടെ അപ്പനെയും അമ്മയെയും ഊണിനു വിളിക്കുന്നു.


എന്നത്തെയും പോലെ, ഒരാഘോഷത്തിന്റെ തയ്യാറെടുപ്പുകൾ, എന്തുണ്ടാക്കണം, ഉള്ളതും വരാനിരിക്കുന്നതുമായ സകല മനോരമ വനിത, കന്യക എല്ലാം തന്നെ പരതി, എല്ലാ വിഭവങ്ങളൂടെ വിഷയവിവരപട്ടിക തയ്യാറാക്കി. പച്ചക്കറിയും പലവ്യഞ്ചനങ്ങളും വാങ്ങി എത്തി. പായസത്തിനുള്ളവ പ്രത്യേകം തിരഞ്ഞെടുത്തു. ഇന്നത്തെ പുതുസംരംഭംങ്ങളായ പൈനാപ്പിൾ പ്രധമൻ, എന്നീവ പരീക്ഷിക്കനുള്ള പേടികാരണം,പാൽ‌പ്പായസത്തിലും, കടലപ്രധമൻ എന്ന തീ‍രുമാനത്തിലെത്തി. പച്ചടികളും അച്ചാറുകളും മറ്റും രണ്ടുദിവസം മൂൻപുതന്നെ ഉണ്ടാക്കിവെച്ചു. ഉപ്പേരിയും കളിയടക്കയും, വറുത്തു. സാംബാറും പരിപ്പുകറിയും രസവും കൂടി അന്നു രാവിലെ തന്നെ തയ്യാറക്കി.



ദൈവമെ ,പൂക്കളം..... അതിനൊന്നും തന്നെ ചെയ്തില്ലല്ലോ!! അടുത്ത ഒമാനിയുടെ കടയിലേക്കോടി. പൂക്കളില്ലാത്ത, ഈ മണൽക്കൂമ്പാരത്തിൽ
ഞാനെവിടെച്ചെന്ന്,പൂ‍ക്കൾ കൊണ്ടുവരാൻ
.പിന്നെ അടുത്ത പടി.......നല്ല ഉണക്ക തേങ്ങാപ്പീര,പലകളറിൽ പുട്ടുനനക്കുന്നപോലെ നനച്ചെടുത്തു.



ഏന്റെ മക്കൾ അന്നക്കുട്ടിയും,തൊമ്മനും,
മാത്തനും ,ലോജിസ്റ്റിക്കിനായി കൂടെ അപ്പനും. എന്നിരുന്നാളും പിള്ളാരെല്ലാം കൂടി ഒരു പൂക്കളം നന്നായി ചെയ്തു തീർത്തു.


പായിൽ ഇലയിട്ടു കൂട്ടുകറികളും മറ്റും ഇലയിൽ വിളമ്പി.






ആദ്യം കുട്ടിപ്പട്ടാളം തന്നെയിരുന്നു.....
എല്ലാവരും ചേന്നിരുന്നുള്ള ഊണ്, പരിപ്പ്, നെയ്യിൽ തുടങ്ങി. ബാലായും, കുപ്പുവും അവരുടെ അപ്പനും അമ്മയും കുടുംബവും, തമിഴ്വംശജരായതുകൊണ്ട്
ഞങ്ങൾ ഇത്തിരി താളിച്ചപച്ചരിച്ചോർ കരുതിയിരുന്നു. നമ്മുടെ നല്ല നെല്ലുകുത്തരി അവർക്ക് പരിചയമില്ല.
ഓണസദ്യക്കായി എല്ലാവരും തന്നെയിരുന്നു.......
അങ്ങനെ മറ്റൊരു ഓണം കൂടി വന്നു പോയി, വാദ്യമേളങ്ങളും,പുലിക്കളിയിയും പൂക്കളങ്ങളും ഒന്നു ഇല്ലാത്ത, എന്നാൽ എല്ലാ ഒർമ്മകളുടെ ഓളംതല്ലൽ പോലെ എത്തുന്ന മാവേലിയും ഓണവും.

6 September 2009

ഒരു കത്ത്

പ്രിയപ്പെട്ട സൂസൻ,


വളരെ നന്ദി ഇത്ര നല്ല ഒരു കത്തിന്......ഇന്ന് ആരിലുംതന്നെ ,സ്വദസിദ്ധമായ സ്നേഹം നിറഞ്ഞ ഒരു സൌഹൃദം ഇല്ല എന്നു പറയാം, അപ്പോള്‍ ഇതുപോലെ ഒരു കത്ത് കിട്ടിമ്പോൾ വളരെ സ്നേഹം തോന്നിക്കും. വീണ്ടൂം നന്ദി.


ഞാന്‍ സപ്ന,കോട്ടയംകാരി എന്നു വിശേഷിപ്പിക്കാം, മനസ്സും ശരീരവും ബുദ്ധിയും ഇന്നും, 'എന്റെ സ്വദേശം 'എന്ന വരികളിൽ നിൽക്കുന്നു. ............വിവാഹം കഴിഞ്ഞു മൂന്നു കുട്ടികളുടെ അമ്മ,ഒരു വീട്ടമ്മയായി മാത്രം അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു. അതിനാൽ ഒരു ജോലി എന്ന പടയോട്ടത്തിനായി ഇറങ്ങിത്തിരിച്ചില്ല. വീട്,കുട്ടികൾ,ഭർത്താവ്,അതുമായി ചുറ്റിപ്പറ്റിയ കാര്യങ്ങൾ, അതിൽ മാത്രം സന്തോഷം കണ്ടെത്തിൽ എന്നും.അപ്പന്റെയും അമ്മയുടെയും ഏക മകള്‍,ഒരു സഹോദരനും ഉണ്ട് . വിവാഹം കഴിഞ്ഞു, ഭാര്യയും, ഒരു കുട്ടിയും ഉണ്ട്. പക്ഷെ സഹോദരി എന്ന വാക്കിനും, അംഗീകാരിക്കനുള്ള മനസ്സും അവനിന്നും ആയിട്ടില്ല.സ്വന്തം എന്നു ഭാര്യയും കുട്ടിയെയും മാത്രം ജീവിതത്തില്‍ എന്നു കരുതാന്‍ മാത്രം പക്വത വന്ന ഒരു മനസ്സ് മാതമെയുള്ളു ഇന്നും. അപ്പനും അമ്മയും മരിച്ചു.

അമ്മ 2002ൽ ക്യാന്‍സറിനു കീഴടങ്ങി, ഒത്തിരി ഒത്തിരി ചോദ്യചിഹ്നങ്ങള്‍ ബാക്കി വെച്ചു ,എന്നെ തനിച്ചാക്കി പോയി. അടുത്ത മൂന്നു വര്‍ഷത്തിനകം ഡാഡിയും 2005 ല്‍, എത്ര പിടിച്ചു നിര്‍ത്താന്‍ നോക്കിയിട്ടും, ഭാര്യയില്ലാത്ത ഒരു ജീവിതം പുള്ളിക്കാരന്‍, ജീവിതമായെ കണക്കാക്കിയില്ല. വീണ്ടും ഞാന്‍ തനിച്ചായി. എല്ലാം തന്നെ നിശ്ചലമായ ഒരു തോന്നല്‍, എന്റെ ജീവിതത്തിനോടും ലോകത്തോടും ഉള്ള എല്ലാ ബന്ധങ്ങളും അവരുടെ അഭാവത്തില്‍, ഇല്ലാതായതുപോലെ. ഇതിനിടയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു പോലും അംഗീകരിക്കാത്ത ഒരു സഹോദരനും.


ശരീരവും എന്റെ മനസ്സിന്റെ വ്യഥകളുമായി പൊരുതി, ജയിച്ചില്ല, ശരീരവും മുഖവും മനസ്സിന്റെ വിങ്ങലുകൾ പ്രതിഥലിപ്പിക്കാന്‍ തുടങ്ങി. മുഖം മനസ്സിന്റെ കണ്ണാടിയായി, സങ്കടങ്ങളും, കണ്ണുനീരും, വൈകൃതങ്ങളായി മുഖത്തു പ്രതിഫലിക്കാൻ തുടങ്ങി. ഒരു ഡോകടർക്കും, വൈദ്യനും, അലൊപ്പൊതി, ഹോമിയൊക്കാർക്കും കണ്ടുപിടിക്കാൻ പറ്റാത്തെ മുഖത്തെ ചുളിവുകൾ.ഇല്ലായ്മകളുമായി പൊരുത്തപ്പെട്ടു, എങ്കിലും ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന , ഭയം, അരക്ഷിതത്വം,സ്നേഹത്തിന്റെ വഞ്ചന എന്നിവയെല്ലാം, വാക്കുകളായും കവിതകളായും വര്‍ഷങ്ങളായി, ഒഴുകിയിറങ്ങി. നല്ലവരായ ചില സുഹൃത്തുക്കളുടെയും, ചില നല്ല പത്രപ്രവര്‍ത്തകരുടെയും സഹായത്താല്‍, ചിലയിടത്തെല്ലാം എന്റെ പേര് അച്ചടി മഷിയിൽ എഴുതപ്പെട്ടു. എന്റെ പേരു കണ്ടാല്‍, ഒരു എഴുത്തുകാരിയല്ലെ!!! എന്നു മനസ്സിലാവുന്ന കുറച്ചു പേരെങ്കിലും കാണും എന്നു തോന്നുന്നു, ഇന്നു കേരളത്തില്‍. ആഗലേയഭഷയിലെ ബിരുതാനന്തര ബിരുദത്തിന്റെ ശക്തിയില്‍, എഴുത്തു പയറ്റിയത് ആദ്യം ആ ഭാഷയിലാണ്. പിന്നീട് സ്കൂള്‍ പഠനത്തിന്റെ ഭാഗമായ കിട്ടിയ മലയാളം ശ്രമിച്ചു നോക്കി ,എഴുതാമൊ എന്നു??? ഇംഗ്ലീഷ് പോലെ തന്നെ അതും വഴങ്ങി, വാക്കുകള്‍ കൊണ്ട് എനിക്കുവേണ്ടി. ലേഖനങ്ങളും, വിവര്‍ത്തനങ്ങളും, കഥകളും,പാചകക്കുറിപ്പുകളും, ലഘുലേഖകളുമായി, ഒരു സ്വതന്ത്രപത്ര പ്രവര്‍ത്തനത്തിലേക്ക് എത്തി നില്‍ക്കുന്നു.


പ്രവാസജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും, അസൌകര്യങ്ങളുടെയും, ഭാഗമായി എന്റെ പ്രതീക്ഷക്കനുസരിച്ചു അവസരങ്ങള്‍ കിട്ടുന്നില്ല എങ്കിലും,എഴുതുന്നു.പലതും തുടങ്ങുന്നു, പുസ്തകങ്ങളും, പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നു, ഒന്നും തന്നെ നടക്കുന്നില്ല എങ്കിലും, ഇന്നും പ്രതീക്ഷ കൈവിട്ടിട്ടില്ല.....


വീണ്ടും വീണ്ടും പറയട്ടെ, സൂസന്റ്റെ നല്ല വാക്കുകള്‍ക്കായി.....


മനസ്സിന്റെ കണ്ണാടിയായി, സങ്കടങ്ങളും, കണ്ണുനീരും, എല്ലാംതന്നെ വാക്കുകളുടേ വേലിയേറ്റങ്ങളായി പുറപ്പെടുന്നു, നല്ലത്.എല്ലാം തന്നെ ജീവിതത്തിന്റെ സങ്കടങ്ങളാകണമെന്നില്ല, വാക്കുകളാലും പ്രവര്‍ത്തിയാലും, മനസ്സിന്റെ പക്വതകൊണ്ടും ഏതൊരു അസ്വസ്ഥകളെയും നമുക്ക് ,സ്വസ്ഥമായ ഒരു പുഞ്ചിരിയില്‍ നിര്‍ത്താം. സന്തോഷവും സമാധാനവും മാത്രം എന്നു ജീവിതത്തിൽ നിറഞ്ഞു നിൽക്കട്ടെ, സങ്കടങ്ങള്‍ അവധികൊടുക്കൂ എന്നെന്നേക്കുമായി. അവ ഒരിക്കലും ഈ വഴി വരതിരിക്കട്ടെ, എന്നു പ്രതീക്ഷിക്കുന്നു.

ഇവിടെ ഈ കത്തു ചുരുക്കട്ടെ

എന്നും സസ്നേഹം,
സപ്ന.

31 July 2009

നിലാവിലെ നീലപക്ഷികള്‍

ലോകപ്രസിദ്ധയായ ഒരു ബാര്‍ഡാന്‍സറായിരുന്നു മതാഹാരി. ഇന്‍ഡ്യാ മഹാരാജ്യത്തെ കേള്‍വികേട്ട നര്‍ത്തകിയാണ് ഹെലന്‍. ഇന്നൃത്തരംഗങ്ങള്‍ അതിവിശേഷം തന്നെയാണ് എല്ലാവരും തന്നെ വിലയിരുത്തപ്പെട്ടതാണ്‍. കേരളത്തില്‍ ട്രാവന്‍കൂര്‍ സിസ്സേഴ്സ് എന്നറിയപ്പെട്ടിരുന്ന ലളിത,രാഗിണി, പത്മിനിമാര്‍ ഉണ്ടായിരുന്നു. ഇന്നും അവരെ പാടിപുഴ്ത്താനും, ആ തലമുറകളിലെ നൃത്തത്തെ, ഒരു കലയായി കാണാനും അന്നു സാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ, നിശാക്ലബ്ബുകളില്‍ പോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ടിവിയിലു, പത്രങ്ങളിലും മറ്റൂം പബ്ബുകളെപ്പറ്റി പല വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഏഷ്യാനെറ്റില്‍ ഗല്‍ഫ് റൌണ്ടപ്പില്‍ ബിജു ആബേല്‍ ജേക്കബ് ഒരിക്കല്‍ ഒരു മുഴുനീളന്‍ എപ്പിസോഡുകള്‍ ചെയ്തിട്ടുണ്ട് അടക്കിപ്പിടിച്ച് എല്ലാവരും തന്നെ അതിനെ സശ്രദ്ധം സ്വീകരിച്ചതുമാണ്. ഇവിടെ ഈ ബാറുകളില്‍ത്തന്നെ സ്ഥിരം ചര്‍ച്ച ചെയ്യുന്ന വിഷയമാ‍ണത്. കുറേ ബാര്‍ഗേള്‍സുമായി സംസാരിച്ചിട്ടുമുണ്ട്.



എന്തിന് എന്ന് ചോദ്യം?



സ്ത്രീകള്‍ക്കൊരു ജോലി, ജീവിതമാര്‍ഗ്ഗം, ഗള്‍ഫില്‍ ജോലി എന്ന പുകഴ്ച .ശരിയായ വിദ്ധ്യാഭാസമോ, അറിവൊ ഇല്ലാത്തതിന്റെ അപാകത ലോകത്തെപ്പറ്റിയും അതിന്റെ വരുംവരായ്കകളെപ്പറ്റിയും മാതാപിതാക്കള്‍ നല്‍കാതെപോകുന്ന ഒരു മൂന്നറിയിപ്പ്.കാഴ്ചക്കാര്‍ക്ക്, അവരനുഭവി ലൈംഗിക ദാരിദ്രത്തിനൊരാശ്വാസം!എത്ര പാവങ്ങളുണ്ടിവിടെ, ലേബര്‍ക്യാമ്പുകളില്‍ സ്ത്രീകളെ കാണാതെ കഴിയുന്നവര്‍ അവരും മനുഷ്യരല്ലേ!.തക്കതായ കാരണം....കഞ്ഞി കുടിക്കാന്‍ വകയില്ലാത്തവന്‍, ഉടുതുണിക്ക് മറുതുണിയില്ലത്തവന്‍, ദുര്‍മ്മെദസ്സു കാണാന്‍, 150 ദിനാര്‍?ഇതിനകത്തൊന്നു കയറിപ്പറ്റാന്‍150, 250 ദിനാര്‍ കൊടുക്കണ്ടേ?എന്നാലെന്ത്? പുരുഷന്റെ പ്രാഥമികമായ ആഗ്രഹങ്ങളില്‍ പെണ്ണാണ് മുഖ്യം. പെണ്ണിന് തിരിച്ചും. തത്വങ്ങള്‍കൊണ്ടൊന്നും ശരീരത്തിലെ തിരമാലകള്‍ അടക്കുവാന്‍ കഴിയില്ല. എന്തു ചെയ്യാന്‍ പറ്റും? യുദ്ധങ്ങളുണ്ടായിട്ടില്ലേ പെണ്ണിനുവേണ്ടി? അതിലും വലുതാണോ?എല്ലാവരേയും ബാധിക്കുന്ന കാര്യമാണത്. ആണുങ്ങളുടെ മാത്രമല്ല. ഭൂമിയില്‍ ഇതൊന്നും സംഭവിക്കുന്നില്ലെ?പാവപ്പെട്ടത് അവന്റെ കുഴപ്പമല്ലല്ലോ? സമൂഹത്തിന്റെതല്ലേ? പാവപ്പെട്ടതുകൊണ്ട് അവന്‍ അതൊന്നും അറിയരുതെന്നും കാണരുതെന്നും പറയാന്‍ പറ്റുമോ?





നിശാക്ലബ്ബുകളുടെ പിറവി,ഏപ്പോള്‍ എവിടെ ?




ചരിത്രത്തിലേക്കും ,പുരാണങ്ങളിലേക്കും ഒരു തിരിഞ്ഞു നോട്ടം...രാജവാഴ്ചയുടെ കാലം മുതല്‍ക്കുതന്നെ രാജാക്കന്മാര്‍ക്ക് സോമരസസദസ്സുകളും,അന്തപ്പുര നര്‍ത്തകികളും ഉണ്ടായിരുന്നു.ഏതു രാജ്യത്തും ഏതു സംസ്ക്കാരത്തിലും ഇങ്ങനെ ഒരു ഘടകം എപ്പൊഴും സജീവമായിരുന്നു.ഇതു മനുഷ്യസഹജമായ സത്യം കൂടിയാണ്.പുരാതനകാലം മുതല്‍ക്കുതന്നെ,പണക്കാരുടെയും മറ്റും നേരംമ്പോക്കിന്റെ, അല്ലെങ്കില്‍ ആധിധേയത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഭാഗമായിരുന്നു, സദസ്യരായിക്കുന്നഅഥിതികള്‍ക്കു വേണ്ടിയുള്ള നൃത്തം.ഒട്ടുമിക്ക മതങ്ങളിലും ഈ മുഖ്യസദസ്സ്യരുടെ മുന്‍പിലെ നൃത്തങ്ങളെപ്പറ്റി പറയുന്നുണ്ട്. ദൈവങ്ങള്‍ക്കും ദേവദേവീമാര്‍ക്കും കാഴ്ചയായും കന്യകമാരെ,അടിയറ വെക്കാറുണ്ട്,ചില ആചാരങ്ങളുടെ ഭാഗമായി.പുരാതന ദിവ്യഗ്രന്ധങ്ങളില്‍ ഈ നയയസുഖഭോഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുമുണ്ട്.




ഒരു സൈക്കോളജിക്കല്‍ കാഴ്ചപ്പടിലൂടെ നോക്കിയാല്‍ ,എന്തിനു നര്‍ത്തകികളുടെ നൃത്തം കാണുന്നു എന്ന ചോദ്യത്തിനു,ശരിയായ ഒരു ഉത്തരം ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ അഭിരുചി, ഭയം, മ്ലാനവും വിഷണ്ണവുമായ മാനസികാവസ്ഥ,ജോലിയിലോ ജീവിതത്തിലോ നിന്നുള്ള പിരിമുറുക്കം, വളര്‍ന്നുവന്ന സാഹചര്യം എന്നിങ്ങനെ പലതിലേക്കും വിരല്‍ ചൂണ്ടാം.ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്ന സ്ത്രീകള്‍ ,അവരുടെ ജീവിത രീതി, അവര്‍ വഴിപിഴച്ചു പോകുന്നത് എങ്ങിനെ?ബ്രിട്നി സ്പിയേഴ്സിനെയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ കുട്ടികള്‍ ബാറില്‍പ്പൊകുന്നതിനെക്കുറിച്ചും ആരും എന്തെ,പരാതിയില്ലാത്തത് !!!അവര്‍ അവിടെ ജോലിചെയ്ത് പണം സംബാതിക്കയാണ്.ബാര്‍ റെസ്ന്റോറെന്റുകള്‍ ആണ് അവിടെയുള്ളത്. ഇത്തരം സത്രീകളെ പരിചപ്പെട്ടിട്ടുണ്ടോ? ചില വ്യത്യാസങ്ങള്‍ ഉണ്ട്.ഗള്‍ഫില്‍ വന്ന് ഈ തൊഴില്‍ ചെയ്യുന്നവരുടെ മാനസികവും അതുപോലെ ദുസ്സഹ സാഹചര്യങ്ങളും ഒക്കെയാണ് നമ്മള്‍ പരിചയപ്പെടുന്ന എല്ലാവര്‍ക്കും തന്നെ. സ്കൂള്‍ ആയ മുതല്‍ ബാങ്ക് ഉദ്ദ്യോഗസ്ഥവരെ വരും.ബാറിലെ സ്ത്രീകള്‍ പലപ്പോഴും അവിടെ നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് പതിവ്. വരുന്നവര്‍ക്കൊക്കെ ചില മോശം ജീവിതസാഹചര്യങ്ങളും പരിതസ്ഥിതികളും കാണും.അവരാരും ഇതിനായി വരുന്നവരല്ല എന്നുറപ്പ്. എന്നാല്‍ ആവശ്യമെങ്കില്‍ ചെയ്യാം എന്ന ഒരു മാനസികാവസ്ഥയും ഉണ്ട്. ഈ ഫീല്‍ഡിനെക്കുറിച്ച് അറിയാത്തതുകൊണ്ട് ഇതു ക്രൂരതയാണെന്ന് അവര്‍ക്കറിയില്ല, അറിഞ്ഞു കഴിയുമ്പോഴേക്കും, തിരിച്ച് കയറി വരാന്‍ കഴിയാത്ത അത്രെയും ആഴത്തില്‍ പതിച്ചിരിക്കും അവരൊക്കെ.ജീവിത രീതി, അവര്‍ വഴിപിഴച്ചു പോകുന്നത്



എങ്ങിനെ?



പലകാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിലര്‍ക്ക് ശംബളം ഉണ്ടാവില്ല, കമ്മീഷന്‍ മാത്രം,പിന്നെ ടിപ്സ് അത് പലതരത്തിലാണ് താനും. ആ 3 മാസം കൊണ്ട് എല്ലാം ശരിയാകും പക്ഷെ എല്ലാവരും അങ്ങിനെയല്ല. ഇങ്ങനെ സ്ത്രീ ശരീരം കാണുന്നതുകൊണ്ട്, മുഴുവസ്ത്രധാരിയായ ഒരു സത്രീയെ കാണുന്നതുകൊണ്ട് എന്തു സുഖം ആണ് ഇവര്‍ അനുഭവിക്കുന്നത്??ചിലരങ്ങനെയാണ്. ഒരു ലേഖനം എഴുതാനെന്ന വ്യാജേന,ഒരു സ്ത്രീയേ പരിചയപ്പെട്ട് ഞാന്‍ കുറെ ദിവസം ഫോണില്‍ പരിശ്രമിച്ച് ശേഷമാണ് അവരെന്നോട് അവരുടെ ഫീലിംഗിനെക്കുറിച്ച് സംസാരിച്ചത്.പുരുഷന്മാര്‍ എന്തിനു പോകുന്നു എന്നതിന് പലകാരണങ്ങള്‍ ഉണ്ട്. ഉദ്ദ്യോഗസ്ഥരായ സ്ത്രീകള്‍ എന്തിനിതിനു പോകുന്നു എന്നതിനും കാരണം ഉണ്ട്.ആദ്യം കാഴ്ച, പിന്നെ നേരിട്ട് അതൊക്കെയുണ്ട്. എന്നാല്‍ കാഴ്ചയില്‍ തൃപ്തിയടയുന്ന എത്രയോ ആളുകള്‍ ഉണ്ട് ഒരു ഉദാഹരണം പറയട്ടെ.




ഫ്രോയിഡിന്റെ പുസ്തകത്തില്‍ ഉള്ളത് ഇത് ചില വീടുകളിലും സംഭവിവിച്ചു. അയാള്‍ ആരെയും ഉപദ്രവിക്കയോ അല്ലെങ്കില്‍ പണംമൊഷ്ടിക്കയൊ ചെയ്തില്ല, അടുത്ത വീടുകളിലെ സ്ത്രീകളുടെ ബ്രാ, പാന്റീസ് മോഷ്ടിക്കും,കഴുകാനിട്ടതോ അല്ലെങ്കില്‍ കഴുകിയതൊ എന്നാണ് പോലിസുപിടിച്ചപ്പോള്‍ അയാളെപ്പറ്റി ഒരു മനശാസ്ത്രജ്ഞന്‍ പറഞ്ഞത്. അയാള്‍ക്ക് രതി സുഖം കിട്ടുന്നത് അന്യസ്ത്രീകളുടെ വസ്ത്രം കാണുമ്പോഴും തൊടുമ്പോഴുമാണ്. എന്നാണ്. അത് ഒരു തരം മാനസികരോഗവും ആണ്.ഇതിന് നമ്മുടെ നാട്ടില്‍ത്തന്നെ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്.നോട്ട്മാല കൊടുക്കുമ്പോഴും പരസ്ത്രീയേ പ്രാപിക്കുമ്പോഴും സംഭവിക്കുന്നത്. അവിവാഹിതര്‍ക്ക് പിന്നെ സുഖിക്കനു അറിയാനും പൊകുന്നു ഒറ്റക്കായി പോയിട്ടുള്ളവരും അങ്ങിനെ, ഇതിനിടെ കോര്‍ട്ടി ഓര്‍ഡര്‍ മുംബയില്‍ വന്നതു അതുപൊലെ ബാറിലെ ഇപ്പൊഴത്തെ സ്ത്രീകളുടെ ആവസ്ഥകളെക്കുറിച്ചു ഒക്കെ പ്രതിപാദിക്കുന്ന ഡിറ്റേത്സ് ആണ് ഉദ്ദെശിക്കുന്നതെങ്കില്‍ നിവൃത്തികേടുകൊണ്ട് ചെയ്യുന്നത് , ചൂഷണം തീര്‍ച്ചയായും ചെയ്യുന്ന പുരുഷന്മാര്‍ തന്നെ. എനിക്കിത് സ്ത്രീവസത്തുനിന്നും പുരുഷന്റെ ആധിപത്യം ഒന്നു കൊണ്ടാണ് ഇപ്പോഴും ഇതു നടക്കുന്നത് എന്നു കാണിക്കാനാണ്. ഈ ഇന്റെര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ധാരാളം സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്നത് സംസ്കാരത്തിന്റെ ഒരു തുടര്‍ച്ച എല്ലാ തൊഴിലിലും ഉണ്ട്..





ഗള്‍ഫിലെക്ക് കുടിയേറുന്ന മലയാളി പെണ്‍കുട്ടികള്‍ ഭക്ഷണപ്പുരയില്‍ വിളമ്പുകാരാവുന്നതിനു കേരളത്തിന്റെ പാരമ്പര്യമല്ല്. ആശുപത്രികളിലും ഹോട്ടലുകളും സ്ത്രീകള്‍ ജോലി ചെയ്യുന്ന സംബ്രദായം, കേരളത്തിന്റെ മുഖ്യധാരയില്‍ പണ്ട് ഉണ്ടായിരുന്നില്ല. ബ്രിട്ടിഷുകാരനില്‍ നിന്നു നാം അനുകരിച്ചതാണ് ഒരു തൊഴിലിനുവേണ്ടി ബാര്‍ഗേളുകള്‍ ആകുന്നത് എന്ന് പലരും പറയാറുണ്ട്. അതൊരു ജാമ്യമെടുപ്പ് മാത്രമാണ്.ചിലര്‍ അവകാശപ്പെടുന്നത് തങ്ങള്‍ വഞ്ചിക്കപ്പെട്ട് ഈ തൊഇഴിലിലെത്തി എന്നാണ്.രണ്ട് വാദങ്ങള്‍ക്കും വലിയ പ്രാബല്യമില്ല. ഇത്തരം തൊഴിലുകള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ കേരളത്തില്‍ തന്നെയൊ അല്ലെങ്കില്‍ ഇന്‍ഡ്യയില്‍ എവിടെയെങ്കിലും അവസരങ്ങള്‍ കുറവല്ല. അതിനു ശ്രമിക്കാത്ത കാണാമറയത്ത് പോയി, ഈ ജോലി ചെയ്യാന്‍ തയ്യാറാകുന്നതിന്റെ പിന്നില്‍ സാഹസികതയോടുള്ള ഒരുഭിനിവേശം സ്പഷ്ടമാണ്. പിന്നെ പെട്ടെന്ന് ധനമുണ്ടാക്കനുള്ള മോഹം. ഇതു രണ്ടും മറച്ചു പിടിക്കനുള്ള ന്യായവാദങ്ങളില്‍ പെടും,തൊഴിലും വഞ്ചനയും. ബാറുകളില്‍ പണിയെടുക്കുന്നവരെപ്പറ്റി മാന്യമായ ഒരു പരിവേഷമൊന്നുമില്ല, നമ്മുടെ നാട്ടില്‍, എന്നാല്‍ ഗള്‍ഫുകാരില്‍ നിന്നുള്ള കേട്ടറിവ് വളരെയേറെയാണീവിടെ. അതവരുടെ ബഡായി ആണൊ എന്നും അറിയില്ല. ഭക്ഷണം നിരത്തിലേക്കാള്‍ വൈകാരിക സാന്നിദ്ധ്യം.





പച്ചക്ക് തന്നെ പറയാന്‍ പൊവുകയാ.........ചില പുരുഷന്മാര്‍ക്ക് കാഴ്ചയില്‍ തന്നെ രതി സുഖം കിട്ടും, ചിലര്‍ക്ക് ചുമ്മ ഒന്നു തൊട്ടാല്‍ അതും ഈ ഡാന്‍സ്ബാറില്‍ പാട്ടു പാടുന്ന സ്ത്രീകള്‍ക്ക് നോട്ട് മാല ഇടുന്ന ഒരു പരിപാടിയുണ്ട്. ഇഷ്ടമുള്ള ഒരു പാട്ട് നിര്‍ദ്ദേശിക്കാം,അതു പാടുന്നവര്‍ക്ക് സമ്മാനമായി, ഒരു പ്ലാസറ്റിക് പൂവിന്റെ മാലയോ, അല്ലെങ്കില്‍ പ്ലാസ്റ്റിക് വളയോ,അതുമല്ലെങ്കില്‍ ഒരു പെപ്സിയോ സമ്മാനമായി നല്‍കുന്നു.ആരു തന്നു എന്നറിയാവുന്ന ഡാന്‍സുകാരി,ഒന്നിരുത്തി,ഒന്നു നോക്കുന്നു, അഭ്യുതകാംഷിയെ!! അവളുടെ ആ ഒരു നോട്ടം, അതും ചിലപ്പോള്‍ മാത്രം!!!അത്രയുള്ളു!അഞ്ച് റിയാല്‍ കൊടുത്തുവാങ്ങിയ മാല ഇട്ടു കണ്ടതിന്റെ ചാരിതാര്‍ഥ്യം.പിന്നെ ഈ ഒരു നോട്ടത്തിന്റെ സന്തോഷത്തില്‍, രണ്ടു മൂന്നിഞ്ച് അകലെ മാത്രമായ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചാലോ, ഡാന്‍സുകാരിയുടെ നേരെ കൈനീട്ടിയാലോ, നമ്മുടെ അരികില്‍ ഭീമാകാരമായ ഒരു നിഴലെത്തും, പിന്നെ നിരത്തില്‍ ചുരുണ്ട് ഒരു ബോള്‍ പോലെ,നിരത്തില്‍ ചെന്നു വീഴുംഇവരൊക്കെയും മിക്കവാറും കല്ല്യാണം കഴിച്ച പുരുഷന്മാര്‍ ആയിരിക്കും അതിനു കാരണം??





ഭാര്യമാര്‍ പണ്ട് കിടക്കറയില്‍ എങ്ങനെയായിരിക്കണം എന്നു,മനു പറഞ്ഞതുപോലെ പ്രവര്‍ത്തിക്കാത്തതുകോണ്ടാണ്! തീരുച്ചയായും മനു പറഞ്ഞത് അറിയുമൊ? ആരു മനു!!! പുരുഷനെ സംബെന്ധിച്ച് ഒരെഒരു കാരണം തന്നെയാ!!! മറ്റു സ്ത്രീകളെ തേടിപ്പൊകുന്നത് വേറേ ചില കാരണങ്ങളാണ് പറഞ്ഞല്ലോ




പിതാ രക്ഷതി കൌമാരെ
ഭര്‍ത്താ രക്ഷതി യൌവ്വനെ
പുത്രോ രക്ഷതി വാര്‍ദ്ധ്യ
ക്യെകര്‍മ്മേഷു മന്ദ്രി
ശയനേശു വേശ്യ
കാരെഷു ദാസി



ഇതില്‍ സൈക്കോളജിയും ഉണ്ട് ഫ്രോയിഡും പറഞ്ഞത് ഇങ്ങനെ തന്നെ ഭാര്യ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ദാസിയപ്പോലെയും വൃത്തിയോടെ കരുതലോടെ ച്ചെയ്യണം.പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയില്‍ എല്ലാം പുരുഷന്മാരുടെ,പുരുഷന്റെ വീക്ഷണ കോണിലൂടെ മാത്രമെ കാണുകയുള്ളു, എന്നില്ലഎന്നിരുന്നാലും കൈമാറലാണു ആ തൊഴിലിന്റെ മര്‍മ്മം എന്നു പറയുന്നു പലരും!ശരിയാണോ എന്നറിയില്ല.പക്ഷെ സാദ്ധ്യതതള്ളിക്കലയാനാകില്ല നമ്മുടെ കപട സദാചാരബോധം കൊണ്ട് അത് പലപ്പൊഴും മൂടിവെച്ചിരിക്കുംയൂറിപ്പിലെ ബാര്‍ഗേളകുന്നതു,അവരുടെ സംസ്കാരത്തില്‍, വ്യക്തമായ അതൊരു തൊഴിലാണ്.അതില്‍ ഇത്തരം ആരോപണങ്ങള്‍ കടന്ന് വരാരില്ല. കാരണം ഹോട്ടലുകളും സത്രങ്ങളും അവരുടെ പാരമ്പര്യത്തിന്റെ ഭാഗം ആണു.അതിനോടു ബന്ധപ്പെട്ട് ഒരോ തൊഴിലും അതിന്റെ സംസ്കാരത്തിന്റെ ഭാ‍ഗമാട്ട് ഉയര്‍ന്ന് വന്നിട്ടുണ്ട്.




വൈകാരിക സാന്നിദ്ധ്യത്തിന്റെ കൈമാറല്‍ ഒരു തൊഴിലാകുന്നത് പുതിയ ലോകക്രമത്തിന്റെ പുതുമയൊന്നും അല്ല.പക്ഷെ അത് തുറന്ന് പറയാനുള്ള സത്യസന്ധത നാം കാണിക്കണം. എങ്കില്‍ ഭക്ഷണം നിരത്തല്‍ ഒരു തൊഴിലും മറ്റേത് വേറൊന്നായും വേര്‍പിരിയുന്നത് കാണാം. പിന്നെ വഞ്ചനയുടെയോ കാപട്യത്തിന്റെയോ പ്രശ്നം വരില്ല. ഇരു കൂട്ടര്‍ക്കും മാന്യമായ് തൊഴില്‍ക്കൂലി ലഭിക്കും, അതല്ലെ വേണ്ടത്.

19 July 2009

നഷ്ടസ്വപ്നങ്ങളുടെ പറുദീസ

ക്രീം ...ക്രീം...ക്രീം......

അഞ്ചരയുടെ അലാറത്തിന്റെ ഈര്‍ച്ചപ്പെടുത്തുന്ന ശബ്ദം... തീരാത്ത ദേഷ്യത്തോടെ വീശി ഒറ്റത്തട്ട്,കേട്ടു എന്ന വ്യാജേന, നിര്‍ത്തുവാന്‍ എന്ന ഭാവത്തില്‍ , സകല നീരസവും ചേര്‍ത്ത്, കൈവീശി തട്ടി. അലാറം ....ദാ തെറിച്ചു താഴേ.... മിണ്ടാപ്രാണിക്കെന്തറിയാം.... പക്ഷെ ദൈവമെ, തെറിച്ചു വീണു പൊട്ടിച്ചിതറിയ ബാറ്ററി വാങ്ങാന്‍ വീണ്ടും 2 ദിര്‍ഹാം ചിലവാകുമല്ലൊ ഈ മാസം വീണ്ടും. അങ്ങനെ എത്ര ദിവസങ്ങള്‍ ആരെയൊക്കെയോ പഴി പറഞ്ഞുണരുന്നു.വീണ്ടും തലയിണയില്‍ ‍,തിരിഞ്ഞു മുഖം ചേര്‍ത്തു കിടന്നു. അടുത്ത മുറവിളി റേഡിയോവില്‍ സെറ്റു ചെയ്ത അലാറം.എഷ്യാനെറ്റിന്റെ വാര്‍ത്തവായിച്ചു നിര്‍ത്തുന്ന കുഴൂര്‍ വിത്സന്റെ സ്വരം.നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ കേള്‍ക്കാനായി ശ്രദ്ധിക്കുക.... പല്ലുതേക്കാനായി... ബാത്ത് റൂമിലേക്കു നടക്കുന്നതിനിടക്കു പാട്ടൊഴുകിയെത്തി........

ഇഷ്ടം എനിക്കിഷ്ടം,
ആരോടും തോന്നാത്തൊരിഷ്ടം,
ആദ്യമായ്ത്തോന്നിയൊരിഷ്ടം.........................

എവിടെയോ കോര്‍ത്തു വലിക്കുന്ന ഒരു വേദന.....അടുത്ത ചരണങ്ങള്‍ വീണ്ടും.... “ഇഷ്ടം എനിക്കിഷ്ടം” വേണ്ട ഒന്നും ഓര്‍ക്കെണ്ട...... ഇന്നൊരു ദിവസമെങ്കിലും വേദനിക്കതെ പോകട്ടെ. ഒന്നും ഓര്‍ക്കെണ്ട. സ്വയം ആശ്വസിപ്പിച്ചു......... മനസ്സിനോടു പറഞ്ഞു..... വേണ്ടടാ... എന്തിനാ? നീ ഒരു അശുവല്ലല്ലോ? കരുത്തനല്ലെ? വിട്ടുകള...മനസ്സിനെ അടക്കി.സ്വന്തമായി പുറത്തൊന്നു തട്ടി. കുളികഴിഞ്ഞ്, ഒരു ചായയുമായി വീണ്ടും മുറിയിലെത്തിയപ്പോ ഇഷ്ടത്തിനു ശേഷം അദ്നാന്‍ സാമി‘ അടിച്ചു പൊളിക്കുന്നു..... തേരി ഹോട്ടൊക്കൊ ചൂമുക്കെ”. എന്റെ ജീവിതം .വീണ്ടും വീണ്ടും, ഈ പാട്ടു കേള്‍പ്പിച്ചു നശിപ്പിക്കും,എന്നു തീരുമാനിച്ചിറങ്ങിയിരിക്കയാണല്ലോ റേഡിയോക്കാര്‍ ????


വീടു പൂട്ടി താഴേക്ക്,ഇതിനിടെ കൂടെ ലിഫ്റ്റില്‍ കയറിയ പഞ്ചാബി ‍ ചേച്ചിയുടെ പഞ്ചാര...”തുസി കീഹോ? . എന്റെ ഇളിച്ച മറുപടി” ചങ്കാ ജീ പര്‍മീന്ദര്‍ ജീ”! 7.10 ആയപ്പോ നിരത്തിലിറങ്ങി, കാറൊന്നു തുടച്ചെന്നു വരുത്തി, ഷെയ്ക് സായിദ് റോഡിലൂടെ വീട്ടുപോയി. ഏഷ്യാനെറ്റുമാറ്റി 89.1 എഫ് എമ്മിലേക്ക് റേഡിയോ മാറ്റി. അവിടെ പ്രേമിച്ചു മരിക്കാന്‍ തന്നെ ആള്‍ക്കാര്‍ ഇറങ്ങീത്തിരിച്ചിരിക്കയാണേന്നു തോന്നുന്നു,‘പ്രേമം.......മണ്ണാങ്കട്ട‘. ഹിന്ദി ആലാപനങ്ങള്‍ തീരാറായപ്പോ ഓഫീസില്‍ എത്തി.ഓഫീസ്സിന്റെ താഴെ ഖാദറിക്കായുടെ പതിവു ദോശയും ചമ്മന്തിയും കഴിച്ചു വീണ്ടും ലിഫ്റ്റ് വഴി 9ആം നിലയിലേക്ക്.... ഓഫീസിന്റെ ഇടനാഴിയില്‍ കണ്ട സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും,ചിലര്‍ ‍.... വരുന്ന വഴി,ചിലര്‍ വന്നവഴി, ‘നമസ്കാരം ഉണ്ടേ‘! പിന്നെ പച്ച പരിഷ്ക്കരികളായ,സായിപ്പിന്റെ ഇളം തളമുറക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന, തന്റെ ഭാര്യമാര്‍ സാദരം തന്നു വിട്ട റൊട്ടിക്കഷണങ്ങള്‍ സാന്‍വിച്ചെന്ന ഭാവേന കഴിക്കനുള്ള തത്രപ്പാട്.


എല്ലാവരോടും കുശലപ്രശ്നം നടത്തി നടത്തി എന്റെ മേശയിലെത്തി. കംപ്യൂട്ടര്‍ തുറന്നു, ഇന്നത്തെ വിശേഷങ്ങള്‍ ,ഈമെയില്‍ എന്ന സന്ദേശവാഹകനെ ഒന്നു പരതി..... കാര്യമായിട്ടൊന്നും ഇല്ല. ഡാഫോഡിത്സില്‍ നിന്നു.... പിന്നെ പതിവായി വരുന്ന ബ്ലോഗ് മറുമൊഴി ഗ്രൂപ്പുകളുടെയും മാത്രം ഇമെയിലുകള്‍ . വീട്ടില്‍നിന്നും, ഒന്നും തന്നെയില്ല.. ഓരോ ഒരോ അണയും കൂട്ടി കൂട്ടി വെച്ചു വാങ്ങിയ വീട്ടിലെ കംപ്യൂട്ടര്‍ എന്ന സന്ദേശവാഹകന്റെ പൊടിപോലും ഇല്ല. ഗര്‍ഫ് ആകെമാനം പരന്നു കിടക്കുന്ന ഒരു പറ്റം ബന്ധുക്കാരുടെ “ഫോര്‍വേഡഡ്“ സന്ദേശങ്ങള്‍ . ആര്‍ക്കും , ഒരു രണ്ടു വരി കുശ്ശലം എഴുതാന്‍ നേരമില്ല. ആങ്ഗലേയ ഭാഷ മടുത്തപ്പോ നല്ല പച്ച മലയാളത്തില്‍ , എഴുത്തെഴുതാന്‍ ഇന്ന് സാധിക്കും. സിബുവും,ഏവൂരാനും,രാജും കൂട്ടരും, മറ്റും ചേര്‍ന്ന് മലയാളത്തെ ആഗോളവലക്കരിച്ചപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. “Hello dear how are you? കേട്ടു കേട്ടു മടുത്തതാണ്.... അതിന്റെ കൂടെ ഒരു മലയാളം വാക്കെങ്കിലും കേട്ടെങ്കില്‍ എന്നു കൊതിച്ചിട്ടുണ്ട്. മംഗ്ലീഷ് സഹിക്കാവുന്നതിനപ്പുറമായിരുന്നു.... ആങലേയഭാഷ കൊണ്ടുള്ള മലയാളം.... മംഗ്ലീഷ്..... innu ennaa undaakki? chooru vechcho? achchaayanu sukamaanoo? ജീമെയില്‍ ചാറ്റ് ചെയ്തു മടുത്തപ്പോ....... സിബുവിനും ആന്റണിക്കും, മറ്റും ദയതോന്നീക്കാണണം, ഈ പ്രാവാസ മംഗ്ലീഷുകാരോട്... എങ്കില്‍ പോലും ഒരു വരി കത്തെഴുതാന്‍ ഒരു ബന്ധുക്കള്‍ക്കും തോന്നാറില്ല.



ഫലുകളുടെ കൂമ്പാരത്തിലേക്ക് ഞാന്‍ മുങ്ങിത്താണു. ഉച്ചവരെ ഈ ആഴ്ച കൊടുക്കാനുള്ള റ്റെന്ററുകളുടെ കണക്കുകള്‍ നേരാണൊ എന്നു ഒന്നു രണ്ടു വട്ടം തിട്ടപ്പെടുത്തി. “ഇഞ്ചിനീരുകള്‍ ‍“ വന്നിട്ട് ഒരു വട്ടം, നിര്‍ത്തതാണ്‍ണ്ടവം ആടിയതതാണ്???? ആരുടെയോ അനാസ്ഥകൊണ്ടു പറ്റിപ്പോയ,ചെറിയ വിലവ്യത്ത്യാസത്തിനു, ആ വലിയ പണി മറ്റൊരു കംമ്പനിക്ക് പോയതിന്.!!!!! ഉച്ചയായി...... വീണ്ടും ഖാദറിക്കായുടെ ചൂടുചോറും , വളു വളാന്നുള്ള സാമ്പാറും, മീന്‍ കറിയും. ചിലപ്പോതോന്നും, ഖാദറിക്കായുടെ ഉമ്മാ ജീവിതത്തില്‍ കോഴിബിരിയാണിയുടെ സ്ഥാനത്ത് , നല്ല കാച്ചി മോരും കൊഞ്ച് ഉലര്‍ത്തിയതും,ഒരു പയറുതോരനു വെക്കാന്‍ , ഇതിയാനെ ഒന്നു പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന്????. വേണ്ട........... ഇതു തന്നെ കിട്ടൂന്നതു കൊണ്ടാണ് “ഫുഡ് അലവെന്‍സ്” എന്നു പറഞ്ഞു കിട്ടുന്നതില്‍ നിന്നു മിച്ചം വെച്ച് വണ്ടിക്ക് ഇന്ധനം കൂടി വാങ്ങാന്‍ പറ്റുന്നത്. ഇതു തന്നെ മതി,ധാരാളം. “ഇത്തിരിക്കൂടെ സാമ്പാര്‍ ഒഴിക്കെട്ടെ പുള്ളെ” എന്ന ഖാദറിക്കയുടെ ചോദ്യത്തിന് തലകുലുക്കി, പുഞ്ചിരിയോടെ!!! ഒരു സിഗററ്റിന്റെ പുകയില്‍ ധന്യനായി ഞാന്‍, വീണ്ടും ലിഫ്റ്റിലേക്ക്.......



വിരഹം എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇടവേളകള്‍, എന്നെ “ചാറ്റ്“ എന്ന മാസ്മരവലയത്തിലേക്ക് ഒഴുക്കി. ഇഷ്ടം!!!....അത് ആര്‍ക്കും ആരോടും ഏതുനേരത്തും തോന്നും. ഇഷ്ടത്തിന്റെയല്ല ... ഏകാന്തത അത്രയ്ക്ക് ശല്യപ്പെടുത്തും. ബാങ്കുബാലന്‍സുകളുടെ പറുദീസയായിരിക്കാം ഈ പ്രവാസദേശം, പക്ഷെ മനസ്സിന്റെ ധനം ചോര്‍ന്നു,ചോര്‍ന്ന്, ഒന്നുമില്ലാതെ, ഓട്ടത്തോണിയായി മാറുന്നു. ഏകാന്തതക്ക് , പരിചയമില്ലാത്തവര്‍ എങ്ങിനെ സഹായമാകും,എന്നൊന്നും ചിന്തിച്ച് വലയാന്‍ മനസ്സിനെ അനുവദിച്ചില്ല. എന്റെ കൂട്ടുകാരി,പരിചയമായി, നല്ല സൌഹൃദമായിരുന്നു.ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു,മനസ്സും ശരീരവും, വര്‍ഷങ്ങളായി. ചിലര്‍ക്ക് ഏകാന്തത വലിയ ഇഷ്ടമാകും,എന്നാല്‍ ,ഒന്നു മനസ്സറിഞ്ഞ് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്, ഓര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ലാ എന്നു തന്നെ പറയാം.എന്തും പറയുവാന്‍, പറയാതെത്തന്നെ ശബ്ദത്തില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അത്,ഒഴിഞ്ഞുപൊയതല്ല, മുറിച്ചു മാറ്റിയതാണ്, കഠിനവേദനയോടെത്തന്നെ.ഒന്നു മനസ്സുതുറക്കാന്‍ ഇഷ്ടപ്പെട്ട ആ‍രുമില്ലാതാകുമ്പോള്‍ ‍, ഏകാന്തത ഭീകരമായിരിക്കും.അഞ്ചാറുകൊല്ലം മുന്‍പാണ്. അവള്‍ തിരിച്ചുപോയി.ഒരു വേശ്യയോ, അഴിഞ്ഞാട്ടക്കാരിയോ അല്ല്ല. എന്നാല്‍ അങ്ങനെ ഒരാളുണ്ടായിരുന്നു.ഒരു ചങ്ങാതി, ‘ഹവ്വ‘,എന്ന ടാന്‍സാനിയാക്കാരി. ദുബായിലെ ഒരു പബ്ബില്‍ വച്ച് പരിചയപ്പെട്ടതാണ്. പരിചയമായി, നല്ല സൌഹൃദമായിരുന്നു.ഇനി ഉണ്ടാവില്ല, ഒരിക്കലും ആരോടും തന്നെ സൌഹൃദം. അതു തന്നെ, ചില ഇടങ്ങള്‍ , ചിലരുടെ അഭാവത്തില്‍ ഒഴിഞ്ഞുതന്നെ കിടക്കും,അതൊരു മിഥ്യാബോധം അല്ലെ,ഒരു സ്വയരക്ഷ കൂടി അല്ലെ?.



അവര്‍ക്കാണ് സമര്‍പ്പണം,ഇപ്പോ പറയാന്‍ തുടങ്ങിയാല്‍ കൈവിട്ടുപോകും,സങ്കടം വരും, അടക്കിവച്ച പുഴകള്‍ , കൊടുങ്കാറ്റുകളുടെ ഒക്കെ കെട്ടഴിയും, പിന്നെയാകെ തകര്‍ന്നു പോകും ഞാന്‍.നമ്മളെ മാത്രം മനസ്സില്‍ ധ്യാനിച്ചു ,നമ്മെ മാത്രം നോക്കിക്കഴിയുന്നവരുടെ പ്രയാസം ആലോചിച്ചിട്ടുണ്ടോ?എപ്പോഴെങ്കിലും?അവര്‍ക്കറിയാം,എന്നേക്കാള്‍ വ്യഥയിലാണവരുടെ ജീവിതം,തീയില്‍ . പിന്നെ ഞാന്‍ സ്നേഹിക്കുന്ന ആള്‍ക്ക് സ്വര്‍ഗ്ഗതുല്യമായ ജീവിതം കിട്ടണം. എന്നെക്കോണ്ട് അവര്‍ക്ക് ഒരു നിമിഷത്തേക്കുപോലും വീഷമം ഉണ്ടാവരുത്, എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്,കണക്കു പുസ്തകമില്ല, ഉണ്ടാവരുത്. ഒരിക്കലുംഒന്നും കിട്ടാതെ പോയതല്ല, ഞങ്ങള്‍ രണ്ടുപേരും കൂടി വേണ്ടെന്നു വെച്ചതാണ്. ജീവിതത്തിന്റെ കെട്ടുപാടുകള്‍ ,അന്വര്‍ഥങ്ങള്‍ ,ഉത്തരവാദിത്വങ്ങള്‍ ,അവയിലൂടെ മനസ്സ് അറിയാതെ കടന്നുപോയി. അതിന്റെ വേദനയാണ്.



സങ്കടം ഉണ്ടാവണമല്ലോ!പിന്നെ എന്തിനെ നമ്മള്‍ സ്നേഹം എന്നു വിളിക്കുന്നത്. മനുഷ്യരായതുകൊണ്ട്, ആവശ്യമുണ്ടായിട്ടു വേണ്ടാ എന്നു വയ്ക്കുന്നതും,ആവശ്യമില്ലാതെ കളയുന്നതും രണ്ടും, രണ്ടാണ്. സ്നേഹത്തിന്റെയൊക്കെ വഴികള്‍ അന്വേഷിച്ചു പോകാനാവുമോ?പ്രണയം ഒരാളോട് മാത്രമേ തോന്നൂ എന്ന് പറയാനാകുമോ?ഒരാളെ പ്രണയിച്ചുഅവളിപ്പോള്‍ ഇല്ല,അപ്പോള്‍ നാം നമ്മുടെ ഉള്ളിലെ പ്രണയത്തെ എന്തു ചെയ്യും?വേറൊരാളെ തേടി നടക്കില്ല, എന്നാലും മറ്റൊരാളെ കണ്ടു മുട്ടിയാല്‍അവളോട് സ്നേഹം തോന്നിയാല്‍ ‍, ശരിയല്ലെന്ന് പറയാനാകുമോ?വിട്ടുപോയി!!!സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വിടെണ്ടിവന്നു, ഹൃദയം കീറി കുറിക്കുന്ന വേദനയോടെ?അതെന്തായിരുന്നു?സമൂഹം,കുടുംബം,ലോകം.രണ്ട് പേര്‍ സ്നേഹിക്കുന്നത് കണ്ടാല്‍ ദൈവത്തിനുപോലും അസൂയതോന്നുമല്ലോ!. ഇതൊക്കെ ഒരു ഉപാധികളല്ലെ.ഒരോ കാരണങ്ങളല്ലെ?ഞാന്‍ നിന്നെ പ്രണയിക്കുന്നു,മനസ്സുകൊണ്ടും ശരീരം കൊണ്ടും.അതിന്റെ എക്സ്ട്രീം അവസ്ഥയില്‍ മറ്റുള്ളവരെയൊക്കെ അത് ബാധിക്കുന്നു എന്ന അവസ്ഥ വരുമ്പോള്‍ ‍,സങ്കടത്തോടെയാണെങ്കിലും, ഹൃദയം പൊട്ടി നുറുങ്ങുമെങ്കിലും,ഞാന്‍ അനുഭവിച്ച ഒരു കാര്യം എഴുതി അറിയിച്ചു ലോകത്തെ, ബ്ലോഗില്‍ ,കവിതയില്‍ .



ശാന്തമാകാത്തമനസ്സിനെ ,ശാസിച്ചു.6ആം മണി നേരം. കെട്ടിപ്പൂട്ടി എന്റെ സ്വപ്നസൌധത്തിലേക്കു പോകുന്നതിനു മുന്‍പ് ,വീണ്ടും വീണ്ടും നോക്കി കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും പ്രതീക്ഷയോടെ!ഇല്ല, ഭാര്യക്കോ, എന്റെ എട്ടും,പൊട്ടു തിരിയാത്ത എന്റെ മക്കളുടെ, മെയിലോ ഒരു മിസ്കോള്‍ പോലിമില്ല. എല്ലാം ഇവര്‍ക്കു വെണ്ടി, എല്ലാമാസവും കൃത്യമായി എത്തുന്ന ബാങ്ക് ചെക്കുകള്‍ക്കു വേണ്ടി മാത്രം നിലവിളിക്കുന്ന മൊബൈലും, കൃത്യമായി എത്തുന്ന ഇമെയിലുകളും . അന്നു മാത്രം വിശദമായ കുശലാന്വേഷണങ്ങള്‍ .പിന്നെയുള്ള 29 ദിവസത്തെ നീണ്ട കാത്തിരുപ്പ് , സ്നേഹസ്വരൂപിയായ ഭാര്യയുടെ അടുത്ത സ്നേഹന്വേഷണങ്ങള്‍ക്കായി. വീണ്ടും വിരസതയുടെ മഹാനഗരത്തിലേക്ക്,എന്റെ ചക്രശ്വാസം വലിക്കുന്ന,റ്റൊയൊട്ടാ വണ്ടിയില്‍ ഞാന്‍ ഒരിക്കലൂം നിലക്കാത്ത ജൈത്രയാത്ര വീണ്ടും വിണ്ടും തുടരുന്നു.

31 May 2009

മാധവിക്കുട്ടി---കേരളത്തിന്റെ നീര്‍മാതളം




റ്റിവിയിലും മറ്റും പലരും പറഞ്ഞ, അഭിപ്രായങ്ങളും, ഇഷ്ടങ്ങളും, വേദനകളും, ഞാന്‍ കേട്ടറിഞ്ഞതു പോലെ പകര്‍ത്തിയിരിക്കുന്നു, ഇതൊന്നും എന്റെ വാക്കുകളല്ല, പക്ഷെ എന്റെ എല്ലാ
ആദരവും സ്നേഹവും ഞാനിവിടെ സമര്‍പ്പിക്കട്ടെ....ഒരമ്മക്ക് എന്നപോലെ.



മാധവിക്കുട്ടി---


കേരളത്തിന്റെ നീര്‍മാതളം “കുരങ്ങന്‍കുട്ടിയെ പ്രസവിച്ച മാന്‍പേടയുടെ ദൈന്യം ആ കണ്ണുകളില്‍ ഞാന്‍ കാണൂന്നു“, എന്നു സ്വന്തം അമ്മയെ വിശേഷിപ്പിച്ച മാധവിക്കുട്ടി. അടിച്ചമാത്തപ്പെട്ട വികാരങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു എഴുത്തുകാരി. ഓരൊ കഥകളും, പുസ്തകങ്ങളും ഒരു സ്വാതന്ത്ര്യത്തിന്റെ മാറ്റൊലിയാണ്. ഇനി മനുഷ്യജന്മമായി ജനിക്കാന്‍ ഇഷ്ടപ്പെടത്ത കമല സുരയ്യ, വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍ തീരുമാനിച്ച എഴുത്തുകാരി.ഭാഷക്കതീതമായ സാഹിത്യത്വര കാത്തുസൂക്ഷിച്ച , ഒരു മനസ്സിന്റെ ഉടമ. മലയാളത്തിന്റെ നിത്യവസന്തം, എന്നും യൌവ്വനം മനസ്സില്‍ കാത്തുസൂക്ഷിച്ച ഒരു സ്ത്രീ. നഗ്നത സൃഷ്ടിയുടെ സൌ‍ദര്യമാണെന്ന് വിശേഷിപ്പിച്ചിരുന്ന വാനമ്പാടി. ഒരു പുരുഷനും കാണിക്കാത്ത
തന്റേടം തന്റെ എഴുത്തില്‍ കാണിച്ച എഴുത്തുകാരി.ഒരുമ്പെട്ടവള്‍ എന്നു കേരളവും,മലയാളവും വിശഷിപ്പിച്ചിരുന്ന കമലാസുരയ്യ.








സാഹിത്യം............................







ഏഴര പതിറ്റാണ്ടു നീണ്ടുനിന്ന ഒരു സര്‍ഗ്ഗാത്മകത. ഇടുങ്ങിയ ചിന്താഗതിയല്ലാത്ത, ആഗോളതലത്തിലുള്ള ഒരു കഥാകാരി. എഴുത്തില്‍ ഭയത്തിന്റെ നിശാവസ്ത്രം ഊരിക്കളഞ്ഞ,
സ്നേഹത്തിന്റെ വസ്ത്രം എടുത്തണിഞ്ഞവള്‍. ആഗോള മലയാളിയുടെ മായാമയൂരം, മലയാളിയുടെ ഒരേ ഒരു നിര്‍മാതളം.അശ്ലീലം എന്നത് തിന്മയുടെ മുഖമല്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞ എഴുത്തുകാരി. നാലാപ്പാട്ടു കുടുംബപാര്യത്തിലൂടെ മലയാളസാഹിത്യത്തെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയ കവയത്രി.സ്നേഹത്തിന്റെയും സൌദര്യത്തിന്റെയും മൂര്‍ത്തിഭാവമായ എഴുത്തുകാരി. ജീവിതം തന്നെ ഒരു ആഘോഷമായി മാറ്റിയ വ്യക്തിത്വം. ജീവിതത്തിന്റെ പ്രേമം ,സ്നേഹം, കണ്ണുനീരും, വിഷമവും എല്ലാം തന്നെ അക്ഷരങ്ങളിലൂടെ ആഘോഷിച്ച ജീവിതം. കഥയെഴുതുന്ന മാധവിക്കുട്ടി, ജീവിതത്തില്‍ ജീവിക്കുന്ന മാധവിക്കുട്ടിയെക്കാളും വളരെ വ്യത്യസ്ഥമാണ്. ജീവിതത്തിന്റെ അന്തസത്ത അനുഭവകഥകളിലൂടെ അവതരിപ്പിച്ച സ്ത്രീ. സാഹിത്യരചനാ പാടവം കുടുംബപാരമ്പര്യമായി കിട്ടിയിയിട്ടും, അതിനിന്ന് വ്യത്യസഥമായി സ്വന്തമായ ഒരു സര്‍ഗ്ഗാ‍ത്മകതാ വാര്‍ത്തെടുത്ത മാധവിക്കുട്ടി. “ഞാന്‍ ആരാണ്” എന്ന് എന്നും തേടിയിരുന്ന ഒരെഴുത്തുകാരി.കുറച്ചു വാക്കുകള്‍ കൊണ്ട് സാഹിത്യത്തെ ദ്യോദിപ്പിക്കുക. വണ്ടിക്കാളകള്‍’ ജുഗുപ്സാവഹമായ കഥയും എഴുത്തും ആണെന്നൂ പലരും വിശേഷിപ്പിച്ചു. നൈര്‍മ്മല്യം ലാളിത്യം എന്നതിനതീതമായ, മനുഷ്യന്റെ മനസ്സിനെ പിടിച്ചുലക്കുന്ന, എന്നാല്‍ ഇതിലെല്ലാം തന്നെ മിതത്വം പാലിച്ചിട്ടുള്ള ഒരു സാഹിത്യകാരി.

അള്ളാഹു.....



‘ഹിന്ദുമതത്തിലെ വൈധവ്യം അനുഭവിക്കാന്‍ വയ്യ, അതിനാന്‍ വൈധവ്യം ഇല്ലാ‍ത്ത ഒരു മതത്തീലേക്ക് ഞാന്‍ പൊവുകയാണ്’.ഇനി എന്നെ ആരും കൊല്ല്ലില്ല, ഇനി കുറച്ചല്ലെ ഉള്ളു. എന്റെ കയ്യില്‍ ഇന്നാരോ പിടിച്ചിട്ടുണ്ട് സഹായിത്തിനായി, ,എന്നില്‍ ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നു. പൂര്‍ണ്ണമായും ഞാ‍ന്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നു. അല്ലാഹുവിനെ ഒരു ചിത്രത്തിന്റെ ഫ്രൈമില്‍ നിന്നു മാറ്റി, കടലിലെ ഉപ്പുപൊലെ, എന്റെ ജീവിതം മുഴുവന്‍ അല്ലാഹുവാണ്. പര്‍ദ്ദ അണിഞ്ഞതുകൊണ്ട്, പര്‍ദ്ദ എന്ന സാംസ്കാരികതെയെ കണ്ടത്,നിഷ്ക്കളങ്കമായ
രീതിയിലാണ് അവര്‍ കണ്ടത്. കമല നാലാ‍പ്പാട്ട്, കമലസുരയ്യ ,മാധവിക്കുട്ടി, ഒരു നാര്‍സിസ്റ്റിന്റെ തലത്തിലെക്ക് എത്തിച്ചേരുന്ന , പര്‍ദ്ദ സ്വീകരിക്കുന്ന ഒരു മാധവിക്കുട്ടി.



ദൈവം എന്ന സത്യം....................



മതത്തിന്റെ പ്രസക്തി കാരണം ദൈവത്തിനു പ്രശസ്തി കുറയുന്നു. ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാന്‍ ഉന്നതിയില്‍ എത്തിച്ചെര്‍ന്നു, അതു കാരണം , മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല.
കൃഷ്ണനെന്നോ,നബി എന്നൊ ക്രിസ്തു എന്നൊ എന്ന പേര് പ്രസക്തമല്ല. കൃഷ്ണന്‍ എന്ന ദൈവത്തെ എന്റെ കളിത്തോഴനായി ,സുഹൃത്തായി മാത്രം കട്ടിട്ടുള്ളു. കൃഷ്ണനെ എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും തന്നെക്കാണാന്‍ കൃഷ്ണന്‍ കാണാന്‍ വന്നു എന്ന് പറയുന്ന കമല സുരയ്യ. സ്വയം വരിച്ച അള്ളാഹുവിനെ മനസ്സില്‍ ധ്യാനിക്കുന്ന രാധ. “സ്നേഹം എന്ന ഒരു അനുഭവം ഉണ്ടാകുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമെ സംഭവിക്കൂ. ഗീതാഗൊവിന്ദം അശ്ലീ‍ലമാണ് എന്നു, ബൈബിളിലെ സോളമന്റെ സംഗീതം എന്ന അദ്ധ്യായവും അശ്ലീമായി കണക്കാക്കുന്ന മനുഷ്യരോട് മറ്റെന്തു പറയാന്‍”...


സ്ത്രീ..................



ശരീ‍രത്തിനും ,മനസ്സിനും രണ്ടു വെവ്വേറെ കര്‍ത്തവ്യങ്ങളാണ് എന്നു ഉറച്ചു വിശ്വസിച്ചിരുന്ന ഒരുസ്തീ.സ്ത്രീപുരുഷസമത്വം ബോധപൂര്‍വ്വം അവതരിപ്പിക്കുന്ന മാധാവിക്കുട്ടി.സ്ത്രീകള്‍ക്ക് വേണ്ട
പശ്ചാത്തലം സൃഷ്ടിച്ചു കൊടുത്തു, എഴുത്തിന്റെ ലോകത്തില്‍ ഒരു വലിയ സ്വാതന്ത്ര്യം തുറന്നു കൊടുത്തു. ജൈവികമായി ജീവിക്കാന്‍, ഒരു സ്തീക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ നല്‍കി. സ്തീകളെ കലാപരമായി,സര്‍ഗ്ഗാത്മകതയോടെ അവതരിപ്പിച്ച കലാകാരി. ഫെമിനിനിസം തീര്‍ത്തും പൊട്ടിച്ചെറിഞ്ഞ കഥാകാരി. ഫാന്റസി യും റിയാലിറ്റിയും തമ്മില്‍ ഉള്ളബന്ധം ഒരു സ്തീയുടെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നു കുറിച്ചുവെച്ചു. ഒരാളുടെ ജീവിതം, രീതികള്‍ , എന്നത് ഒരു ആത്മകഥ എന്ന് സ്ത്രീജീവിതം. എങെനെയാണ് സ്ത്രീകള്‍ക്ക്, ഇരട്ട ജീവിതങ്ങള്‍ ആവശ്യമായി വരുന്നത്, പ്രേമവും, ജീവിതവും. തൊന്നലും യാ‍ഥാര്‍ത്ഥ്യവു , ജീവിതത്തില്‍ ഉണ്ട്.ജന്മനാ നമ്മള്‍ സിംഹികളാണ്. പെണ്ണുങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും സാധിക്കും എന്നു തെളിച്ച ഒരു എഴുത്തുകാരിയായിരുന്നു അവര്‍. ‘ചന്ദനമരം’ എന്ന കഥയില്‍ സ്തീകളും സ്വവര്‍ഗ്ഗസ്നേഹത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥകള്‍. എന്നാല്‍ ഒരു സ്ത്രീയോടു കാണിക്കാന്‍ പറ്റാത്തവിധത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടും സ്തീകളെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം. സ്തീത്വം എന്നത് ഒരു സത്യമാണെങ്കില്‍ , സ്ത്രീക്ക് അവരുടെതായ ഒരു ലോകവും കാഴ്ചപ്പാടും ഉണ്ട് എന്ന് ലോകത്തെ കാട്ടിക്കൊടുത്ത ഒരെഴുത്തുകാരി.സ്തീയുടെമേല്‍ സമൂഹം അടിച്ചേല്‍പ്പിച്ച സദാചാരത്തിന്റെ മുഖമ്മൂടി പിച്ചിച്ചീന്തിയ സ്ത്രീത്വം.സ്ത്രീയുടെ ഉയര്‍ത്തെഴുനേല്‍പ്പ്, സ്ത്രീ വിമോചനം എന്നത് സമൂഹത്തിന്റെ തെന്നെ ഉയര്‍ത്തെഴുല്‍പ്പാണ് എന്നാണ് മാധവിക്കുട്ടി കണ്ടത്.


മതം, ഭാഷ, പേര്........



എഴുത്തിന്റെ ലോകത്തായിരിക്കുമ്പോഴും ഒരു കാല്‍ ഭാവനാലോകത്തിലായിരിക്കും . എല്ലാ ചിട്ടകളുടെയും പാരമ്പര്യത്തിന്റെയും അതിരുകളെ ഭേദിച്ച ഒരു എഴുത്തുകാരി.മതങ്ങള്‍ക്ക് അവധികൊടുക്കാം, ഒരു വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ, ജീവിതം. മതത്തിന്റെ പ്രസക്തി കാരണം ദൈവത്തിനു പ്രശസ്തി കുറയുന്നു. ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാന്‍ ഉന്നതിയില്‍ എത്തിച്ചെര്‍ന്നു, അതു കാരണം , മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല. കൃഷ്ണനെന്നോ,നബി എന്നൊ ക്രിസ്തു എന്നൊ എന്ന പേര് പ്രസക്തമല്ല. കൃഷ്ണന്‍ എന്ന ദൈവത്തെ എന്റെ കളിത്തോഴനായി ,സുഹൃത്തായി മാത്രം കട്ടിട്ടുള്ളു. കൃഷ്ണനെ എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും തന്നെക്കാണാന്‍ കൃഷ്ണന്‍ കാണാന്‍ വന്നു എന്ന് പറയുന്ന കമല സുരയ്യ. സ്വയം വരിച്ച അള്ളാഹുവിനെ മനസ്സില്‍ ധ്യാനിക്കുന്ന രാധ. “മനുഷ്യനെ സ്നേഹിച്ചാല്‍ അവന്‍ വേദനിപ്പിക്കുകയെയുള്ളു, അതിനാല്‍ ദൈവത്തെ സ്നേഹിച്ചാല്‍, വേദനിപ്പിക്കില്ല“. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു മധുരമുള്ള പാല്‍പ്പായസം വെച്ചുകൊടുക്കുന്നതുപോലെ, എത്രമാത്രം ‘മധുരം’ മലയാളത്തിനു തന്നിട്ടു പോയ ഒരമ്മ.



അവസാനം..................



ഇനി ഞാന്‍ മനുഷ്യനായി വരില്ല, മാനായോ പക്ഷിയായൊ ആയി മാത്രമെ ജനിക്കൂ’ എന്നു തീര്‍ത്തും തീര്‍മാനിച്ചുറച്ച ഒരു സ്ത്രീ.അവസാനമായി പൂനയിലേക്കു പോകുന്നതിനു മുന്‍പ് മനസ്സ് വിഷമിച്ച് , എന്തോ പറയാതെ പോയതു പോലെ.’ധാരാളം ശുദ്ധവായു കിട്ടുന്ന ,കുട്ടികള്‍ ചിരിക്കുന്ന ലോകത്തെക്ക് പോകുന്നു. കേരളം എന്നെ വെറുത്തില്ലെ, എന്റെ കഥകളീലെ സ്തീകളെല്ലാം ഞാന്‍ ആണെന്നു തെറ്റിദ്ധരിച്ചു, കേരളിയര്‍. മലയാത്തില്‍ എഴുതിയതെല്ലാം,ഏറ്റവും വീറൊടും തീവ്രതയോടും എഴുതിയതാണ്. എന്നാല്‍ എന്റെ എല്ലാ കഥകളെയും മലയാളം നിരാകരീച്ചു. മരണത്തിന്റെ മണം അറിയാമോ? അതിന് പക്ഷികളുടെ തൂവലുകളുടെ മണമാണ്.



നമ്മെ വീട്ടുപിരിഞ്ഞുപോകുന്ന ഈ അവസാ‍നയാത്രയില്‍ ,മരണത്തിന്റെ ഗന്ധം അവര്‍ അറിഞ്ഞൂ കാണുമോ?

20 May 2009

മസ്കറ്റ് ഫിലിം വര്‍ക്ഷോപ്

An English Version your can read here too

തിയറ്ററില്‍ പോയി സിനിമകാണുന്ന ഒരാള്‍ വെള്ളിത്തിരയില്‍ നിറയുന്ന ഒരു സിനിമയെ കഥയായിമാത്രം കാണുന്നു. എന്നാല്‍ സിനിമ നിര്‍മ്മിക്കുന്ന അതിന്റെ കഥാതന്തുവില്‍ നിന്നും, അതിനെ മെനെഞ്ഞെടുക്കുന്ന ഒരു സംവിധായകന്‍ ,പ്രേക്ഷകന്‍ കാണാനാഗ്രഹിക്കുന്ന കഥ മെനെഞ്ഞെടുക്കുകയാണ് ചെയ്യുന്നത് . അവരുടെ മനസ്സിനിഷ്ടപ്പെടുന്ന കഥ,ആസ്വദിക്കത്തക്കാതായ ഒരു കഥ. സിനിമാസംവിധാനം അതിന്റെതായ സ്ഥാനവും സ്വഭാവവും ഉള്ള ഒരു പ്രത്യേക കലയാണ്ഇന്നത്തെ ഈ ലോകത്ത്, സംവിധാനത്തെപ്പറ്റി കൂടുതല്‍ അറിയാനും പഠിക്കനും ആഗ്രഹമുള്ള , നല്ല ഒരുകൂട്ടം ആള്‍ക്കാരുണ്ട്. അന്തര്‍ലീനമായ കലാവാസനയുള്ള ധാരാളം ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ത്തന്നെയുണ്ട്.അവര്‍ക്കായി മസ്കറ്റ് സിറ്റിയില്‍ ;സിനിമാ സംവിധാനം’ എന്നതിനെപ്പറ്റി അഞ്ചൂ ദിവസം നീണ്ട വര്‍ക്ക്ഷോപ്പില്‍ സംഘടിപ്പിക്കുന്നു.




മസ്കറ്റിലെ പ്രേക്ഷകര്‍ക്കായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വര്‍ക്ക്ഷോപ്പില്‍ പംങ്കെടുക്കുന്നതിനും ആയി മലയാളസിനിമയിലെ പ്രഗല്‍ഭരായ പലരും എത്തി.ശ്രിമതി.ഫൌസിയ ഫാത്തിമ(സിനിമാറ്റോഗ്രഫി).ബി അജിത്കുമാര്‍ (സിനിമ എഡിറ്റിംഗ്) റാസ്സി (ആര്‍ട്ട് ഡയറക്ഷന്‍). ഇവരുമായിട്ടു നേരിട്ടു സംവാദങ്ങള്‍ നടത്താനും, സംസാരിക്കാനും ഇടപെടാനും,ഈ ക്ലാസ്സുകളുടെ ഇടയില്‍ സാധിക്കുന്നത്,ഒരു സാധാരണക്കാരന്റെ കഴ്ചപ്പാടില്‍ വളരെ വലുതാണ്. വര്‍ക്ക്ഷോപ്പ് 5 ദിവസങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യത്തെ ദിവസങ്ങള്‍ സിനിമയെപ്പറ്റിയുള്ള ഏറ്റവും അടിസ്ഥാനപരമായ വിവരങ്ങള്‍ അജിത്ത് കുമാര്‍ നല്‍കുന്നതാണ്. ആര്‍ട്ട് സംവിധായകനായ് ശ്രീ.റാസ്സി സിനിമയെപ്പറ്റിയുള്ള സാങ്കേതിതമാ എല്ലാ വിവരങ്ങളും വിവരിക്കുന്നു. സിനിമയെപ്പറ്റി കൂടുതല്‍ അറിയുന്നതിനുനായി താല്പര്യം ഉള്ളവര്‍ക്ക്, എല്ലാ വശങ്ങളും ഒരുമിച്ചു കൊര്‍ത്തിണക്കുന്നതിന് ഇവിടെ മസ്കറ്റില്‍ ഒരു വേദി ഒരുക്കപ്പെടുന്നു.ജീവന്‍ ഒമാനിയം റ്റി.വിയും ആയിച്ചേര്‍ന്ന് ഈ ആറു ദിവസത്തെ ക്ലാസ്സ് നടത്തിക്കഴിഞ്ഞിരിക്കയാണ്,വളരെ വിജയകരമായി. വാദിക്കബീറിലെ,പാസ്സേജ് റ്റു ഇന്‍ഡ്യാ എന്ന റെസ്റ്റോറെന്റെന്റെ ഹോളിലാണ്, 6,7 മണിക്കൂര്‍ നീണ്ടു നിന്നിരുന്ന ക്ലാസ്സ് നടത്തിയത്. സിനിമാസംവിധായകരെയും,സാങ്കേതിവിദ്ധരേയും കൂടാതെ ,മസ്കറ്റിലെ പ്രമുഖരായ പല വിദഗ്ദ്ധരായ ഒമാനികളും പങ്കെടുക്കയുണ്ടായി.Dr.ഖാലിദ് അബ്ദുള്‍ റഹിം അലി സാജിദ് അലി, അദ്ദേഹം ഒമാനി ഫിലിം ഇന്‍സ്ട്രിയുടെ ഡയറക്ടര്‍ ആണ്.ശ്രീ.അബ്ദുള്ള അബി സലാം, ന്യൂ ഇന്‍ഡ്യാ അഷ്വറെന്‍സിന്റെ തലവനായ Dr. രത്നാകുമാര്‍, ലക്ഷ്മി കോനാത്ത് എന്നിവര്‍ ഇവിടെ സംഘടിപ്പിച്ചവരില്‍ പ്രമുഖരാണ്.





ഇനിനുപരിയായി, ഈ ക്ലാസ്സുകള്‍ക്കു ചുക്കാന്‍ പിടിക്കയും ഇതിനായി മുണ്ടുമുറുക്കി ആരുടെയും സഹായമില്ലാതെയും, നടത്തിയെടുക്കും എന്ന ദൃഡ്നിശ്ചയവുമായി ഇറങ്ങിയ സുധ ഷാ,എന്ന വിസ്മയമായ വ്യക്തിയെപ്പറ്റി പറയട്ടെ.സിനിമയുമായി ഏറെ വര്‍ഷത്തെ പരിചയവും, സംവിധാനത്തില്‍ സ്വന്തം കഴിവു തെളിയിച്ചതുമായ സുധയുടെ അസാധാരണ പാടവം തന്നെയാണ് ഇവിടെ പ്രകടമായത്. ഇനിയും വിപുലമായ തരത്തില്‍ പലതരം വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സുധ ഷാ.

3 May 2009

സി.കെ മേനോന്‍ - സാമൂഹിക ശ്രീ


























ലക്ഷ്യമായിട്ടല്ലാതെ മാര്‍ഗ്ഗമായി മാത്രം ജീവിതത്തെ കാണുക, പ്രവാസജീവിതത്തിലും, സ്വന്തം നാട്ടിലും പല സാമൂഹിക സാഹിത്യ പരമായ പ്രവര്‍ത്തനങ്ങളുടെ, ഉപക്ഞാതാവും വക്താവും, ജനസമ്മതനായ മാതൃകാപരമായ സ്വാഭാവത്തിനുടമ എന്നീ ഗുണങ്ങള്‍ ചെന്നുത്തന്നത് സി.കെ മേനോന്‍ എന്ന വ്യക്തിയിലാണ്.



ആദ്യപടികള്‍


കണ്ണുരില്‍ നിന്ന്, ജീവിതത്തിന്റെ ചോദ്യങ്ങളുമായി 1978 ല്‍ ദോഹയില്‍ എത്തിയ, മേനോന്‍ എന്ന വ്യക്തിയെ സ്വീകരിച്ചത്, ബിസിനസ്സിനും മറ്റും സന്ദര്‍ഭാനുകൂലമായി വളരാന്‍ പറ്റുന്ന, ഈ രാജ്യമാണ്. ബെഹസ്സാദ് ഗ്രൂപ്പ് ട്രാന്‍സ്പോര്‍ട്ട് എന്ന പേരില്‍ തുടങ്ങിയ ബിസ്സിനസ്സ് സ്ഥാപനത്തിന്റെ സാരധിയായ, മേനോന്‍ ,കൂടെ മറ്റൂ പല സംരംഭങ്ങളും കൂടി തുടങ്ങിവെച്ചു. ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ത്തന്നെ, റോഡ്,സമുദ്രം,വിമാനമര്‍ഗ്ഗം എന്നീവയില്‍ എല്ലാം തന്നെ ഉള്‍പ്പെടുന്നു. ബേഹസാദ് ഡീസല്‍ ട്രേഡിംഗ് ഇതിന്റെ മറ്റൊരു ഭാഗം തന്നെയാണ്.1998 ല്‍ ദുബായിലീക്ക് കൂടി വ്യാപിച്ച ബിസിനസ്സ്,പടി പടിയായി, കുവൈറ്റ്, സൌദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെക്ക് കൂടി വ്യാപിച്ചു.ബെഹസാദ് ഡീസല്‍ ട്രേഡിംഗ്-യു.എ.ഇ, ബെഹസ്സാദ് മറൈന്‍ സര്‍വീസ്സസ് -പനാമ എന്നിവ 2003 2005 സമയത്ത് വ്യാപിക്കയുണ്ടായി. 500 ല്‍പ്പരം ജീവനാക്കാര്‍ ഉള്ള എല്ലാ വ്യസസായസ്ഥാപനങ്ങളും ,മേനോന്‍ വളരെ സൂഷ്മതയോടെ, ഉദ്ദേശശുദ്ധിയോടെ നടത്തിക്കൊണ്ടു പോന്നിരുന്നു. 1996 ല്‍ കൊച്ചിയില്‍ സൌപര്‍ണ്ണിക റോഡ് ലൈന്‍സ് എന്നത് കേരളത്തിന്റെ ബിസ്സിനസ്സ് കേന്ദ്രമായ കൊച്ചിയില്‍ സ്ഥാപിക്കാനും ഈ കൂര്‍മ്മബുദ്ധിമാനായ ബിസിനസ്സുകാരനു സാധിച്ചു.




സ്ഥാനമാനങ്ങള്‍


കേരളഗവണ്മെന്റിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന,പ്രവാസമലയാളികളുടെ ഉന്നമനത്തിനായുള്ള കൂട്ടായ്മയായ ‘നോര്‍ക്ക റൂട്സ്‘ എന്ന കംബനിയുടെ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്ന,ശ്രീ.മേനോന്‍, പ്രവാസികളുടെ ഉന്നമനത്തിനായുള്ള പല്‍ പ്രധാന സംരംഭങ്ങളുടെയും സാരഥിയാണ്.കൂടാതെ, ഖത്തറിലെ ആദ്യത്തെ ‘ഡെല്‍ഹി പബ്ലിക് സ്കൂള്‍ ആയ ‘മോഡേണ്‍ ഇന്‍ഡ്യന്‍ സ്കൂളിന്റെ സാരധിയായ ഈ സകൂള്‍ ഇന്ന് 2000 ല്‍ പരം കുട്ടികള്‍ക്കുള്ള വിദ്ധ്യാഭ്യാസം നലകുന്നു.ഗുരുകുല്‍ സ്കൂള്‍ തിരുവനന്തപുരം, നാരാണയ എഡ്യൂക്കേഷന്‍ ട്രസ്റ്റ് സ്കൂള്‍ ‍,തൃശ്ശൂര്‍,എന്നിവയുടെയും ഡയറെക്ടര്‍ കൂടിയാണദ്ദേഹം.ഇതിനെല്ലാം പുറമെ പല സാമൂഹിഹ പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ അദ്ദേഹത്തിന്റെ സംരംഭങ്ങളാണ്, ഉദാഹരണത്തിന്, ഓഡിറ്റ് ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ്, തൃശ്ശൂര്‍ , ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള കുട്ടികള്‍ക്കു വേണ്ടി ത്രിപ്പൂണിത്തറയിലുള്ള‘ ‘ആദര്‍ശ് ,എന്ന ചാരിറ്റബിള്‍ സ്ഥാപനത്തിന്റെ പേട്രണ്‍ എന്നിവ ഇവിയില്‍ ചിലതാണ്.കുട്ടികള്‍ക്കു വേണ്ടിയുള്ള ഈ സ്കൂളില്‍ ഏതാണ്ട് 70 ല്‍പ്പരം കുട്ടികളെ പരിരക്ഷിക്കുന്നു. തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി, പ്രവാസ കേരളീയര്‍ക്കുവേണ്ടിയുള്ള ഈ സംരംഭം, പല തരത്തിലുള്ള കലാസാംസ്കാരിക സംരംഭങ്ങളും പരിപാടികളും മറ്റും ദോഹ,ഖത്തറില്‍ വളരെ താല്പര്യത്തോടെ, സുസംഖടിതമായി,അതിന്റെ പേട്രനും, മെംബറും ആയ ശ്രീ മേനോന്‍ നടത്തി വരുന്നു. നാട്ടിലുള്ള പല കേരളീയര്‍ക്കും സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുപരിയായി,ഖത്തറില്‍ താമസിക്കുന്ന ഏതൊരു മെംബര്‍ മരിച്ചാല്‍ തന്നെയും അവരുടെ കുടുംബത്തിനാവശ്യമായ സകല സഹായ സഹകരണങ്ങളും നല്‍കുന്നു. പുറമെ, 2 ലക്ഷം രൂപവരെ സഹായധനമായി നല്‍കുന്നു. അതുപോലെ തന്നെ,ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായ, ഇന്‍ഡ്യന്‍ എംബസ്സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന,ഖത്തര്‍ മലയാളി സമാജത്തിന്റെ പ്രധാന ബോര്‍ഡ് മെംബര്‍മാരിലൊരാളും, രക്ഷാധികാരിയും ആണ്‍,ശ്രീ മേനോന്‍.





കുടുംബം

അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ജയശ്രീ, കല്‍ക്കട്ടയില്‍ പരേതനായ ,മറൈന്‍ ഇഞ്ചിനീയര്‍,ആര്‍. രാമന്‍ കുട്ടിമാരാറുടെയും ,കേന്ദ്രീയവിദ്യാലയാത്തിന്റെ പ്രിന്‍സിപ്പല്‍ കൂടിയായിരുന്ന ശ്രീമതി.രാജം മാരാരിന്റെയും മകളാണ് .മേനോനും, ശ്രീമതിക്കും മൂന്നു മക്കള്‍ ആണ്. മൂത്തയാള്‍ അഞ്ചന,രണ്ടാമത്തെയാള്‍ ശ്രീരഞ്ചിനി. രണ്ടുപേരും വിവാഹിതരാണ്.മകന്‍ ജയക്രിഷ്ണന്‍, ലഡനില്‍ മെക്കാനിക്കല്‍ ഇംഞ്ചിനീയറിംഗിനു പഠിക്കുന്നു.
മേനോന്‍ എന്ന വ്യക്തി.ചേരില്‍ കൃഷ്ണമേനോന്‍ 1949 സെപ്റ്റംബര്‍ 18ആം തീയതി ശ്രീ.പുലിയാംകൊട്ടു നാരായണന്‍ നായരുടെയും ,ശ്രീമതി ചേരില്‍ കാര്‍ത്തിയാനിയമ്മയുടെയും മകനായി പാറ്റുരക്കല്‍ , തൃശ്ശൂരില്‍ ജനിച്ചു. അക്കാലത്തെ അറിയപ്പെടുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് കംബനിയുടെ ഉടമസ്ഥനായിരുന്നു,ശ്രീ നാരായണന്‍ നായര്‍ .തൃശ്ശൂര്‍ സി.എം.എസ്സ് സ്കൂളിലും,സ്ന്റ് തോമസ് കോളേജിലും ആണ്, ശ്രീ.മേനോന്റെ പ്രാധമിക,വിദ്ധ്യാഭ്യാസം നടത്തിയത്.പിന്നീടുള്ള വിദ്ധ്യാഭ്യാസം ത്രിശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നീന്ന്, 1973 ല്‍ ഹിസ്റ്ററിയില്‍ ബിരുദം എടുത്തു.1976 ജബല്‍പ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു നിയമത്തില്‍ ബിരുദവും എടുത്തു. 76 ല്‍ തന്നെ ബാര്‍കൌണ്‍സിലില്‍ എറോള്‍ ചെയ്തു. 76 മുതല്‍ 78 വരെ ത്രിശ്ശൂരിലെ ഹൈകോര്‍ട്ടില്‍ , പ്രമുഖരായ പല വക്കിലന്മാരുടെ കയ്യില്‍ നീന്നു കിട്ടിയ എക്സ്പീരിയന്‍സ്,വലുതാണ്. ജസ്റ്റീസ് ശിവരാമന്‍ നായര്‍ , ഇന്നീസ് വക്കീല്‍ , പി. ബാലനാരായണന്‍ വക്കീല്‍ എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്.



രാജ്യാന്തര ബഹുമതികള്‍


സ്വന്തം മണ്ണിനെയും, അതില്‍ നിന്നും ഉടലെടുത്ത ഒരു ജീവിതത്തെയും മുന്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ശ്രീ.മേനോന്റെ ജീവിതം. പ്രവാസജീവിതത്തിലും, മറ്റുള്ളവരെ സഹായിക്കാനായി സമയം കണ്ടേത്തുന്നു അദ്ദേഹം.2006 ല്‍ പ്രവാസി ഇന്‍ഡ്യക്കാരുടെ യൂണിയന്‍ മിനിസ്റ്റ്രി, ‘പ്രവാസി ഭാരതീയ സമ്മാന്‍’ എന്ന ബഹുമതി നല്‍കി ആദരിക്കയുണ്ടായി. കിട്ടുന്ന ആദരങ്ങളും പുരസ്കാരങ്ങളും ജീവിതത്തിന്റെ , മറ്റൊരു ചവിട്ടുപടിയായി മാത്രം കാണുന്ന അദ്ദേഹം വളരെ സുസ്മേരവദനനനും ശാന്തനുമായാണ്,പത്മശ്രീ പുരസ്കാരം സ്വീകരിച്ചു കൊണ്ടു നടത്തിയ ഒട്ടു മിക്ക പത്രസമ്മേളനങ്ങളിലും അദ്ദേഹം കാണപ്പെട്ടത്. സാമൂഹ്യസേവനത്തില്‍ നിന്ന് ഒട്ടും തന്നെ,പിന്നോട്ടു പോകാതെ, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്,ഭാവി പരിപാടികളായി അദ്ദേഹം വിസ്തരിച്ചത്.


13 April 2009

മാന്തളിരുകള്‍ പൂക്കുന്ന മണലാരണ്യം

മണല്‍ക്കുമ്പാരങ്ങള്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി
ഒരു നേര്‍ത്ത മുകുളമായി ഞാനുണര്‍ന്നെഴുനേറ്റു.
എവിടെയന്നറിയാതെ പകച്ചുനിന്ന എന്നില്‍,
മഴത്തുള്ളിനീരുകളായി ,വെള്ളത്തുള്ളികള്‍,
എന്നിലെ തുടിപ്പുകള്‍ക്കു പുതുജീവനായി.
ആഴ്ന്നുനീണ്ടിറങ്ങിയ വേരിന്റെ നാമ്പുകള്‍,
ശക്തിയുടെ ശിഖരങ്ങളായി,ഇലകളും,തരുക്കളും.
തണലിനായി,എത്തി ലാന്‍സറും ടൊയൊട്ടയും,
ക്ഷീണിച്ചു തളര്‍ന്നെത്തി ഒരിത്തി കാറ്റിനായി,
ഓവറോളുകള്‍ ധരിച്ച ഒരുകൂട്ടം ജോലിക്കാര്‍.
ചെറുചില്ലയില്‍ കുഞ്ഞു പക്ഷികള്‍ ചേക്കേറി,
കുഞ്ഞിളം തെന്നലില്‍ പൊടിമണം നിറഞ്ഞു.
എന്നില്‍ വീണ്ടും കുഞ്ഞു പൂക്കള്‍ നാമ്പുകളായി.
അതില്‍നിന്നു എത്തിനോക്കുന്ന കുണ്ണിമാങ്ങകള്‍.
നാളത്തെ കറികള്‍ക്കായി പ്രതീക്ഷയോടെ
നോട്ടങ്ങളെത്തി എന്നില്‍,കാറുകളില്‍ നിന്നും,
കാല്‍നടക്കരുടെയും, ചെറുകണ്ണിമാങ്ങകള്‍ക്കായി,
സന്തോഷത്തിന്റെ കണ്ണിമകള്‍ ചിമ്മി എനിക്കായി.
എല്ലുരുകുന്ന ഈ ചൂടിലും ഞാന്‍ കൃതാര്‍ത്ഥനായി,
ഈ തണലില്‍, പുതുനാമ്പുകളുടെ മണമുള്ള കാറ്റില്‍,
വിയര്‍പ്പുതുടച്ചു സന്തോഷത്തോടെ എന്നിലെക്കെത്തുന്ന
ദയനീയമായ,കണ്ണുകള്‍,എന്നിലെ ദീര്‍ഘനിശ്വാസം,
ഒരു മന്ദമാരുതനായി അവരെ തഴുകിയെത്തി.
സന്തോഷങ്ങളുമായി ഞങ്ങളിരുവരും ആടിയുലഞ്ഞു.

22 March 2009

ശശി തരൂര്‍-പുതിയ പഴയ മനസ്സാക്ഷി






ഇംഗ്ലീഷില്‍ സംസരിച്ച്, ഡെല്‍ഹിയില്‍ പോയി,ഞാന്‍ നിങ്ങളെ ഒക്കെ നന്നാക്കാം!എന്തൊരു വിരൊധഭാസം,ശ്രീ.തരൂര്‍ !!!.





താങ്കളുടെ വാചക്കസര്‍ത്ത്, പലവുരു കേട്ടു, ഒരു തകര്‍പ്പന്‍ രാഷ്ടീയക്കാരന്റെ എല്ലാ വസ്ത്രശബ്ദ മലീനീകരണങ്ങളും നന്നയിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും കൂടെ ‘ഷാള്‍’ ആ അല്ലല്ലോ!! അരമുണ്ട്.... കൊള്ളം എല്ലാം നന്നായിട്ടുണ്ട്. ഈരെഴയന്‍ തോര്‍ത്ത്, ‘Trendsetter & Trainer's' ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു.







എത്ര ശ്രമിച്ചാലും എന്റെ ചിന്താഗതി മാറില്ല, ഇത്ര നാളും നാടിനു വേണ്ടി കഷ്ടപ്പെട്ടു എന്നു ഭാവിക്കുന്നതെങ്കിലൂം, ഇവിടെ ജീവിച്ച് , പോലിസിന്റെ അടിയും ചവിട്ടൂം കൊണ്ട ഇവിടുത്തെ രാഷ്ട്രീയക്കാരെവിടെ?അവരുടെ ചിന്തകളെയും ആഗ്രഹങ്ങളെയും മറ്റും, താറുമാറാക്കിയല്ലെ താങ്കള്‍ മത്സരിക്കുന്നത്!!!. സത്യമായിരിക്കാം, താങ്കളെപ്പോലെ ഞങ്ങള്‍ക്കാര്‍ക്കും തന്നെ,സംസാരിച്ചൂ ഫലിപ്പിക്കാന്‍ സാധിക്കില്ലയിരിക്കാം. സത്യം. ഞാനെന്ന വ്യക്തിക്ക് താങ്കളെ ചോദ്യം ചെയ്യാനുള്ള കഴിവും , അധികാരവും ഇല്ല.!എങ്കിലും ഈ രാഷ്ടീയക്കളിയില്‍ താങ്കള്‍ ഇറങ്ങിയതില്‍ പ്രതിഷേധിക്കുന്നു.





ഇവിടുത്തെ രാഷ്ട്രീയം എന്താണെന്നു, പൊതുജനമായ, ഞാനടക്കമുള്ള കഴുതകള്‍ക്കറിയാം, അതില്‍ താങ്കള്‍ വന്നു ചാടിയതിലുള്ള ദു:ഖം പറയാതെ വയ്യ. താങ്കളുടെ തന്നെ വാചകക്കസര്‍ത്ത് "നിങ്ങള്‍ക്കറിയമൊ,ശ്രദ്ധിച്ചോ എന്നറിയല്ല , ‘ഞാന്‍ 11 ബുക്ക് എഴുതിയിട്ടുണ്ട്“ ??????? ഒരെത്തുകാരന്‍ എന്നാല്‍ എന്റെ അറിവില്‍ ,“മറ്റുള്ള മനുഷ്യരുടെ മനസ്സും, ചിന്തകളും, കണ്ടും,കേട്ടും കഥകള്‍ മെനെയുന്ന ഒരു മനസസിന്റെ ഉടമ”, അങ്ങനെ ഒരാള്‍ ഇത്ര തരം താഴണമായിരുന്നോ!! ഇവിടെയുള്ള ഒരു സാധാരണക്കാരന്റെ ചിന്താഗതിക്ക് ,ഇത് ഇത്തിരി കടന്നു പോയി, ഞനടക്കമ്മുള്ള സാധാരണക്കാര്‍ക്ക്. ഇത് ഒരു രാഷ്ട്രീയ ചൂതുകളിയാണ് എന്നു മനസ്സിലാക്കാന്‍ UN ല്‍ ജോലി ചെയ്യണ്ട ആവശ്യമൊന്നുമില്ല!!!!!!!!!!!!!!!!!!!!!. എങ്കിലും എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.

http://www.shashitharoor.com/about.html







ഇവിടെ വീണ്ടും പറയട്ടെ....രാഷ്ടീയം പത്രത്തിലും റ്റിവിയിലൂം മറ്റും മാത്രം കാണുന്ന ഒരു സാധാരന്നക്കാരെന്റെ മാനസിക വിഭ്രാന്തി മാത്രം.

18 February 2009

പ്രവാസത്തിന്റെ മറുവില


നമ്മളില്‍ പലരും മറക്കുന്ന ഒരു കാര്യമാണ്.മലയാള മണ്ണ്. ജീവിതത്തിന്റെ തത്രപ്പാടില്‍ മറന്നു പോകുന്ന മണ്ണ്.


എന്തു മണ്ണ്? ....ഉത്തരം, ഉടനടി വന്നു!!!


മനുഷ്യന്‍ ജീവിക്കാന്‍ കിടന്നു ചക്രശ്വാസം വലിക്കുമ്പോഴാ, മണ്ണിനെയും മലയാളവും ഓര്‍ക്കുക!. മക്കളെ സായിപ്പാക്കുകയാണോ?‍


അവര്‍ മലയാളം മറക്കില്ലെ??? എന്താ അഭിപ്രായം???


you see, i will tell you, ഉത്തരം ഉടനടി ഇംഗ്ലീഷിലെക്ക് തെന്നി നീങ്ങി,


ഞാന്‍ ഒന്നു തടയിട്ടു പിടിച്ചു....'സര്‍ മലയാളത്തില്‍ പറഞ്ഞാല്‍ കോള്ളാമായിരുന്നു, എനിക്കെഴുതിയെടുക്കാന്‍ എളുപ്പം ആയിരുന്നു,!! എന്റെ മുറവിളി.


പലരും അങ്ങിനെയാണ്,ഇവിടെ നമുക്കാവശ്യം ഇഗ്ലീഷ് തന്നെ...കൂടെ മറുന്നു പോകാതിരിക്കാന്‍ മലയാളം വീട്ടുകാരിയോട് മക്കള്‍ സംസാരിക്കറുണ്ട്.എന്‍റെ അഭിപ്രായത്തില്‍ ഇംഗ്ലീഷ് വേണം പക്ഷെ കൂട്ടത്തില്‍ മലയാളം പഠിപ്പിക്കുകയും വേണം.ഇന്നത്തെ ലോകത്ത്, മലയാളം പഠിച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും പ്രയോജനം ഒന്നും തന്നെയില്ല. പിന്നെ ഇന്നത്തെ സ്കൂളുകളിലും ഒന്നും തന്നെ മലയാളം പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ തന്നെ താല്പര്യം കാണിക്കുന്നില്ല.



ഇതിനിടെ ഞനെന്റെ സ്വന്തം കുഞ്ഞിന്റെ കാര്യം ഓര്‍ത്തു, എന്നോട് തകര്‍ത്തുവാരി ഇംഗ്ലീഷ് സംസാരിച്ച് "നിങ്ങളുടെ മകന് മലയാളം പഠിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എതിനാണു നിര്‍ബന്ധിക്കുന്നത് എന്നു, ചോദിച്ച മലയാളം റ്റീച്ചര്‍ " !!!


അപ്പൊ...... ചൈനക്കരനും ഫ്രഞ്ച്ചു കാരനും ഇംഗ്ലീഷ് അറിയില്ലല്ലൊ?


അതു ശരി തന്നെ??പക്ഷെ ഇന്ന് ലോക നിലവാരത്തില്‍ കുഞ്ഞുങ്ങള്‍ എത്തിച്ചേരണമെങ്കില്‍ ഇംഗ്ലീഷ് വേണം,അമേരിക്കയില്‍ കൂടുതല്‍ പേരും ഇംഗ്ലീഷ് അല്ല സംസാരിക്കുന്നത്,സ്പാനിഷ് ആണ്.എന്നാല്‍ ഇംഗ്ലീഷ് ഭാഷയുടെ അപര്യാപ്തത മൂലം ചൈനക്കാര്‍ പിന്നോട്ട് പോകുന്നു. പലപ്പോഴും അത് കൊണ്ട് അവര്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഉം...

റഷ്യക്കാരും അത് പോലെ തന്നെ,ഫ്രഞ്ചുകാരും,ഫ്രാന്‍സിലുള്ളവര്‍ക്ക് ഇംഗ്ലീഷിനോട് ഭയങ്കര വിരോധമാണെന്ന് കേട്ടിട്ടുണ്ട്,എന്ത് പറയാന്‍ !!!‍...


പക്ഷേ ഇതിനൊക്കെ രണ്ട് വശമുണ്ട്, അന്തമായ ആരാധനയോടും വിരോധത്തോടും എനിക്ക് യോജിപ്പില്ല'.,പുള്ളിക്കാരന്റെ കൊള്ളിച്ചുള്ള ഒരു സംസാരം.


ഒരിക്കലും മലയാളമണ്ണിലേക്ക് തിരികെപ്പോകാന്‍ യാതൊരുദ്ദേശവും ഇല്ലാത്ത, ഈ മാഹാമനസ്കനോടിനി എന്തു പറയാന്‍! എന്റെ ജോലിയുടെ ഭാഗമായി ഒരു സര്‍വെക്ക് ഞാനെത്തിയതാണീ ഓഫീസ്സില്‍!!! . മലയാളി ആണ് എന്ന പരിവേഷത്താല്‍ ഞാന്‍ എന്റെ സ്വയം കണ്ടെത്തിയ വിഷയം ചോദിച്ചു മനസ്സിലാക്കി എന്നെയുള്ളു. പക്ഷെ അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സിലായി, ഞാനും അധികം താമസിയാതെ സായിപ്പിന്റെ പിടിയില്‍ അകപ്പെടും. ജീവിതം കരപിടിപ്പിക്കാന്‍ നോക്കി നോക്കി, എന്റെ ജീവിതത്തിന്റെ തായ്‌വേരിനാണ് ഞാന്‍ കോടാലി വെച്ചിരിക്കുന്നത്.


ഞാനെത്ര തന്നെ നിര്‍ബന്ധിച്ചു പഠിപ്പിച്ചാലും, ജീവിതത്തിന്റെ ഒരു പരിധിക്കപ്പുറം എനിക്ക് എന്റെ മക്കള്‍ക്കു പൊലും പകര്‍ന്നു നല്‍കാന്‍ കഴിയാത്ത എന്റെ മാതൃഭാഷ. എത്ര ശ്രമിച്ചാലും, റ്റി വി യിലും മറ്റും സംസാരിക്കുന്നതു കണ്ടാല്‍ത്തന്നെ അറിയാം, മലയാളം നശിച്ചു കൊണ്ടിരിക്കുകയാണെന്ന്. വളരെ ആധികാരികമായി കര്യകാരണസഹിതം വിസ്തരിക്കുന്നതു കണ്ടാല്‍ തോന്നും നാളെ ഇവരൊക്കെ നാട്ടില്‍ വന്ന് ഓട്ടോക്കരൊടും ബസ്കണ്ടെക്ടറോടും മറ്റും, സ്റ്റൊപ്പ് പ്ലീസ്, കാബ് പ്ലീസ്സ് എന്നും മറ്റും, "പഴവങ്ങാടി ചന്തക്ക് കൊണ്ടുപൊയി അതുവഴി, ശംഖുമുഖം കടാപ്പുറത്തു കൊണ്ടുപോകണം, പിന്നെ വെട്ടുകാടുപള്ളിയില്‍ നേര്‍ച്ചക്ക് പോകണം എന്ന്", ഈ മലയാളി ഇംഗ്ലീഷ് ചേട്ടന്മാര്‍ എങ്ങനെ പറയും.



എത്രകണ്ട് പുരോഗമനചിന്താഗതികള്‍ വന്നെത്തിയാലും, ഏതു നാട്ടില്‍ എത്തിച്ചേര്‍ന്നാലും നാടും വീടും ഭാഷയും മറന്നുള്ള ഈ ജീവിതം, എങ്ങിനെ മുന്നോട്ടു പോകും.പ്രത്യേകിച്ച് ഭാഷ. മലയാളഭാഷയുടെ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു...മലയാളം കവിത ,നോവല്‍ എന്നിവയുണ്ടോ എന്നു ചെന്നു കടകളില്‍ ചോദിച്ചാല്‍ , തിരികെ നമ്മളെ ഒരു നോട്ടം!!! ഇതേതു ജീവി എന്ന പോലെ!! പ്രവാസത്തിന്റെ മറുവില ഇത്രകണ്ടു ഭീകരമാകുമെന്നു കരുതിയിരുന്നില്ല.ഇതിന്റെ അവസാനം,ഇത്രകണ്ട് കൊടുക്കുന്ന മറുവിലയുടെ നമ്മുടെ മലയാളത്തിനു നല്‍കെണ്ടി വരുന്നു.



പണ്ട് തകഴിയുടെയും കുമാരനാശാന്റെയും എഴുത്തച്ഛന്റെയും കാലം കഴിയുമ്പോള്‍ മലയാളം തീര്‍ന്നു പോകും എന്നു പറഞ്ഞവര്‍ ഇന്ന് നണിച്ചു മരിച്ചു. ഇനി ഓ.എന്‍ വി, ബാലചന്ദ്രന്‍ ചുള്ളികാടിന്റെയും, മാധവിക്കുട്ടിയുടെയും മറ്റും കാലം കഴിഞ്ഞാല്‍ ആരുമില്ല എന്നു പറയുന്നവര്‍ മലയാളം ബ്ലൊഗിലൂടെയും ചെറിയ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും എഴുതിക്കൂട്ടുന്ന മലയാളം ധാരാളമാണ്.ഏത്രകണ്ട് മറ്റുള്ളവര്‍ നിഷേധിച്ചാലും എന്റെ മലയാളം എന്ന തോന്നല്‍ ഓരോരുത്തര്‍ക്കും വന്നല്‍ത്തന്നെ, മലയാളം എന്നു മലയാളമായിത്തന്നെ അവശേഷിക്കും. നമ്മുടെ മാതൃകാപരമായ വ്യക്തിത്വം എന്നു മലയാളമായിത്തന്നെ അവശേഷിക്കും

7 January 2009

ഒരു കിസ്തുമസ്സ് കൂടി മടങ്ങി

ഓര്‍മ്മകളില്‍ എന്നെന്നും നിറയുന്ന ക്രിസ്തുമസ്സ്....... പള്ളിയില്‍നിന്നു, നടന്നും,കുഴഞ്ഞും കയറി വരുന്ന ക്രിസ്തുമസ്സ് പാട്ടുകാര്‍. രാത്രിയിലെ നേരിയം മഞ്ഞില്‍ പള്ളിയില്‍ പോകാനുള്ള തത്രപ്പാട്, പള്ളിയില്‍ കൂട്ടുകാരെ തിരിഞ്ഞു പിടിച്ച്,മുന്‍ നിരയില്‍കുട്ടികള്‍ക്കായുള്ള

പായീല്‍ പുല്‍ക്കൂടിന് അഭിമുഖമായിരിന്നുള്ള കുര്‍ബാന. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയിട്ട് ഉള്ള പടക്കം പൊട്ടിക്കല്‍...........

അടുത്തവീട്ടുകാരുമായുള്ള മത്സരബുദ്ധിയോടെയുള്ള ശബ്ദ കോലാഹലം. പിന്നെ ഇടക്കുള്ള അച്ചായന്മാരൂടെ വിളി....... നമുക്ക് തുടങ്ങണ്ടെ??? ഒന്നൂം ഇല്ലെ??? ഇവിടെ നിന്നും എന്റെ അപ്പന്റെ മറുവിളി......ഈ മാലപ്പടക്കം ഒന്നു തീര്‍ന്നോട്ടെ...... നമുക്ക് രണ്ടു കതിനാവെടി പൊട്ടിക്കാം.പിറ്റേന്നു രാവിലത്തെ പാലപ്പം സ്രൂവിനു ശേഷം മിക്കവാറും എല്ലാ ബന്ധുക്കളുടെയും വീടു സന്ദര്‍ശനം ഇതൊക്കെത്തന്നെ...ഒരു മുറപോലെ എല്ലാ വര്‍ഷവും.............ഇന്നും കണ്ണുനീരിന്റെ നനവില്‍ ആ ക്രിസ്തുമസ്സുകള്‍ ഓര്‍ക്കാറുണ്ട്.

എന്നാല്‍ ഇന്നെത്തെ ക്രിസ്തുമസ്സും നമ്മള്‍ തന്നെ ഒന്നു മോടിപിടിപ്പിച്ചു.... നവംബര്‍ 30 എന്ന സായീപ്പിന്റെ കണക്കുപുസ്തകത്തിലെ ക്രിസ്തുമസ്സ് തുടക്കം. തുര്‍ക്കിക്കോഴികളെ പുഴുങ്ങി/വേവിച്ചൊരുക്കി, അന്നെത്തെ ദിവസം കിസ്തുമസ്സ് മരങ്ങള്‍ ഒരുക്കി , ദൈവത്തിന്റെ കുഞ്ഞു തൊട്ടിലും ഒരിക്കി വെക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ അവര്‍തന്നെ മുന്‍ കൈ എടുത്തു ചെയ്യുന്ന ഒരു ക്രിസ്തുമസ്സ് ട്രീ. കയ്യിലുള്ള പോക്കറ്റ്മണി എല്ലാം തന്നെ സ്വരൂപിച്ച് എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വാങ്ങണം,എന്തു വാങ്ങണം എന്നുള്ള കുട്ടികളുടെ കുശുകുശുപ്പുകള്‍!!അമ്മ കേള്‍ക്കും, പിന്നെ‘എന്തു സര്‍പ്രൈസ്’. ഇതൊക്കെ ഈ ട്രീയുടെ ഒരുക്കങ്ങ-ള്‍ക്കിടയിലെ സംസാരങ്ങള്‍......ആരെങ്കിലും വരുന്നുണ്ടോ അമ്മെ?? വിനിച്ചാപ്പിച്ച, അമ്മമ്മ ആരെങ്കിലും?ഇല്ല എന്നാണുത്തരം എങ്കില്‍ ‘എന്നാല്‍ നമുക്കങ്ങോട്ടു പോകാം ദുബായ്ക്ക് എന്നായി! ഒരു വര്‍ഷം മുന്‍പത്തെ ക്രിസ്തുമസ്സ് ഇന്നും മറന്നിട്ടില്ല.

നാട്ടില്‍ ആന്നു ഇപ്രാവശ്യത്തെ കിസ്സ്തുമസ്സ് എന്ന എന്റെ രണ്ടു വാക്കിനിടയില്‍ത്തന്നെ, അവിടെ ഇരുന്ന സാധനങ്ങള്‍ എല്ലാംതന്നെ തട്ടിത്തെറുപ്പിച്ചു. പിന്നെ അമ്മച്ചിയുടെ കൂടെ ‘ബേബി ഷോപ്പില്‍’ പൊകുമ്പോള്‍ എന്തു വാങ്ങിക്കും എന്നായി.


എന്നാല്‍ അവാര്‍ക്കായി അതിലും വലുതായി ഒരു സന്തോഷം അവിടെ അവരെയും കാത്തിരിപ്പുണ്ട്ടായിരുന്നു. നാന ഷാജിച്ചായന്‍ സാറയും, ശരണ്‍........


പള്ളിയില്‍ നിന്നുള്ള ക്രിസ്തുമസ്സ് കരോള്‍കാര്‍, പിന്നെ സാല്‍വേഷന്‍ ആര്‍മ്മിക്കരുടെ കരോള്‍ സര്‍വ്വീസ്സ് എന്നു വേണ്ട.അമ്മച്ചിയൂടെ വക സാല്‍വേഷന്‍ ആര്‍മ്മിയെപ്പറ്റിയുള്ള ഒരു ചെറിയ,വലിയ കഥ. ഒന്നും മനസ്സിലായില്ലെങ്കിലും ഭിത്തിലിരിക്കുന്ന അമ്മച്ചിയുടെ അമ്മയുടെ ആ വെള്ളനീറമുള്ള സാരിയും ബാഡ്ജും, ഇന്നു പള്ളിയില്‍ നിന്നു വന്നവരുടെ സാരിയുടെ നിറവും ഒന്നാണ് എന്നു മനസ്സിലാക്കി.

പിന്നെ കൂട്ടുകാരുടെയും വീട്ടുകാരുടെയും കൂടെയുള്ള വെടിക്കെട്ടിനുള്ള തയ്യാറെടുപ്പ്. അതിനായി ഇവിടെയുള്ള ഒരു കൊച്ചു കൂട്ടിയുണ്ട്, അമിട്ടൂമാത്തന്‍’ എന്നു ഇരട്ടപ്പേരു വീണ ബിജു..എന്ന അവരുടെ അപ്പന്‍. പടക്കക്കടക്കരെന്റെ കണ്ണില്‍ ഒരു പൂത്തിരി കത്തിച്ച് 1500 രൂപയുടെ പടക്കം, ഇരട്ടീച്ചെടുക്കെടോ എന്നു പറഞ്ഞപ്പോ!!!! അമിട്ടില്‍ ഒരു സ്പെഷ്യാലിറ്റി എടുത്ത അമിട്ടുമാ‍ത്തന്‍, തൊട്ടടുത്തുള്ള വീടുകളില്‍ തന്നെ
താമസിക്കുന്ന വൃദ്ധരായ ഒട്ടുമിക്കവരുടെയും ‘അതിക്രമവാദി’ എന്ന ഓമനപ്പേരൂം നേടിയെടുത്തു.

പിള്ളാരുടെ ഒരു തിത്തെയ്തകതിമി തന്നെ നടന്നു പടക്കവുമായി......കയ്യില്‍ പൊട്ടിക്കാന്‍ കിട്ടിയ ചെറിയ പൊട്ടാസ്പടക്കം കയ്യില്‍ നീന്നു വലിച്ചെറിയുന്നതു കണ്ടാല്‍ ഒരു അമിട്ടുസ്റ്റൈല്‍........... ഈ പടക്കങ്ങളുടെ ഒരു പര്യവസാനിയായി നടക്കുന്ന സമ്മാനങ്ങളുടെ മാലപ്പടക്കം....................................... അതിനായി മാത്രം നടന്ന രണ്ടു ദിവസത്തെ ഷോപ്പിംഗ്. എന്നെന്നും ഓര്‍മ്മിക്കാനായി,കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുറപ്പിച്ച സമ്മാനങ്ങള്‍, അവര്‍ തന്നെ പോക്കറ്റ് മണിയില്‍ നിന്നു ഒരു വര്‍ഷം മിച്ചം വെച്ചൂ സമ്പാദിച്ച കാശുകൊണ്ടു തന്നെ വാങ്ങി......... ബാക്കി അമ്മച്ചിലോണ്‍, അപ്പയുടെ ഷൂ പോളിഷ് ചെയ്ത കൂലി എന്നിവയില്‍ നിന്നു ഒപ്പിച്ചെടുത്ത പണം.












അങ്ങനെ 2008 ക്രിസ്തുമസ്സും പെയ്തൊഴിഞ്ഞു. മനസ്സില്‍ ഓരോവര്‍ഷംവും എന്റെ കുഞ്ഞുങ്ങള്‍ കുത്തിക്കുറിക്കുന്നുണ്ട് എന്നെനിക്കറിയാം.... ഈ വര്‍ഷം പ്രത്യേകിച്ചു....അമിട്ടുകളുടെ ശബ്ദം ഒന്നിടാവിടാതെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. ........എന്നെന്നും .

12 November 2008

ഓണപ്പൂവെ പൂവെ പൂവെ

ഓണപ്പൂവെ പൂവെ പൂവെ
നീ തേടും മനോഹരതീരം
ദൂരെമാടി വിളിപ്പൂ, ഇതാ ഇതാ........................


ഞങ്ങള്‍ ഖത്തര്‍ വിട്ട് ഒമാനിലേക്ക് വന്നിട്ട്, കുറച്ചുകാലമെയായുള്ളു.10 ,12, വര്‍ഷത്തോളം, ഖത്തറിലെ കൂട്ടികാരും,വീട്ടുകാരും,ഒത്തിരുമിച്ചുള്ള ഈദും, ഓണവും,ക്രിസ്തുമസ്സും ഒരിക്കലും മറക്കാനൊക്കില്ല.ഇന്നും നഷ്ട്ബോധത്തിന്റെ എരിതീയില്‍ എത്ര ഓര്‍ത്താലും,അയവിറക്കിയാലും തീരാത്ത ദുഖം.കുട്ടികളും, പെണ്ണുങ്ങളും, എല്ലാവരുടെ കൂടെ എല്ലാ ആഘോഷങ്ങളും, ഒരുത്സവം തന്നെയാണ്.തിരുവാതിരയും,

പൂക്കളങ്ങള മത്സരങ്ങളും, കുട്ടികളുടെ കളികളും,പുലികളി എന്നു വേണ്ട, എല്ലാം, എല്ലാവിധ സന്നാഹങ്ങളോടും കൂടി, നടത്തുന്നു. കലാശത്തില്‍ ,കുറഞ്ഞത്,21 കൂട്ടം കൂട്ടിയ വിഭവസമൃദ്ധമായ സദ്യയും.ഒരിക്കലും തീരാത്ത മാറാത്ത,എത്ര കണ്ടാലും മതിവരാത്ത മാസമാണ് ചിങ്ങമാസം. ഏതു ലോകത്തും ഏതു രാജ്യത്താണെങ്കിലും മറക്കാനാവത്ത കുറെ ഓര്‍മ്മകളുമായി, വര്‍ഷം തോറും അയവിറക്കിയാലും മതിവരാത്ത ഓണം.

നിവൃത്തികേടിന്റെ പര്യായമായി മണരാണ്യത്തില്‍,ഈ മണലിന്റെ ചൂടില്‍ എത്ര ഒരുക്കിയാലും തീരാത്ത ഓണസദ്യ.പായസങ്ങള്‍, ഉപ്പേരികള്‍, തൊട്ടുകൂട്ടാനുകള്‍. നാട്ടിലെ ഓണത്തിന്റെ ഓര്‍മ്മക്കായി ഇവിടെ ലുലു യുസഫ് അലിയുടെ ദാക്ഷണ്യത്തില്‍ കിട്ടുന്ന ‘കിറ്റു’കളുമായി,ഒരു‘ഒപ്പിക്കല്‍’ ഓണസദ്യയുടെ വരവിനായുള്ള കാത്തിരുപ്പ്.പക്ഷെ നമ്മുടെ കേരളമണ്ണില്‍,ഇന്ന് മറന്നുപൊയ്ക്കൊണ്ടിരിക്കുന്ന ‘ഓണം’ അതിന്റെ എല്ലാ ആഘോഷനിറവോടെ ഇന്നും ആഘോഷിക്കുന്നത്,മറുനാടുകളിലാണെന്നു തോന്നുന്നു.ഈ അലുമിനി, ആ അലുമിനി, പിന്നെ ഈ കൂട്ടം ആ കൂട്ടം അങ്ങനെ എല്ലവരുടെയും ഓണസദ്യകള്‍....എന്റെയാണോ നിന്റെയാണോ,ഓണം പൊടി പൊടിക്കുന്നത് എന്നു നോക്കി, ഒരു കൂട്ടം.ഒരാള്‍ മറ്റൊരാളുള്ള അലൂമിനി കൂട്ടങ്ങളുടെ ആഘോഷങ്ങള്‍ വെച്ചു, മത്സരബൂദ്ധിയോടെ ചെയ്യുന്ന ഓണം. എങ്കിലും ഈ മത്സരബുദ്ധിയിലും,നാട്ടിലെക്കാളും ആത്മാര്‍ത്ഥതെയോടെ ഓരോ ചടങ്ങുകളും,ഓരൊ കറികളും, അത്തപ്പുവിന്റെ പൂക്കളവും, മാവേലിയുടെ വരവേല്‍പ്പും, തിരുവാതിര കളിയും മറ്റും, ഒന്നിനൊന്നു മെച്ചമാണ്, ഈ പ്രവാസലോകത്തില്‍.ഇരുപത്തിഒന്നും കൂട്ടം കൂട്ടി...ഉള്ള ഊണും സദ്യയും മറ്റും ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.

ഇവിടെ ഒരു മാസം മുന്‍പ് തന്നെ ചേരിതിരിച്ച്,തരം തിരിച്ച്, ആരു സദ്യയുണ്ടാക്കും,പൂക്കളം ആരുടെ വക, കുട്ടികളുടെ നാടകം ആരു എഴുതി അവതരിപ്പിക്കും,തിരുവാതിരകളി,പിന്നെ ആണുങ്ങളുടെ വക കോല്‍കളീ,
അത്തപ്പൂക്കള മത്സരം,എന്നിങ്ങനെ,ആകപ്പാടെ മാസങ്ങളുടെ തയ്യാറെടുപ്പാണ്.ആര്‍, ആരുടെ,എപ്പൊ,എന്നിങ്ങനെ ചേരിതിരിവൊന്നും ഇല്ല,സത്യകൃസ്ത്യാനിയും,നല്ല നായരച്ചിമാരും,നല്ല മൊഞ്ചുള്ള ഉമ്മാമാരും ഒക്കെക്കൂടിത്തന്നെ ഓണം.....ഈ ചൂടിന്റെ ചൂടില്‍ ആവ്ഒരു നല്ല കാര്യം മാത്രം എല്ലാ പ്രവാസദേശത്തും ഉള്ളത്,ഇവിടെ മാത്രം ഏതൊരു, ആഘോഷാവസരങ്ങളിലും‘എന്റെ നിന്റെ’ എന്നൊരു വ്യത്യാസം മാത്രം കാണാറില്ല. എല്ലാവരും ഒത്തൊരുമിച്ചു, എല്ലാ,ആഘോഷങ്ങളും ഭംഗിയാക്കും.
പ്രത്യേകിച്ച്......ഓണം........................എന്നത്തെയും പോലെ അനിതയുടെ സദ്യമേളം,അതിനു പുള്ളിക്കാരി,നല്ല പാചകക്കാരായ, കൊച്ചനിതയെയും,ലാലിയെയും, മിനിയും, മറ്റും പലരെയും ആയി ഒരു 15 പേരെ കൂട്ടുചേര്‍ത്തിരിക്കും,ആദ്യം തന്നെ.അനിതയുടെ സ്വന്തം കയ്യാല്‍,തിരഞ്ഞു പെറുക്കി വാങ്ങിയ പച്ചക്കറിയുടെ കൂടകളുമായി തലേന്നു തന്ന,നേരത്തെ നിശ്ചയിച്ചുറച്ച,അല്‍ ആന്റ്ലസ് കോംബൌണ്ടിന്റെ ഉമ്മച്ചായന്റെ ഗേറ്റു കടന്നെത്തിയിരിക്കും, കൃത്യസമയത്തു തന്നെ, പുള്ളിക്കാരി. രാത്രി 2 മണിയോടെ തുടങ്ങുന്ന അരിയലും നുറുക്കലും മറ്റും,വെളുപ്പിനു 4,5 മണിയോടെ തീരുന്നു.ഇതിനിടെ ഈ അരിയലിന്റെ ഇടയില്‍,നാട്ടിലും വീട്ടിലും ഉള്ള സകല വക വിശേഷങ്ങളും,അശേഷങ്ങളും പറഞ്ഞു ചിരിച്ച് ഈ രാത്രി ഉറങ്ങിയിട്ടില്ല എന്ന കാര്യം തന്നെ ആരും ആലോചിക്കാറെയില്ല. കട്ടന്‍ കാപ്പിയിടാനും,കാലിച്ചായക്കുമായി, വീട്ടുടമസ്തയായ ആനിമ്മാമ്മയെ പ്രത്യേകം തന്നെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. പാത്രം കഴുകിമാറ്റാനായി സ്വന്താമായി ഉത്തരവാദിത്വം ഏറ്റുവാങ്ങിയ, വീട്ടില്‍ നല്ല ‘പ്രാക്ടീസുള്ള‘ ഒരു ചേട്ടന്‍ മുറിപ്പാന്റും ബനിയനും ഇട്ട് പാന്ട്രിയില്‍, ഒറ്റ നില്‍പ്പു നില്‍ക്കുന്നുണ്ട്.ഇതിന്റെ കൂട സ്നേഹത്തിന്റെ പേരില്‍, 5 തേങ്ങയുടെ പാലും കൈകൊണ്ട്‘പുഴിഞ്ഞു’ കൊടുത്തുകൊണ്ടേയിരുന്നു . കഷ്ടം ഇവിടെയും ഗതി ഇതുതന്നെ.അവിടെ ഉള്ള സകല പെണ്ണുങ്ങളുടെയും മനസ്സും കൊണ്ടാണ്, ‘അങ്ങോരന്നു‘ വീട്ടില്‍ പോയത്,സ്വന്തം ഭാര്യക്കു പോലും ഇത്ര ബഹുമാനം ഉണ്ടായിക്കാണില്ല ഒരിക്കലും, സത്യം.

സാമ്പാറും രസവും എന്റെ വകയാണ്,എന്റെ തമിഴത്തി ജോലിക്കാരി നൂറയാണുണ്ടാക്കുന്നതെങ്കിലും ഉത്തരവാദിത്വം എന്റെയാണ്.അതു രാവിലെ തന്നെ എത്തിച്ചു,അതും 150 പേര്‍ക്ക് കണക്കാക്കി ഉണ്ടാക്കുന്നതാണ്.വലിയ ചോറു നിറച്ച ചെമ്പുകള്‍ എത്തുകയായി അനിതയുടെ വീട്ടില്‍ നിന്ന് ഏതാണ്ട് 7 മണീയോടേ.......മക്കളും അച്ഛനും കൂടിയുള്ള സംരംഭം.വലിയ പൂജകളും മറ്റും നടത്തുന്ന അനിതയുടെ വീട്ടില്‍ ചെമ്പുചെരുവങ്ങള്‍ ധാരാളം.അവിടുത്തെ ചെമ്പില്‍ത്തന്നെയുണ്ടാക്കി കൊണ്ടുവരുന്നതാണെളുപ്പം. അതിനായി ഒരിക്കല്‍പ്പോലും ,ബുദ്ധിമുട്ടോ ഒരു മുഷിച്ചിലോ പറയാതെ, സ്വമനസ്സാലെ ഏറ്റെടുക്കുന്ന അനിത,എല്ലാ വര്‍ഷത്തെയും ആഘോഷങ്ങളുടെയും ഒഴിച്ചുകൂടാന്നാവാത്ത ഒരു കണ്ണിയാണ്.

രാവിലെ 6 മണിമുതല്‍ ജയകൃഷ്ണന്‍,സുനില്‍,പ്രതീഷ്,പവീത്രേട്ടന്‍ എന്നിവരുടെ സാങ്കേതിക സഹായികളുടെ കൂട്ടം എത്തിക്കഴിയും, കസേര മേശ, വിളമ്പു സംഘത്തിന്റെ കാര്യങ്ങള്‍....പിന്നെ ഇതിന്റെ ഒക്കെ സങ്കാടകരും, കുട്ടിനേതാക്കളൂം,സിനിമാതാര പരിവേഷമുള്ള ജയന്‍സ്റ്റൈല്‍ ‘ചെറിയാന്‍’, എന്താ ഇവിടെയൊന്നും ആയില്ലെഏ?????,എന്താ‍ാ‍ാ ഒരു താമസം മം മം???10 മണിയോടെ കുറിയാക്കോസിന്റെയും സംഘത്തിന്റെയും കലാസാസ്ക്കാരിക പരിപാടികള്‍ക്ക് തുടക്കമായി ഈശ്വരപ്രാര്‍ത്ഥനയോടേ,,,,‘ദൈവംതമ്പുരാനെ ഈ ഓണം എങ്കിലും കോളേജിലെപ്പോലെ അടിവെക്കാതെ, സാമ്പാറു മറിയാതെ,പപ്പടം പൊടിയാതെ, ചോറു വളിച്ചു പോകാതെ,ആരുടെയും മുണ്ടൂരിപ്പോകാതെ,സമാധാനമയി കഴിഞ്ഞു കിട്ടണേ എന്റെ മഹാബലി അപ്പനെ!!!. ‘പാടുന്നതു പ്രാര്‍ത്ഥനയാണെങ്കിലും കുറിയാക്കോസിന്റെ മനസ്സില്‍ക്കൂടെ ഈ പ്രാര്‍ത്ഥനയായിരിക്കാം കടന്നുപോയത്.

ഓണപ്പൂക്കളങ്ങളുടെ മത്സരാര്‍ത്ഥികള്‍ രാവിലെതന്നെ എത്തിയിരിക്കും, 9 മണിയോടെ അവരുടെ പൂക്കളങ്ങള്‍ തയ്യാറക്കി,വേഷം മാറാനായി വീടുകളിലേക്കു മടങ്ങുന്നു. ഓണാഘോഷത്തില്‍ എത്തുന്ന കുഞ്ഞൂകിട്ടി ആബാലവൃദ്ധം, എല്ലാവര്‍ക്കും തന്നെ പൂക്കളങ്ങള്‍ക്കൂ മാര്‍ക്കിടാനയുള്ള ചിറ്റുകള്‍ നല്‍കുന്നു. അതിന്റെ കണക്കുകൂട്ടാനാ‍യീ ഒരു മൂവര്‍സംഘത്തിന്റെ തിരോധാനത്തൊടെ പ്രാര്‍ത്ഥനയും പരിപാടികളുടെ തുടക്കവുമായി നമ്മുടെ മഹാബലിയോടുള്ള അഭ്യര്‍ത്ഥ്യന.തിരുവാതിര,കോല്‍കളി,പുലികളി,കുട്ടികളുടെ മാഹാബലി റ്റാബ്ലോ എന്നിവയെല്ലാം തന്നെ ഉണ്ടാവും.

കലാശക്കളിയായി ഒരുഗ്രന്‍ സദ്ദ്യയും, 21 കൂട്ടം കൂട്ടിയുള്ള സദ്യ. ആദ്യ പന്തിയില്‍ കുട്ടികളും കൂ‍ട്ടത്തില്‍ സീ‍നിയര്‍ ആയിട്ടുള്ളവരും, ഗോദറേജ് കളറിന്റെ മറവില്‍ ഉള്ള ചില്‍ സുന്ദരന്മാരും സുന്ദരികളും,പിന്നെ വിശപ്പു സഹിക്കാന്‍ വയ്യാത്ത,ചിലരും. വിളമ്പാനായി ഒരു സ്പെഷ്യല്‍ ആള്‍ക്കാരു തന്നെയുണ്ട്.....അതിനു മാത്രം എല്ലാ വര്‍ഷവും മാറ്റാം വരാറില്ല. കലവറയുടെ താക്കോലെന്നും അനിതയുടെ കയ്യില്‍ തന്നെ. എവിടെ തുടങ്ങണം അരൂ തുടങ്ങണം ഇതെല്ലാം ഒരറ്റത്തു നിന്നു അനിത തന്നെ, നിരീക്ഷിക്കുന്നു. പീന്നെ എല്ലാവര്‍ക്കുമായി ഒരു കാരണവരും.... വിളമ്പുകാര്‍ക്കും കലവറക്കാര്‍ക്കുമായി. ബാക്കി വരുന്ന കറികളെല്ലാം തന്നെ, ഭാഗം വെച്ച് എല്ലാവരൂം തന്നെ വീടുകളിലെക്ക് കൊണ്ടു പോകുന്നു. അതോടെ അടുത്ത ഒരു ആഘോഷം വരെ വീണ്ടും ഒരു കാത്തിരിപ്പ്.

20 October 2008

എവിടെ


പോയ് മറഞ്ഞു എങ്ങോ ഏതൊ വഴിയില്‍,
തിരിച്ചില്ലാത്ത ഏതോ വഴിയിലെങ്ങോ!
മറഞ്ഞലിഞ്ഞില്ലാതെയായി നിങ്ങള്‍ .

നിങ്ങളെന്ന പദത്തിലൊതുക്കി ഞാന്‍
അമ്മയും ഡാഡിയും എന്ന പേരിലുള്ള
എന്റെ അപ്പനമ്മയെന്ന ‘നിങ്ങളെ’ .

മനസ്സെങ്ങനെ ഒരുക്കിയെടുത്തു നിങ്ങള്‍
ജീവന്റെ ജീവനായ ഞനെന്ന ‘നീ’
മകള്‍ എന്ന എന്നില്‍നിന്നകലാന്‍.

'എന്റെ കുഞ്ഞെ' എന്നു വിളിച്ചു
നെഞ്ചുകലങ്ങിയ തേങ്ങലിലൂടെ,
ജീവിതം സമ്മാനിച്ചു മകളായ്.

പടി പടിയായി വളര്‍ത്തി എന്നെ,
ഓരോ ചുവടും നിന്റെ കാലിന്‍,
ചുവടുകള്‍ക്കുമേലെ നിന്നു ഞാന്‍ .

മോള്‍ ‘ എന്ന ചൊല്‍വിളിയില്‍,
ഓടിയെത്തി ഞാന്‍ ഡാഡിക്കരികില്‍ ,
കൊഞ്ചിക്കുഴഞ്ഞു ഞാന്‍ എന്നെന്നും.

ഒരു കണ്ണുനീര്‍ക്കണത്തിന്റെ ലാഞ്ചന,
എന്നു എന്റെ ആയുധമാക്കി ഞാന്‍ ,
ചെറുപുഞ്ചിരിയാല്‍ മനസ്സില്‍ ചിരിച്ചു നീ.

ജീവിതത്തില്‍ ഏടുകള്‍ പുസ്തകങ്ങളായി
മൌനത്തിന്‍ ഈരടികള്‍ സംഗീതമായി
രണ്ടുമെന്‍ ജീവന്റെ ജീവനാക്കീ നിങ്ങള്‍ .

ഇന്നുമാ ഈരടികള്‍, വാക്കുകള്‍, ഏടുകള്‍
ജീവിതത്തിന്റെ മറുപടിയായി ഞാന്‍
നെഞ്ചോടു ചേര്‍ത്തു,എന്നന്നേക്കുമായി.

വിട്ടുപോകാത്ത നിങ്ങളുടെ ജീവനായി,
എന്നോ എന്നെ അനാഥയാക്കി നിങ്ങള്‍ .
ഇന്നും ഞാന്‍ മറക്കാത്ത ഈണത്തിനായി,
ജീവിതത്തിന്റെ പുസ്തകത്തില്‍ തിരയുന്നു
നിങ്ങളില്‍ നിങ്ങളെ,എന്നിലെ നിങ്ങളെ .

17 October 2008

നവരാത്രിയും/ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റിലും

ദസ്സറയുടെ പര്യായം തന്നെയാണ് ദുര്‍ഗ്ഗപൂജയും,നവരാത്രിയും അവസാന ദിവസത്തെയാണ് ദസ്സറ സൂചിപ്പിക്കുന്നത്. നമ്മുടെ കേരളത്തില്‍ 'പൂജ' എന്നറിയപ്പെടുന്ന ദുര്‍ഗ്ഗപൂജയുടെ ദിവസം ആണ് എഴുത്തിനിരുത്തും മറ്റും നടക്കുന്നത്

ഇന്ഡ്യയുടെ പലഭാഗത്തു പല തരത്തിലാണ് , ഉത്സവം ആഘോഷിക്കുന്നത്. നവരാത്രി, ദസ്സറ,വിജയദശ്ശമി എന്നിവയെല്ലാം തന്നെ ദുര്‍ഗ്ഗ പൂജയുടെ വൈവിദ്ധ്യങ്ങള്‍തന്നെയാണ് ആഘോഷിക്കുന്നത്. എല്ലാ പൂജകളും രാവണറ്റെ മേല്രാമന്നടത്തുന്ന വിജയത്തിന്റെ ആഘോഷമാണ്.തമിഴ് നാട്ടില്‍ആദ്യത്തെ 3 ദിവസം ലക്ഷിമീദേവിക്കു വേണ്ടിയുള്ള പൂജ,സമൃദ്ധിക്കും അഭിവൃത്തിക്കും വേണ്ടുയുള്ള പൂജ.അതിനടുത്ത മൂന്നു ദിവസം സരസ്വതി ദേവിക്കുള്ള പൂജ, വിജ്ഞാനത്തിന്റെയും സംഗീതസാഹിത്യാദി കലകളുടെ ദേവീപൂജ. അവസാന 3 ദിവസം ദുര്‍ഗ്ഗദേവിക്കു വേണ്ടുള്ള പൂജ,ശക്തിയുടെ പ്രതീകമായ ദേവിക്കു വേണ്ടിയുള്ള പൂജ.തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും 'ബൊമ്മിക്കുലു' എന്നറിയപ്പെടുന്ന, പൂജ, 9 ദിവസം നീണ്ടുനില്ക്കുന്ന ഉപവാസം കൂടിയാണ്. നവം അഥവാ '9' രാത്രി, നീണ്ടു നില്ക്കുന്ന പൂജ. 'അശ്വീന' എന്ന് ദിവസം, തുടങ്ങുന്നു , നവമി ഉപവാസം. ദസ്സറ/വിജയദസ്സമി എന്നത് പത്താം ദിവസം ആണ്. പ്രത്യേകമായി തയ്യാറാക്കിയ നടകളില്‍ ,പല വിധത്തില്അലങ്കരിച്ച പാവകളും,ദേവീവിഗ്രഹങ്ങളും മറ്റും അലങ്കരിച്ചു വക്കുന്നു.ഇതിനാണ് 'ബൊമ്മികുലു' എന്നു പറയുന്നത്. പരമ്പരാഗതമായ രീതിയില്അല്ങ്കരിക്കുന്ന ' രാജകീയമായ ദുര്ഗ്ഗാദേവിയുടെ' അലങ്കാരം, 3,5,7,9,11 നടകളായാണിത് വെക്കുന്നത് എല്ലാ പാവകളും 'രാജാവും റാണിയും' ആണും പെണ്ണുമായി ഒരു ജോടിയായിട്ടാണ് വെക്കുന്നത്

പരമ്പരാഗതമായ വിശ്വാസത്തില്അധിഷ്ടിതമായ നടകള്ഉണ്ടാക്കുന്നതിന്റെ ആദ്യപടിയില്എല്ലാ ദേവീരൂപങ്ങളും കൂടെ ഒരു കലശവും വെക്കുന്നു.അടുത്ത ടിയായി ഗണപതി,കൃഷ്ണന്‍ ,ശിവന്എന്നിങ്ങനെ എല്ലാ ദേവന്മാരും, തന്നെ വരുന്നു. ആദ്യത്തെ നടകളെല്ലാം തന്നെ, ദേവിദേവന്മാരെക്കൊണ്ടു നിറഞ്ഞിരിക്കും. തിക്കിത്തിരക്കി എല്ലാ ദേവന്മാരെ വെക്കുന്നതുപോലെ പലതരത്തിലുള്ള പാവകളെയും, ചിലനടയില്പഴങ്ങളും മറ്റും വെക്കുന്നു. ഒരിത്തിരി കലാബൊധമുള്ള ആര്ക്കും തന്നെ ,വളരെ വ്യത്യസ്ഥമായ 'കുലു' തയ്യാറക്കാന്സാധിക്കും. വളരെ വര്ഷങ്ങളുടെ പ്രയത്നത്താല്ധാരാളം ബൊമ്മകള്‍ /പാവകള്ശേഖരിക്കുന്നവര്ഉണ്ട്. നടകളുടെ എണ്ണം ചിലപ്പോള്മുറിയുടെ അത്രെയും തന്നെ പൊക്കത്തില്വരെ നീളുന്നു.ഏറ്റവും ഒടുവിലായി പല തരത്തിലുള്ള പച്ചക്കറികള്കൊണ്ടുള്ള രൂപങ്ങളും, കലാപരമായി അലങ്കരിച്ച തടാകങ്ങളും മറ്റും തന്നെ ഇന്നു വെക്കുന്ന രീതിയും ഉണ്ട്.

നവതിയുടെ അവസാന ദിവസം ആണ് ആയുധങ്ങളും,പാഠപുസ്തകങ്ങളും,ഉപകരണങ്ങളും മറ്റും പൂജക്കുവെക്കുന്നത്. നല്ല ഒരു തുടക്കത്തിന്റെ നവതിയാണ് നവരാത്രി.ഇവിടെ മസ്കറ്റിലും ഒട്ടുമുക്കാലും ഹൈന്ദവ വീടുകളില് 'ബൊമ്മികുലു' വെക്കുകയുണ്ടായി. കൂട്ടുകാരും വീട്ടുകാരും ആയവര്എല്ലാവരെയും ഓരോ വീട്ടുകാരും ക്ഷണിക്കുന്നു 'കൊലു' കാണാന്വേണ്ടി. അതിഥിയി ചെല്ലുന്ന എല്ലാവര്ക്കും തന്നെ, കഴിക്കാനായി പല തരത്തിലുള്ള കടലകൊണ്ടുണ്ടാക്കുന്ന 'ചുണ്ടല്‍ ' ,മധുരം,തേപ്ല്( നെയ്യും മൈദയും കുഴച്ചുണ്ടാക്കുന്ന ഒരു ചപ്പാത്തിരൂപത്തിലുള്ള പ്രസാദം) എന്നിവ നല്കുന്നു. പ്രാസാദമായി കുങ്കുമവും,മഞ്ഞളും,വെറ്റില പാക്ക് എന്നിവയും, എന്തെങ്കിലും ചെറിയ ഒരു സമ്മാനവും നല്കുന്നു. സരസ്വതീ ദേവിയുടെ കടാക്ഷമായാണ് പ്രസാദത്തെ കാണുന്നത്.

5 October 2008

ദക്ഷിണം-എന്റെ 10 വസ്സുകാരന്റെ ബ്ളോഗ്


ദക്ഷിണ്‍ തോമസ് ജോര്‍ജ്ജ് എന്ന എന്റെ മൂന്നമത്തെ സന്തതി.‘മാത്തന്‍ ‘ എന്ന വിളിപ്പേരുള്ള ദക്ഷിണ്‍ ,
സ്കൂളിലെ ഫോട്ടോഗ്രാ
ഫിക് ക്ലബിലെ മെമ്പര്‍ . 5 അടി കഷ്ടിച്ചെ ഉള്ളെങ്കിലും കയ്യിലിരിപ്പു ചെറുതല്ല . കമ്പ്യൂട്ടര്‍ അഴിക്കുന്നതൊഴിച്ച് അതിന്റെ സകല കുന്ത്രാണ്ടങ്ങളും കാണിക്കും . ഇങ്ങെയറ്റം വന്ന് ,എന്തു ലൊട്ടിലൊടുക്കുകളും അവന്റെ കയ്യില്‍ക്കുടെത്തന്നെ പോകും. അമ്മ’ അവന്റെ ഒരു വീക്ക്നെസ്സ്’ അതായതു അമ്മെ കളിപ്പിക്കാന്‍ അവനു നല്ലതായി അറിയാം. കൂടുതല്‍ ‘ഹോംവര്‍ ക്കുള്ള ദിവസങ്ങളില്‍ ‘പനി’ കാലുവേദന, തലവേദന, എന്നി അസുഖങ്ങള്‍ ,അടിക്കടി വന്നു കൊണ്ടേ ഇരിക്കും. അവസാനത്തെ അമ്പ്’ എപ്പോഴും റെഡിയാണ്, അമ്മെ ‘ഉറക്കം’ വരുന്നു. ഇളയതായതു കൊണ്ട് 10 വയസ്സായിട്ടും ഇന്നു ചോറുവാരിക്കൊടുക്കുന്ന ഈ ‘മാത്തന്‍ ‘ ഒരു നിഴല്‍ പോലെ എന്നെ എവിടെയും പിന്തുടരും. ഒരു കടയില്‍ പോയാലോ ഒരു റോഡ് കുറുകെ കടക്കാനോ, മൂത്തവരെക്കള്‍ ‘അമ്മയെ’ അവനൊരു കരുതല്‍ ഉണ്ട്. അമ്മയുടെ ബ്ളോഗിം കണ്ട് മടുത്ത അവന്‍ ഒരു ദിവസം പറഞ്ഞു എനിക്കും ഒരു ബ്ളോഗ് വേണം. അതിന്റെ പര്യവസായിയാണിത്......ഒരു പ്രചോദനം ആവട്ടെ എന്നു കരുതിയാണിതെഴുതിയത്..........പ്രോത്സാഹിപ്പിക്കുമല്ലോ!!!! http://www.dakshinam.blogspot.com/

ഒരെ ആളിന്റെ പല മുഖം...................................................................................................

16 September 2008

മറ്റൊരു ഓണംകൂടി വന്നു പോയി

അറിയാതെ,പറയാതെ,വീണ്ടും വന്നു ഈ കൊടും ചൂടില്‍ ഓണം.എന്റെ അന്നക്കുട്ടിക്ക് ഒരെ നിര്‍ബന്ധം, ’ഇലയില്‍ത്തന്നെ‘ഓണം’ ഉണ്ണണം.ആകട്ടെ എന്നു വിചാരിച്ചു.സ്കൂളിലെ അത്തപ്പുക്കളം ഇട്ടതിന്റെ, സന്തോഷത്തിന്റെ ബാക്കിയാണെന്നു തോന്നൂന്നു.




എല്ലാ കൂട്ടങ്ങളും പോയി വാങ്ങി എത്തി.നമ്മുടെ നാട്ടില്‍ കാണുന്നതിലും കൂടുതല്‍ പച്ചക്കറി,ലുലു സെന്ററില്‍ ഉണ്ടൊ എന്നു തോന്നിപ്പോയി. തൂശനിലയും,തുമ്പപ്പൂവും,പൂക്കളത്തിനുള്ള പൂക്കള്‍ വരെ പാക്കറ്റില്‍ കിട്ടുന്നു.എല്ലാം വാങ്ങി വീട്ടില്‍ എത്തി.




അപ്പൊ ദാ വന്നു പത്രം,വ്യാഴാഴ്ച അവധിയായതിനാല്‍ വിസ്തരിച്ചിരുന്നു തന്നെ വായിച്ചു,ഒരു ചായയുമായി, ഓണവിഭവങ്ങള്‍ വാങ്ങിവന്നതിന്റെ ക്ഷീണവും പോകട്ടെ എന്നു കരുതി.വായിച്ചു വായിച്ചുവന്നപ്പോ, വാരാന്ദ്യ പതിപ്പായ, 'weekend' ല്‍ കിടക്കുന്നു, ഓണസദ്യകളുടെ പൊടിപൂരം. എത്ര തരം വേണം,എത്ര കൂട്ടാന്‍ വേണം,18 ഓ,21 ഓ, ചോദിക്കേണ്ട താമസം, വീട്ടില്‍ വരെ കൊണ്ടുത്തരും. നമ്മള്‍ ഏതു സ്ഥലത്തു താമസിക്കുന്നു എന്നു പറഞ്ഞാല്‍ മാത്രം മതി.ദുബായിയെ വെല്ലുന്ന സദ്യവട്ടം,ഇവിടെ ഒമാനിലും.




ഖത്തറിലെ കോളേജ് അലുമിനിയിലും,ഇഡ്യന്‍ ക്ലബിലും 100, 150 പേര്‍ക്കു എല്ലാ കൂട്ടുകാരും,വീട്ടുകാരും ചേര്‍ന്നു സദ്യയൊരുക്കി,ഇലയിട്ടുള്ള ഒരുമിച്ചുള്ള ഊണും മറ്റും,പൊയകാല സുഖസ്മരണയായി, ഇന്നും തേങ്ങലായി കിടക്കുന്നതിന്റെ സങ്കടം ഒരുവശത്ത്. പിന്നെ ഇതെല്ലാം ചെയ്താല്‍, ആരോര്‍ക്കാനാ എന്ന ദു:ഖം മറുവശത്ത്!!!എന്തായാലും ഞാനൊ,നീയോ വലുത്,എന്നൊരു ചിന്താഗതി ചിലര്‍ക്കെങ്കിലും ഇല്ലാതെയില്ല,ഇവിടെ.പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ശബ്ദമാണ്”കൂട്ടായ്മ”. പക്ഷെ എത്രമാത്രം നമ്മളോരുത്തരും,ഈ ഒത്തൊരുമക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നറിയില്ല. പ്രാവസത്തിന്റെ ഇടയില്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്‍മ്മകളും ജീവിതവും.അതിന്റെ കൂടെ വരുന്ന’അഘോഷങ്ങളും,അതിലേറ്റവും ഓര്‍മ്മ നില്‍ക്കുന്നതിലൊന്നാണ് ഓണം.


ഈ നാട്ടില്‍,ഒമാനില്‍ എത്തിയതില്‍പ്പിന്നെ ആകെപ്പാടെ ഒരു എത്തും പിടിയും തന്നെയില്ല...വളരെ സഹൃദയരായ ചിലരെയെങ്കിലും പരിചയ്യപ്പെട്ടു എന്ന സന്തോഷം തിരുന്നതിനു മുന്‍പ് മനസ്സിലായി,മുഖം മൂടി അണീഞ്ഞവയാണ് സുഹൃത്തുക്കള്‍ കരിതിയവരെല്ലാം എന്ന്.എന്നിട്ടും ഇവിടുത്തെ ഓരൊ കാര്യങ്ങള്‍ തപ്പിത്തിരഞ്ഞ് മനസ്സിലാക്കി.ഇതിനിടെ ക്രിസ്തുമസ്സ് വന്നു പോയി,പ്രാര്‍ത്ഥനയുടെയും, നൊയമ്പിന്റെയും നാളുകള്‍, കടന്നു പോയി.മാസങ്ങള്‍ക്കു ശേഷം ഓണവും വന്നു.റ്റിവിലെയും മറ്റും ഓണം കഴിഞ്ഞപ്പോള്‍ സദ്യവട്ടങ്ങളുടെ തിരക്കിലായി.അങ്ങനെ നാട്ടിലെ പോലെതന്നെ വിഭവസമൃദ്ധമായ സദ്യകള്‍ 18 ഉം,21 ഉം,കൂട്ടം തികച്ച്,എല്ലാ ഹോട്ടലുകാരും റെഡിയാക്കിയിരുന്നു.എല്ലാ പത്രങ്ങളിലും അറിയാവുന്ന മലയാളം വാക്കുകളും ഉപയോഗിച്ച്,ഇംഗ്ലീഷ് പത്രങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും, നിറയെ വാര്‍ത്തകള്‍. റംസാന്‍ മാസമാത്തെ മാനിച്ച്, ഊണും സദ്യയും,മറ്റും പാക്കറ്റുകളില്‍ മാത്രമായി വീടുകളിലെത്തിക്കും. അതിനാല്‍ ഒരു പരീക്ഷണ സഹിതം,ഒന്നു വാങ്ങി നോക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ ഊണ് എത്തിയപ്പൊണ്,ഇലയില്ല എന്നു കണ്ടത്. ഒരു ഇളിച്ച ചിരിയോടെ, 3.500 റിയാലിന്റെ കാശും വാങ്ങി,ഹോട്ടലുകാര്‍ പോയി.



ലുലുവില്‍ നിന്നു വാങ്ങി വെച്ചിരുന്ന ഇല പ്രയോജപ്പെട്ടു..രാവിലെ തന്നെ അന്നക്കുട്ടിയുടെ വക പൂക്കളം ഒരുങ്ങി.കൂടെ ഞാനും ചേച്ചി’ എന്ന മാത്തന്റെ സഹായവാഗ്ദാനം മറികടന്നു, അന്നക്കുട്ടി സ്വന്തമായി ഒരുക്കിയ അത്തപ്പൂവിന്റെ ഓരം ചാരി ‘മാത്തന്‍‘ അവന്റെ സ്വന്തം’happy onam' എഴുതി. സ്കൂളിലെ പൂക്കളം കോമ്പറ്റീഷനില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍,മാത്തന്റെ ക്ലാസ്സിനു കിട്ടിയ,ഒന്നാം സമ്മാനം ആയിരിക്കണം അവന്റെ കലാവാസക്കു നല്ല പ്രചോദനം തന്നെയാണെന്നു തൊന്നുന്നു. അല്ലെകില്‍ കലയെ കൊലയയാക്കുന്നവനാണ്, എന്റെ ഈ സന്തതി.സ്കൂളില്‍ മറ്റുള്ളവരുടെ പൂക്കളത്തിനു സ്കൂളിന്റെ പൂന്തോട്ടത്തില്‍ നിന്നു പറിച്ച ബൊഗെന്‍വില്ലായും, നന്ദ്യാര്‍വട്ടത്തിന്റെ വകഭേദങ്ങളും വെച്ചുണ്ടാക്കിയതിനു,ഒന്നാം സമ്മാനം അടിച്ചെടുത്തു,5 ആം ക്ലാസ്സുകാര്‍.



ഉച്ചക്ക് ഇലയിടാനും വിളമ്പാനും എല്ലാവരും തന്നെ കൂടി.....എല്ലാകൂട്ടങ്ങളും വിളമ്പി,പ്രാര്‍ത്ഥനയോടെ ഇരുന്നു എല്ലാവരും.വീണ്ടും പഴയ ഓര്‍മ്മകള്‍ അയവിറക്കി.....



ഓര്‍മ്മകളിലും,പോയകാലങ്ങളിലുമായി ജീവിതം നിലനില്‍ക്കില്ല,പുതിയ ഓര്‍മ്മകളും പുതിയ ആഘോഷങ്ങളും ആയി ജീ‍വിതം മുമ്പോട്ടു തന്നെ പോകുന്നു. മറ്റൊരു ഈദിനെ വര്‍വേല്‍ക്കാനായി തയ്യാറെടുത്തു നില്‍ക്കുന്ന മനസ്സുമായി.

7 July 2008

സ്വപ്നമേ,എന്റെ സ്വപ്നമേ





എന്നും നീന്നെ മാറോടുചേര്‍ത്ത്
ദീര്‍ഘമായ സുഖസുഷുപ്തിയില്‍
എന്നെന്നും ഉറങ്ങിത്തെളിയാന്‍
ഭാഗ്യം എന്നെന്നും നല്‍കി നീ,
എന്നെന്നും എന്റെ കളിത്തോഴിയായ്.


സ്വപ്നമേ എന്നു നീട്ടി വിളിച്ചീടാന്‍
എന്നെന്നും കാതില്‍ കുളിരായ്
ഒരു സ്വരമായി വിളികേട്ടുണരാന്‍
എന്നും നീ കാരണഭൂതയായ്.


സ്വപ്നങ്ങള്‍ക്കും,ജല്പനങ്ങള്‍ക്കും,
നീ എന്നെന്നും എന്‍ തേരാളിയായി.
മോഹങ്ങള്‍ക്കും,മോഹഭംഗങ്ങള്‍ക്കും,
നിരാശകളുടെ നീര്‍മണികള്‍ക്കും നീ
സാന്ത്വനത്തിന്റെ കൈനീട്ടമായി.


സ്വപ്നമേ എന്റെ സ്വപ്നമേ
ജീവിതത്തിന്റെ നെട്ടോട്ടത്തില്‍
എന്നും തുണയായി നീ എന്നില്‍
ഈ പേരിന്റെ അന്വര്‍ത്ഥമായ്,
എന്നും എന്‍ യാഥാര്‍ത്ഥ്യങ്ങളെ,
മിഥ്യയുടെ തേരേറ്റി നീ എന്‍
സങ്കടങ്ങള്‍ക്കു തീര്‍പ്പു നല്‍കി.



സ്വപ്നമായ നീ എന്തിനു,
ജീവിതത്തിന്റെ പ്രാണനായി.
എന്നെന്നും ആരുടെയോ സ്വപ്നം
നിന്നിലലിഞ്ഞില്ലാതെയായി,
എത്രയോ ജീവിതത്തിന്റെ
അന്വര്‍ത്ഥങ്ങള്‍ക്കു നീ ദേഹിയായ്.


സ്വപ്നമെ നീ എന്റെ കൂട്ടര്‍ക്കു
കൂട്ടായ്,ചിരിയായി, കരയായി
കാരണമായി,തേരേറി നീ എത്തി.
വേരറ്റു പോകാത്ത തീരാത്ത,
സ്വപ്നമായി എന്നെന്നും നീ
ജീവിതത്തിന്റെ സത്യമായ്
എന്നെന്നും തേരിലേറി സ്വയം.


അറിയാത്ത കേള്‍ക്കാത്ത പേരുകാര്‍
സ്വപ്നമേ എന്നു നീട്ടി വിളിച്ചു
‘എന്തോ‘ എന്നെന്റെ മറുപടി,
സ്വപ്നമായ്,സൌഹൃദമായ്,
നിര്‍വചനങ്ങളായ്,അര്‍ത്ഥങ്ങളായ്.



എങ്കിലും സൌഹൃദം എന്നില്‍
എന്നെന്നും സ്വപ്ന ശകലങ്ങളായ്
വേരറ്റു പോകാത്ത പടുവൃക്ഷമായ്.
എന്നെന്നും എന്റെ ജീവശ്വാസമായ്
വിശ്വാസത്തെ നിറച്ചു,സ്നേഹം നിറച്ചു
വാക്കുകളിള്‍ സന്തോഷത്തിന്റെ വിത്തുകള്‍
സ്വരങ്ങളില്‍ ചിരിയുടെ വേലിയേറ്റം.


സ്വപ്നമേ നീ‍ എന്റെ സപ്നയായി,